ഓരോ ദിവസവും ജീവിത ചിലവുകൾ വർദ്ധിക്കുന്ന ഈ കാലത്ത് ഭാവി ജീവിതം സാമ്പത്തിക ഭദ്രത ഉള്ളതാക്കി മാറ്റണമെങ്കിൽ നിക്ഷേപം അനിവാര്യമാണ്. വലിയ സമ്പാദ്യം കെട്ടിപ്പടുക്കുക എന്നത് തന്നെയായിരിക്കണം എല്ലാവരുടേയും ലക്ഷ്യം. അതിനായി ദീർഘകാല നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യുകയും വേണം. ബാങ്ക് സ്ഥിര നിക്ഷേപം സുരക്ഷിതമാണെങ്കിലും ഒരുമിച്ച് വലിയ തുക നിക്ഷേപിക്കേണ്ടിവരും. അത് ഭൂരിപക്ഷം ആളുകൾക്കും നടക്കാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ എല്ലാ മാസവും ഒരു ചെറിയ തുക (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി മാതൃകയിൽ) മാറ്റിവെക്കുകയും അത് ഒരു നിശ്ചിത കാലയളവിൽ വളരാൻ അനുവദിക്കുകയും ചെയ്യുകയാണ് ഏറ്റവും നല്ല മാർഗം.
എന്താണ് എസ്ഐപി..?
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ അതായത് എസ്ഐപി എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു രീതിയാണ്. വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിനു പകരം, പ്രതിമാസം അല്ലെങ്കിൽ ഒരു നിശ്ചിത ഇടവേളകളിൽ ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുക. അതുവഴി ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ചോ സമയത്തെക്കുറിച്ചോ ആശങ്കപ്പെടാതെ സാമ്പത്തിക അച്ചടക്കത്തോടെ നിക്ഷേപം നടത്താൻ സാധിക്കും.
50 ലക്ഷം രൂപ സമ്പാദിക്കാം
അടുത്ത 10 വർഷത്തിനുള്ളിൽ 50 ലക്ഷം രൂപ സമാഹരിക്കുക എന്ന സാമ്പത്തിക ലക്ഷ്യം നിങ്ങൾക്ക് ഉണ്ടെന്ന് കരുതുക. ഉദാഹരണത്തിന് ഒരു കാർ വാങ്ങുക, അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയെ ഉന്നത പഠനത്തിന് അയയ്ക്കുക അതും അല്ലെങ്കിൽ സ്വന്തമായി വീട് വാങ്ങുക. അങ്ങനെ എങ്കിൽ 10 വർഷത്തിനുള്ളിൽ 50 ലക്ഷം മൂലധനം സൃഷ്ടിക്കാൻ എത്ര നിക്ഷേപം ആവശ്യമാണെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ നിക്ഷേപത്തിന് പ്രതിവർഷം 9 ശതമാനം മുതൽ 12 ശതമാനം വരെ റിട്ടേൺ ലഭിക്കുമ്പോഴുണ്ടാകുന്ന മാറ്റത്തിലൂടെ എളുപ്പം കാര്യം മനസിലാകും.
പ്രതിവർഷം 9% റിട്ടേൺ : 50 ലക്ഷം സമ്പാദിക്കാൻ നിങ്ങൾ 25,837.89 രൂപയുടെ പ്രതിമാസ എസ്ഐപി ചേരണം. ഇതുവഴി ആകെ 31 ലക്ഷം രൂപ നിക്ഷേപിക്കും. എന്നാൽ ബാക്കി 19 ലക്ഷം പലിശയിലൂടെ നേടാൻ കഴിയും.

പ്രതിവർഷം 10% റിട്ടേൺ : പ്രതിമാസം 24,408.70 രൂപയുടെ എസ്ഐപിയുടെ ഭാഗമായാൽ 10 വർഷം കൊമ്ട് 50 ലക്ഷം സമ്പാദിക്കാം. ഇതിൽ 29.29 ലക്ഷം നിക്ഷേപവും ബാങ്കി 21 ലക്ഷം പലിശയുമായിരിക്കും.
പ്രതിവർഷം 11% റിട്ടേൺ: ഇനി, റിട്ടേൺ നിരക്ക് പ്രതിവർഷം 11% ആണെങ്കിൽ നിങ്ങൾ 23,041.67 രൂപയുടെ എസ്ഐപിയുടെ ഭാഗമായാൽ മതി. അതുവഴി 27.65 ലക്ഷം നിക്ഷേപം നടത്താം. ബാക്കി 23 ലക്ഷം രൂപ പലിശയായി നേടം. അങ്ങനെ 50 ലക്ഷം കണ്ടെത്താം.
പ്രതിവർഷം 12% റിട്ടേൺ : നിങ്ങൾക്ക് പ്രതിവർഷം 12 ശതമാനം റിട്ടേൺ ലഭിച്ചാൽ പ്രതിമാസം 21,735.47 നിക്ഷേപം ആവശ്യമാണ്. അതായത് 50 ലക്ഷം സമാഹരിക്കാൻ ആകെ 26.08 ലക്ഷം നിക്ഷേപിക്കണം. ബാക്കി 24 ലക്ഷം പലിശയിലൂടെ കിട്ടും.
വിജയകരമായ ഒരു എസ്ഐപി എന്നാൽ നേരത്തെ ആരംഭിക്കുക, പതിവായി നിക്ഷേപം നടത്തുക, സാമ്പത്തിക അച്ചടക്കം പാലിക്കുക അതോടൊപ്പം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ദീർഘകാലത്തേക്ക് നിക്ഷേപിക്കുക എന്നിവയാണ്. അതുകൊണ്ട് അധികം വൈകാതെ ഇന്ന് തന്നെ ആരംഭിച്ചോളൂ..
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications