നിത്യ ജീവിതത്തിൽ ആരോഗ്യ ഇൻഷുറൻസിന് വലിയ പ്രാധാന്യമുണ്ട്. ഇതുവരെയും കേട്ടു കേൾവി പോലുമില്ലാത്ത പലതരത്തിലുള്ള അസുഖങ്ങളാണ് പിടിപെടുന്നത്. ചില രോഗങ്ങളുടെ ചികിത്സ ഏറെ ചിലവേറിയതാണ്. ഇത് സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ഒരു ആരോഗ്യ ഇൻഷുറൻസുണ്ടെങ്കിൽ വലിയ തുക ഒറ്റയടിക്ക് വഹിക്കേണ്ടി വരില്ല. വർഷത്തിൽ നിശ്ചിത തുക പ്രീമിയമായി അടച്ചാൽ അടിയന്തിര ഘട്ടങ്ങളിൽ ഉപകാരപ്രദമാവും.
എന്നാൽ പല പ്രൈവറ്റ് കമ്പനികളും ഉയർന്ന പ്രീമിയം തുക ഈടാക്കിയാണ് ഇത്തരം ഇൻഷുറൻസ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നത്. ഇത് സാധാരണക്കാർക്ക് നേട്ടം നൽകുന്നില്ല. അതിനാൽ കുറഞ്ഞ വരുമാനമുള്ളവർക്ക് പോലും ചേരാവുന്ന ചില സർക്കാർ പദ്ധതികളെ കുറിച്ച് അറിയാം. ഇവ അമിതമായ പ്രീമിയം തുകയോ മറ്റു സാമ്പത്തിക നഷ്ടങ്ങളോ സൃഷ്ടിക്കുന്നില്ല. സർക്കാർ വാഗ്ദാനം ചെയ്യുന്ന 5 പ്രധാന ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ഇതാ;
1. ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന
എഴുപത് വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്കായി രൂപകൽപ്പന ചെയ്ത ഇൻഷുറൻസ് പദ്ധതിയാണിത്. നിലവിൽ 5 ലക്ഷം രൂപ വരെയാണ് കവറേജ് നൽകുന്നത്. പ്രധാനമന്ത്രിയുടെ ഈ പ്രത്യേക പദ്ധതിയിൽ 3 ദിവസം വരെയുള്ള പ്രീ-ഹോസ്പിറ്റലൈസേഷൻ, 15 ദിവസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചിലവുകൾ തുടങ്ങിയ നിരവധി ചിലവുകൾ ഉൾക്കൊള്ളുന്നു. വരുമാനം കുറഞ്ഞവർക്ക് ഇതൊരു വലിയ ആശ്വാസകരമായ സ്കീമാണ്. വെറും സർക്കാർ ആശുപത്രിയിൽ മാത്രമല്ല, നിരവധി സ്വകാര്യ ആശുപത്രികളിലും ഈ സ്കീം പ്രവർത്തിക്കുന്നു.
2. രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അതായത് ബിപിഎൽ കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഒരു സർക്കാർ പദ്ധതിയാണിത്. സ്മാർട്ട് കാർഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ പദ്ധതി 2008-ൽ ആരംഭിച്ചതാണ്. ഒരു കുടുംബത്തിലെ 5 അംഗങ്ങൾക്ക് വരെ ഈ പദ്ധതി പ്രകാരം കവറേജ് ലഭിക്കും. പ്രതിവർഷം ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവുകൾക്കാണ് പരിരക്ഷ നൽകുന്നത്.

3. യൂണിവേഴ്സൽ ഹെൽത്ത് ഇൻഷുറൻസ് സ്കീം
ബിപിഎൽ, എപിഎൽ കുടുംബങ്ങൾക്ക് ഒരുപോലെ പരിരക്ഷ ഉറപ്പാക്കിക്കൊണ്ട് 2003ൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണിത്. വ്യക്തിഗത അപകടങ്ങൾക്കും അപകടങ്ങൾ കാരണം കുടുംബത്തിലെ വരുമാനമുള്ള വ്യക്തി മരിക്കുകയാണെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനും ഈ സർക്കാർ സ്കീം സഹായിക്കും. 3 മാസം മുതൽ 65 വയസ്സ് വരെയുള്ളവർക്കാണ് കവറേജ് ലഭിക്കുന്നത്.
പ്രതിവർഷം ഒരു വ്യക്തി 422 രൂപ പ്രീമിയം അടക്കണം. അതേ സമയം 5 അംഗങ്ങളുള്ള ഒരു കുടുംബത്തിൻ്റെ പരിരക്ഷക്കായി അടക്കേണ്ടി വരുന്നത് 633 രൂപയാണ്.
4. ജൻ ആരോഗ്യ ബീമ പോളിസി
സാമ്പത്തികമായി പിന്നാക്കമുള്ള വിഭാഗങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണിത്. ഒരു വർഷത്തെ കാലാവധിയിൽ ലഭ്യമാകുന്ന ഈ പോളിസിയിൽ ഒരു വ്യക്തിയുടെ സം ഇൻഷ്വേർഡ് തുക 5,000 രൂപയാണ്. 46 വയസ്സ് വരെ 81 രൂപയാണ് ഒരു വ്യക്തിയുടെ പ്രീമിയം തുക. എന്നാൽ 66 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ പ്രീമിയം തുക 162 രൂപയായിരിക്കും. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ നിലവിലുള്ള രോഗങ്ങൾക്ക് 36 മാസം വരെ കവറേജില്ല.
5. നിരാമയ ഹെൽത്ത് ഇൻഷുറൻസ് സ്കീം
ഭിന്നശേഷിയുള്ള വ്യക്തികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത കേന്ദ്രസർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്. ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വെല്ലുവിളികൾ, ബഹുവൈകല്യം എന്നിവയുള്ളവർക്ക് ഈ പദ്ധതി മികച്ച തിരഞ്ഞെടുപ്പായിരിക്കും. 1 ലക്ഷം രൂപ വരെയുള്ള പരിരക്ഷ ഉറപ്പാക്കാം. മരുന്നുകൾ, ഡയഗ്നോസ്റ്റിക്സ് ടെസ്റ്റുകൾ, മെഡിക്കൽ ചെക്കപ്പുകൾ തുടങ്ങിയവയെല്ലാം കവറേജിൽ ഉൾപ്പെടുന്നു.
മരുന്നുകൾ, രോഗനിർണയം, ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ എന്നിവയ്ക്ക് 15,000 രൂപ വരെ കവറേജും, പ്രിവന്റീവ് ഡെന്റിസ്ട്രിക്ക് 4,000 രൂപ വരെ കവറേജും ഈ പദ്ധതി ലഭ്യമാക്കുന്നു.
സാധാരണക്കാർക്ക് ആരോഗ്യ പരിരക്ഷ കൂടുതൽ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരം പദ്ധതികൾ അവതരിപ്പിക്കുന്നത്. യോഗ്യരായ ആളുകൾക്ക് ഇതുവഴി ശരിയായ ചികിത്സ ഉറപ്പാക്കാനും സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications