സ്ഥിരമായി വിമാന യാത്രകൾ നടത്തുന്നവർ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ലോഞ്ച് ആക്സസ് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാർഡുകൾ പരിഗണിക്കാറുണ്ട്. ചിലർ സൗജന്യ ലോഞ്ച് ആക്സസ് ലഭിക്കുന്നതിന് വേണ്ടി മാത്രം ക്രെഡിറ്റ് കാർഡുകൾ പർച്ചേസ് ചെയ്യാറുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് മാത്രമാണോ ഇത്തരം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്? അല്ല, ചില ഡെബിറ്റ് കാർഡുകളും സൗജന്യ ലോഞ്ച് ആക്സസ് സേവനങ്ങൾ ഉറപ്പാക്കുന്നുണ്ട്.
സൗജന്യ എയർപോർട്ട് ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്ന അത്തരം പ്രീമിയം ഡെബിറ്റ് കാർഡുകൾ ഏതെല്ലാമാണ്? ഓരോ കാർഡുകളും വിശദമായി അറിയാം;
1. ഐസിഐസിഐ ബാങ്ക് കോറൽ പ്ലസ് ഡെബിറ്റ് കാർഡ്
ഈ ഡെബിറ്റ് കാർഡ് മികച്ച ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഈ കാർഡുപയോഗിച്ച് കഴിഞ്ഞ പാദത്തിൽ 10,000 രൂപ ചെലവഴിച്ചാൽ ഒരു പാദത്തിൽ രണ്ട് സൗജന്യ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് ഉറപ്പാക്കാം. മാത്രമല്ല ഈ ആനുകൂല്യം ഉറപ്പാക്കാൻ പ്രതിമാസം 249 രൂപ ഈടാക്കുന്നു. ഇത് പതിവായി യാത്ര ചെയ്യുന്നവർക്ക് നല്ലൊരു എൻട്രി ലെവൽ ഡെബിറ്റ് കാർഡായിരിക്കും.
2. ആക്സിസ് ബാങ്ക് ബർഗണ്ടി & വെൽത്ത് ഡെബിറ്റ് കാർഡുകൾ
ഈ രണ്ട് ഡെബിറ്റ് കാർഡുകളും വിമാന യാത്ര നടത്തുന്നവർക്ക് മികച്ച ഓപ്ഷനാണ്. കാരണം തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർദേശീയ എയർപോർട്ട് ലോഞ്ചുകളിൽ ഒരു പാദത്തിൽ മൂന്ന് സൗജന്യ ലോഞ്ച് ആക്സസ് ഈ കാർഡുകൾ നൽകുന്നുണ്ട്. ബർഗണ്ടി കാർഡിന് വാർഷിക ഫീസ് നൽകേണ്ടതില്ല, പക്ഷേ ത്രൈമാസ ചെലവ് കുറഞ്ഞത് 5,000 രൂപ വേണ്ടി വരും.

3. എച്ച്ഡിഎഫ്സി പ്ലാറ്റിനം & റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡുകൾ
എച്ച്ഡിഎഫ്സി പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഒരു പാദത്തിൽ രണ്ട് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ കാർഡിൻ്റെ വാർഷിക ഫീസ് 850 രൂപയാണ്.
എച്ച്ഡിഎഫ്സി റൂപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് രണ്ട് അന്താരാഷ്ട്ര എയർപോർട്ട് ലോഞ്ച് ആക്സസും, ഒരു പാദത്തിൽ ഒരു ആഭ്യന്തര ലോഞ്ച് ആക്സസും, റെയിൽവേ ലോഞ്ച് ആക്സസും വാഗ്ദാനം ചെയ്യുന്നു. ഈ കാർഡിൻ്റെ വാർഷിക ഫീസ് 200 രൂപയാണ്.
4. എച്ച്ഡിഎഫ്സി ബാങ്ക് ഇൻഫിനിറ്റി ഡെബിറ്റ് കാർഡ്
ഈ ഡെബിറ്റ് കാർഡ് പ്രതിവർഷം 16 സൗജന്യ ആഭ്യന്തര ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു. അതായത് ഒരു പാദത്തിൽ 4 എണ്ണം വീതം. ഈ കാർഡിന് അപേക്ഷിച്ചാൽ 2,500 രൂപ ഫീസ് നൽകേണ്ടി വരും. എന്നാൽ ഇൻഫിനിറ്റി ബാങ്കിംഗ് ക്ലയന്റുകൾക്ക് ആദ്യ വർഷത്തിൽ ഈ തുക അടക്കേണ്ടി വരില്ല.
5. കൊട്ടക്, എസ്‌ബിഐ & ഐസിഐസിഐ സഫിറോ എന്നീ ഡെബിറ്റ് കാർഡുകൾ
- കൊട്ടക് പ്രിവി ലീഗ് പ്ലാറ്റിനം/ബ്ലാക്ക് ഡെബിറ്റ് കാർഡ്: ഒരു പാദത്തിൽ രണ്ട് സൗജന്യ ആഭ്യന്തര ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.
- കൊട്ടക് ഇൻഫിനിറ്റ് ഡെബിറ്റ് കാർഡ്: ഈ കാർഡ് അൺലിമിറ്റഡ് ആഭ്യന്തര ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു.
- എസ്‌ബിഐ പ്ലാറ്റിനം ഇന്റർനാഷണൽ ഡെബിറ്റ് കാർഡ്: കുറഞ്ഞ വാർഷിക ഫീസോടെ ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്നു.
- ഐസിഐസിഐ സഫിറോ ഡെബിറ്റ് കാർഡ്: ത്രൈമാസം 5,000 രൂപ ചെലവഴിച്ചാൽ ഒരു പാദത്തിൽ നാല് സൗജന്യ ലോഞ്ച് പ്രവേശനം നേടാനാവും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
