റിട്ടയർമെന്റ് പ്ലാനിങ് എന്നത് ഭാവിയിൽ ലക്ഷ്യങ്ങൾ നേടാനുള്ള പോംവഴിയാണ്. റിട്ടയർമെന്റ് സമയത്ത് ആരുടെയും ആശ്രയമില്ലാതെ തന്നെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഇതിലൂടെ സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് വിരമിക്കലിന് ആവശ്യമായ ഫണ്ടുകളെ കുറിച്ച് ഒരു വ്യക്തത വരുത്തണം. റിട്ടയർമെന്റിന് ശേഷമോ വിരമിക്കലിന് ശേഷമോ നിങ്ങളുടെ പണം ഇരട്ടിയാക്കുന്നതിന് നിരവധി ഓപ്ഷനുകൾ ഉണ്ട്. സ്ഥിര നിക്ഷേപങ്ങൾ (FD), സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (SWP), ഡിവിഡന്റ് പ്ലാനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റിട്ടയർമെന്റിന് ശേഷമുള്ള സ്ഥിര വരുമാനത്തിന് ഇവയിൽ ഏതാണ് മികച്ചതെന്ന് നോക്കാം.
എന്താണ് എസ്ഡബ്ല്യുപി?
ഇതൊരു മ്യൂച്വൽ ഫണ്ട് നിക്ഷേപ പദ്ധതിയാണ്. മാസംതോറും നിശ്ചിത തുക നിക്ഷേപിക്കുന്ന എസ്ഐപിക്കു വിപരീതമായി മാസംതോറും നിശ്ചിത തുക പിൻവലിക്കുന്ന രീതിയാണിത്. ഇതിൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിൽ നിന്ന് പതിവായി പണം പിൻവലിക്കാം. ഇതൊരു ഫ്ലെക്സിബിൾ സ്കീമാണ്. എത്ര ഇടവേളകളിൽ പിൻവലിക്കാം, തുക, കാലാവധി എന്നിവയൊക്കെ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാം.

എസ്ഡബ്ല്യുപിയുടെ നേട്ടങ്ങൾ
ആഴ്ചയിലോ, മാസത്തിലോ മൂന്നുമാസം കൂടുമ്പോഴോ, പണം സ്വീകരിക്കാവുന്ന ഇടവേളകൾ നിങ്ങൾക്കു തീരുമാനിക്കാം. എത്ര തുക പിൻവലിക്കണമെന്ന് നിക്ഷേപകർക്ക് തീരുമാനിക്കാം. നിക്ഷേപിച്ച മൂലധനം മാറ്റിവച്ച് വർദ്ധിച്ച തുക മാത്രം പിൻവലിക്കാം. നിക്ഷേപത്തിൽനിന്നും സ്ഥിരവരുമാനം തേടാനായി ആർക്കും ഇത് പരിഗണിക്കാം.
എന്താണ് ഡിവിഡന്റ് പ്ലാൻ?
ഡിവിഡന്റ് പ്ലാനിൽ മ്യൂച്വൽ ഫണ്ട് പങ്കാളികൾക്ക് ഫണ്ടിന്റെ വരുമാനവും മൂലധന വിലമതിപ്പും അടിസ്ഥാനമാക്കി ആനുകാലിക ലാഭവിഹിതം ലഭിക്കും. ഇത് ചിലപ്പോൾ ഇൻകം ഡിസ്ട്രിബ്യൂഷൻ കം ക്യാപിറ്റൽ പിൻവലിക്കൽ (ഐഡിസിഡബ്ല്യു) പ്ലാൻ എന്നും അറിയപ്പെടുന്നു.
സ്ഥിരമായ വരുമാനത്തിന് ഏറ്റവും മികച്ചത് ഏതാണ്?
സ്ഥിര വരുമാനം തേടുന്ന വിരമിച്ചവർക്കായി, ഡിവിഡന്റ് പ്ലാനുകളെ അപേക്ഷിച്ച് സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാനുകൾ ആണ് ഉചിതം. എത്ര തുക പിൻവലിക്കാമെന്നും എപ്പോൾ പിൻവലിക്കാമെന്നും റിട്ടയർ ചെയ്യുന്നവർക്ക് തീരുമാനിക്കാം. എല്ലാ മാസവും നിശ്ചിത തുക ലഭിക്കുന്നതിലൂടെ പ്രതിമാസ ചെലവുകൾ കൈകാര്യം ചെയ്യാൻ ആരെയും ആശ്രയിക്കേണ്ടി വരില്ല. കൂടാതെ, എസ്‌ഡബ്ല്യുപികൾ കൂടുതൽ നികുതി-കാര്യക്ഷമമാണ്. നിക്ഷേപകന്റെ വരുമാന സ്ലാബിൽ നികുതി ചുമത്തുന്ന ഡിവിഡന്റുകളിൽ നിന്ന് വ്യത്യസ്തമായി പിൻവലിച്ച തുകയുടെ നേട്ടത്തിന്റെ ഭാഗത്തിന് മാത്രമേ നികുതി ചുമത്തുകയുള്ളൂ. സ്‌കീം നൽകുന്ന നേട്ടം പിൻവലിക്കൽ തുകയെക്കാൾ കൂടുതലാണെങ്കിൽ പണപ്പെരുപ്പത്തെ മറികടക്കാൻ പിൻവലിക്കൽ തുക ആനുകാലികമായി ക്രമീകരിക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
