ദീപാവലി പർച്ചേസ് തിരക്കിലാണോ? ഈ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നോക്കൂ... എല്ലാത്തിനും വമ്പൻ ഡിസ്കൗണ്ട്...

നാടെങ്ങും ഉത്സവകാല ഓഫറുകൾ നിറഞ്ഞു നിൽക്കുന്നു. ദീപാവലി ആഘോഷങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഓൺലൈന ഓഫറുകൾക്ക് ഇപ്പോഴും വമ്പൻ തിരക്കാണ്. ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സ്വർണ്ണാഭരണങ്ങൾ, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ അങ്ങനെ ദീപാവലി പർച്ചേസുകളുെട ലിസ്റ്റ് നീളുന്നു. എല്ലാത്തിനും ആകർഷകമായ ഡിസ്കൗണ്ടുകളും ലഭിക്കും. ഐ.സി.ഐ.സി.ഐ ബാങ്ക് , ആക്സിസ് ബാങ്ക്, എസ്.ബി.ഐ കാർഡ്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വിവിധ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഓരോ ബാങ്കുകളുടേയും ഓഫറുകൾ വേറിട്ടതാണ്. എന്തെല്ലാം ഓഫറുകളാണ് നൽകുന്നതെന്ന് പരിശോധിച്ചാലോ?

1. ഐ.സി.ഐ.സി.ഐ ബാങ്ക്

ജിയോ മാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, ജ്വല്ലറി ഷോപ്പിംഗ്, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ പർച്ചേസ് ചെയ്യുമ്പോൾ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭിക്കും. ഐ.സി.ഐ.സി.ഐ ബാങ്ക് ഉറപ്പ് നൽകുന്ന ഓഫറുകൾ പരിശോധിക്കാം;

  • ജിയോമാർട്ട്

2024 ഡിസംബർ 31 വരെ എല്ലാ ചൊവ്വാഴ്ചകളിലും കുറഞ്ഞത് 2,500 രൂപയുടെ പലചരക്ക് സാധനങ്ങൾ വാങ്ങിയാൽ 500 രൂപ വരെ ഡിസ്കൗണ്ട് ഉറപ്പാണ്. ഈ ഓഫർ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മാത്രമേയുള്ളൂ. ഒരു ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമയ്ക്ക് ഒരിക്കൽ മാത്രമേ ഓഫർ ഉപയോഗിക്കാൻ കഴിയൂ.

  • സൊമാറ്റോ

599 രൂപയുടെ സൊമാറ്റോ ഓർഡറുകൾക്ക് 50 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഈ ഓഫർ വെള്ളിയാഴ്ച മുതൽ ഞായർ വരെ മാത്രമേയുള്ളൂ. ക്രെഡിറ്റ് കാർഡുള്ളവർക്ക് CULINARYTREATDEL എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചും, ആമസോൺ പേ ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ICICIAPAYNEW കൂപ്പൺ ഉപയോ​ഗിച്ചും നേടാം. ഒക്‌ടോബർ 31,2024 വരെ ഓഫർ ലഭ്യമാണ്.

  • സ്വിഗ്ഗി

കുറഞ്ഞത് 649 രൂപയുടെ ഫുഡ് ഓർഡർ ചെയ്താൽ 50 രൂപയുടെ ഡിസ്കൗണ്ട് നേടാം. ഐ.സി.ഐ.സി.ഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കുറഞ്ഞത് 1000 രൂപയുടെ ഓർഡർ ചെയ്താൽ 10% വരെ ഡിസ്കൗണ്ടുണ്ട്.

  • ജ്വല്ലറി ഷോപ്പിംഗ്

സൂറത്ത് ഡയമണ്ട് ജ്വല്ലറിയിൽ കുറഞ്ഞത് 2000 രൂപയുടെ ഇടപാട് നടത്തിയാൽ ഐ.സി.ഐ.സി.ഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 20% ഡിസ്കൗണ്ട് ലഭിക്കും. ഐ.സി.ഐ.സി.ഐ ബാങ്കിൻ്റെ വെബ്‌സൈറ്റിൽ നൽകിയ ഒരു കൂപ്പൺ കോഡ് ഉപയോഗിച്ചാൽ ഈ ഓഫർ സ്വന്തമാക്കാം. 2027 മാർച്ച് 31 വരെയാണ് ഓഫർ കാലാവധി.

 

 ദീപാവലി പർച്ചേസ് തിരക്കിലാണോ? ഈ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിച്ച് നോക്കൂ; എല്ലാത്തിനും വമ്പൻ ഡിസ്കൗണ്ട്

2. ആക്സിസ് ബാങ്ക്

  • റിലയൻസ് ഡിജിറ്റൽ

ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കുറഞ്ഞത് 10,000 രൂപയുടെ ഇടപാട് നടത്തിയാൽ 10% ഡിസ്കൗണ്ടിൽ 15,000 രൂപ വരെ ലഭിക്കും. റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകൾ, ജിയോമാർട്ട് സിഗ്നേച്ചർ സ്റ്റോറുകൾ എന്നിവയിലെ ഇടപാടുകൾക്കും ഈ ഓഫർ സാധുവാണ്. നവംബർ 3 വരെയാണ് ഓഫർ കാലാവധി.

  • ആമസോണും മിന്ത്രയും

മൊബൈൽ, പലചരക്ക് സാധനങ്ങൾ തുടങ്ങി ആമസോണിൽ നിന്നുള്ള മിനിമം ബഡ്ജറ്റിലുള്ള എല്ലാ പർച്ചേസുകൾക്കും 10% ഡിസ്കൗണ്ട് ലഭിക്കും. ഒക്‌ടോബർ 29 വരെയാണ് ഓഫർ കാലാവധി. മിന്ത്രയിൽ നിന്ന് പർച്ചേസ് ചെയ്താൽ 250 രൂപയുടെ ഡിസ്കൗണ്ട് നേടാം.

  • സ്വിഗ്ഗി

ഏറ്റവും കുറഞ്ഞത് 749 രൂപയ്ക്ക് ഫുഡ് ഓർഡർ ചെയ്താൽ 10% ഡിസകൗണ്ടോടെ 100 രൂപ വരെ നേടാം. എന്നാൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവർക്ക് 3000 രൂപയുടെ ഇടപാടുകൾക്ക് 1200 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

3. എച്ച്.ഡി.എഫ്.സി ബാങ്ക്

Travelxp-ൽ നിന്ന് ബുക്ക് ചെയ്യുന്ന എല്ലാ എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കും ഡൊമസ്റ്റിക് വിമാനങ്ങൾക്ക് 15% ഡിസ്കൗണ്ടോടെ 1300രൂപ വരെ ഡിസ്കൗണ്ട് നേടാം. എന്നാൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് 5,000 വരെ ഡിസ്കൗണ്ട് ഉറപ്പാണ്. മാത്രമല്ല, നിങ്ങളുടെ നഗരങ്ങളിലെ പ്രശസ്തമായ റെസ്റ്റോറൻ്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും ഡിസ്കൗണ്ട് നേടാം.

4. എസ്.ബി.ഐ കാർഡ്

  • ഐഫോൺ

എസ്.ബി.ഐ കാർഡ് ഉടമകൾക്ക് 10,000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. ഡിസംബർ 28 വരെയാണ് ഓഫർ കാലാവധി.

  • തനിഷ്‌ക്

എസ്.ബി.ഐ കാർഡ് ഉടമകൾക്ക് ഏത് തനിഷ്‌ക് സ്റ്റോറിലും കുറഞ്ഞത് 80,000 രൂപയുടെ ഇടപാട് നടത്തിയാൽ 4,000 രൂപ വരെ ഡിസ്കൗണ്ട് ഉറപ്പാണ്.

  • ഫ്ലിപ്പ്കാർട്ട്

ഈ ദീപാവലി ഓഫറിൽ എസ്.ബി.ഐ കാർഡ് ഉടമകൾ ഫ്ലിപ്കാർട്ടിൽ നിന്ന് ഏത് സാധനം വാങ്ങിയാലും 10% ഡിസ്കൗണ്ട് നേടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X