നവംബർ 12നാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. വിളക്കുകളുടേയും സന്തോഷത്തിന്റേയും ഉത്സവമാണ് ദീപാവലി. ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഈ ദീപാവലി ദിവസം ഒരു സ്ഥിര നിക്ഷേപം തുടങ്ങി ജീവിതം കൂടുതൽ ഭദ്രമാക്കാം.
ജനപ്രിയ നിക്ഷേപ ഓപ്ഷനുകളിൽ ഒന്നാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡെപ്പോസിറ്റുകൾ. കാരണം അപകട സാധ്യത ഏറ്റവും കുറഞ്ഞ നിക്ഷേപങ്ങളാണ് സ്ഥിര നിക്ഷേപങ്ങൾ. ഉയർന്ന പലിശ നിരക്കുകളാണ് ബാങ്കുകൾ സാധാരയായി സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാലും ഒരു സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം.

1. പലിശ നിരക്ക്
ഒരു സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ബാങ്കോ ധനകാര്യ സ്ഥാപനമോ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് താരതമ്യം ചെയ്യുക. കൂട്ടുപലിശയും സാധാരണ പലിശയും സ്ഥിര നിക്ഷേപത്തിന് ബാധകമാകാറുണ്ട്. നിശ്ചിതകാലാവധിക്ക് ശേഷം പലിശയും നിക്ഷേപിച്ച തുകയും ഒരുമിച്ച് തിരികെയെടുക്കുമ്പോഴാണ് കൂട്ടുപലിശ ലഭിക്കുക. സാധാരണ പലിശയാകുമ്പോള്‍ മാസം തോറുമോ ആറുമാസത്തിലോ വര്‍ഷത്തിലോ നിശ്ചിത പലിശ ലഭ്യമാകും.
2 കാലാവധി
സ്ഥിര നിക്ഷേപത്തിന്റെ കാലാവധി പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ്. പണം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന കാലയളവാണ് നിക്ഷേപ കാലാവധി. പൊതുവേ, കാലാവധി കൂടുന്തോറും പലിശനിരക്കും കൂടും. ബജാജ് ഫിനാൻസ് 12 മുതൽ 60 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നു.
3. ഏറ്റവും കുറഞ്ഞ നിക്ഷേപം
ഒരു സ്ഥിര നിക്ഷേപം തുടങ്ങാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക ഓരോ ബാങ്കുകൾക്കും വ്യത്യാസമാണ്. ഉദാഹരണത്തിന് ബജാജ് ഫിനാൻസ്, 1000 രൂപയിൽ താഴെ നിക്ഷേപം അനുവദിക്കുന്നു.
5. സുരക്ഷിതത്വവും വിശ്വാസ്യതയും
സുരക്ഷിതവും വിശ്വസനീയവുമായ സ്ഥിരനിക്ഷേപത്തിൽ നിക്ഷേപിക്കുന്നത് പ്രധാനമാണ്.
6. നികുതി
സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. സ്ഥിര നിക്ഷേപത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നികുതി പ്രത്യാഘാതങ്ങൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത ബാങ്കുകൾ വിവിധ തരത്തിലുള്ള പലിശയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പറഞ്ഞല്ലോ. 2 കോടി രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് വ്യത്യസ്ത ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
1. 1 വർഷം മുതൽ 2 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
2. 2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
3. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
4. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
പഞ്ചാബ് നാഷണൽ ബാങ്ക്
1. 1 വർഷം മുതൽ 443 ദിവസം വരെ: പൊതുജനങ്ങൾക്ക് - 6.80 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം
2. 2 വർഷത്തിന് മുകളിൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
3. 3 വർഷത്തിന് മുകളിൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.00 ശതമാനം
4. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.30 ശതമാനം.
ഐസിഐസിഐ ബാങ്ക്
1. 18 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.60 ശതമാനം
2. 2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
3. 3 വർഷം മുതൽ 5 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
4. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 6.90 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
