ഉത്സവ സീസണായി. ഷോപ്പിംഗ് ലിസ്റ്റും പർച്ചേസുകളും തുടങ്ങിക്കഴിഞ്ഞു. ഈ സമയത്ത് പർച്ചേസുകൾക്ക് മാത്രം വലിയൊരു തുക നമുക്ക് ചെലവഴിക്കേണ്ടി വരും. അതിനാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ആകർഷകമായ ഓഫറുകളും കിഴിവുകളും പരമാവധി പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള പ്രമുഖ ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളിലെല്ലാം ഇപ്പോൾ ദീപാവലി ഓഫറുകൾ തകർക്കുകയാണ്. കിഴിവുകൾ കാണുമ്പോൾ പർച്ചേസ് ചെയ്യാനുള്ള ആവേശം വർദ്ധിക്കും. ഈ അവസരം ഏറ്റവും ബുദ്ധിപരമായി ഉപയോഗിക്കാൻ ഏറ്റവും നല്ല വഴി ക്രെഡിറ്റ് കാർഡുകളാണ്.
വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ദീപാവലിക്ക് പർച്ചേസ് നടത്തുമ്പോൾ, പ്രത്യേക കിഴിവുകളും വൻ ക്യാഷ്ബാക്കുകളും ലഭിക്കും. ഇത് നിങ്ങളുടെ പോക്കറ്റിൽ നിന്നും അമിതമായി പണം നഷ്ടമാവാതിരിക്കാൻ സഹായിക്കും. പണം ലാഭിക്കുന്നതിനൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ നേടാനും ഇതിലൂടെ സാധിക്കുന്നു.
വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കുന്ന ചില ക്രെഡിറ്റ് കാർഡുകളും, അവ നൽകുന്ന ഓഫറുകളെ കുറിച്ചും അറിയാം;
ഇന്ത്യയിലെ ചില ജനപ്രിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ
1. സ്റ്റാൻഡേർഡ് ചാർട്ടേഡ് ഈസ്മൈ ട്രിപ്പ് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ നിങ്ങൾക്ക് വിമാന ടിക്കറ്റുകളിൽ 10% കിഴിവും ഈസ് മൈ ട്രിപ്പ് വഴി ഇന്ത്യയിലെ ഹോട്ടലുകൾ ബുക്ക് ചെയ്യുമ്പോൾ 20% കിഴിവും വാഗ്ദാനം ചെയ്യുന്നു. മറ്റ് എല്ലാ പർച്ചേസുകൾക്കും 2X റിവാർഡ് പോയിന്റുകൾ ഉറപ്പാക്കാം. ഈ കാർഡ് ഉടമകൾക്ക് പ്രതിവർഷം രണ്ട് സൗജന്യ ആഭ്യന്തര ലോഞ്ച് പാസുകളും ലഭിക്കും.

2. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ആമസോൺ പ്രൈം അംഗങ്ങൾ ഈ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 5% ക്യാഷ്ബാക്ക് ലഭിക്കും. എന്നാൽ പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് 3% ക്യാഷ്ബാക്കും, മറ്റ് ഓൺലൈൻ പർച്ചേസുകൾക്ക് 1% മുതൽ 2% വരെ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.
3. സ്വിഗ്ഗി എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്
സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട്, ജെനി, ഡൈൻഔട്ട് എന്നിവയിൽ നിന്നുള്ള ഭക്ഷണപാനീയങ്ങൾക്ക് 10% ക്യാഷ്ബാക്ക് ഉറപ്പാക്കാം. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് പർച്ചേസ് ചെയ്യുമ്പോൾ 5% ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.
4. ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
ഐആർസിടിസിയിൽ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1% ഇടപാട് ചാർജുകൾ ലാഭിക്കാം. മാത്രമല്ല ഈ ക്രെഡിറ്റ് കാർഡുകൾ 10% വരെ റിവാർഡ് നൽകും. മറ്റു ഓഫറുകൾ എന്ന നിലയിൽ ഇന്ത്യയിലെ എല്ലാ പെട്രോൾ പമ്പുകളിലും 1% ഇന്ധന സർചാർജ് ഇളവുണ്ട്.
5. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡുപയോഗിച്ച് ഫ്ലിപ്കാർട്ടിൽ പർച്ചേസ് ചെയ്താൽ നേട്ടം ഉറപ്പാക്കാം. പ്രധാനമായും ഫ്ലിപ്കാർട്ട്, ക്ലിയർട്രിപ്പ് എന്നിവയിൽ നിന്ന് 5% ക്യാഷ്ബാക്ക് ഉറപ്പാക്കും. ഒരു സ്റ്റേറ്റ്മെന്റ് പാദത്തിൽ പരമാവധി 4,000 രൂപ വരെ ലഭിക്കും. കാർഡുപയോഗിച്ച് മിന്ത്രയിൽ പർച്ചേസ് ചെയ്താൽ 7.5% ക്യാഷ്ബാക്കും നേടാം.
ഈ ക്രെഡിറ്റ് കാർഡുകളെല്ലാം മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ദീപാവലി ആഘോഷങ്ങൾ പണം അമിതമായി ചിലവഴിക്കാതെ മിതമായ രീതിയിലും ആഘോഷിക്കാൻ ഇത്തരം കാർഡുകൾ സഹായിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications