ദീപാവലി ആഘോഷം ഇത്തവണ പൊടിപൊടിക്കാൻ പ്ലാനുണ്ടോ? അതിനു മുന്നേ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത്തരം ആഘോഷ വേളകളിൽ പർച്ചേസ് ചെയ്യുവാൻ ആളുകൾ വായ്പ എടുക്കാറുണ്ട്. മൊബൈൽ ആപ്പുകളിൽ നിന്നും, ക്രെഡിറ്റ് കാർഡ് വഴിയുമെല്ലാം വായ്പ എടുക്കാൻ പലരും ശ്രമിക്കുന്നു. ദീപാവലിക്ക് മുന്നോടിയായി വീടിൻ്റെ അറ്റകുറ്റപ്പണികൾക്കു വേണ്ടിയും പണം ആവശ്യമായി വരുമ്പോൾ വിവിധ വായ്പകൾ പരിഗണിക്കുന്നവരുണ്ട്.
ഇത്തരം ഉത്സവ സീസണിൽ വായ്പ എടുക്കുന്നത് നല്ലതാണോ? ഇത്തരം വായ്പകൾ എടുക്കുന്നതിനു മുന്നേ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോന്നും വിശദമായി പരിശോധിക്കാം;
1. ഇത്തരത്തിൽ ദീപാവലിക്കു മുന്നോടിയായി വായ്പ എടുക്കുന്നത് നിങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിയാണെങ്കിൽ വായ്പ പരിഗണിക്കാം. എന്നാൽ അത് അത്യാവശ്യമാണെന്ന് നിങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രം വായ്പക്ക് അപേക്ഷിക്കുക.

2. വ്യക്തിഗത വായ്പകളെ സുരക്ഷിതമല്ലാത്ത വായ്പകൾ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ അടിയന്തിരമായ സാഹചര്യങ്ങളിൽ വായ്പക്ക് അപേക്ഷിക്കുമ്പോൾ പലിശ നിരക്കിനെ കുറിച്ച് പരിശോധിക്കണം. പല വായ്പകളും ഉയർന്ന പലിശ നിരക്ക് ഈടാക്കാൻ സാധ്യതയുണ്ട്. അതിനാൽ വിവിധ വായ്പകളുടെ പലിശ നിരക്ക് പരിശോധിച്ച് താരതമ്യം ചെയ്ത ശേഷം ഒന്ന് തിരഞ്ഞെടുക്കുക.
3. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. അതിൽ വിട്ടുവീഴ്ചയുണ്ടായിരിക്കരുത്. നിങ്ങൾ രണ്ട് മാസത്തിനു ശേഷം വായ്പയിലൂടെ ഒരു കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോൾ അടിയന്തിരമായി വായ്പ എടുത്താൽ അത് പിന്നീട് അധിക ബാധ്യത സൃഷ്ടിക്കാൻ കാരണമാവും. മാത്രമല്ല രണ്ട് മാസത്തിനു ശേഷം നിങ്ങൾ പ്രതീക്ഷിച്ച തുക വായ്പയായി ലഭിക്കണമെന്നും ഇല്ല. അതിനാൽ ശരിയായി പ്ലാൻ ചെയ്യുക.
4. ചെറിയ തുകക്ക് വായ്പക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടെങ്കിൽ കുറച്ച് മാസത്തേക്ക് നിശ്ചിത തുക മാറ്റി വെച്ചാൽ വലിയൊരു തുക ലഭിക്കും. ഈ തുക ഉപയോഗിച്ച് നിങ്ങൾക്ക് ചിലവുകൾ നടപ്പിലാക്കാൻ സാധിക്കും. അതാവുമ്പോൾ വായ്പ എടുക്കാതെ, ബാധ്യത ഇല്ലാതെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
5. ചെറിയ വായ്പകൾ നിരവധിയുണ്ട്. ഉദാഹരണത്തിന് 10,000 രൂപ വായ്പയായി എടുക്കാൻ സാധിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകർക്കുന്നതല്ലെങ്കിൽ ചുരുങ്ങിയ മാസത്തിനുള്ളിൽ തിരിച്ചടവ് ഉറപ്പാക്കാം. അതായത് 6 മാസത്തെ കാലാവധി തിരഞ്ഞെടുത്താൽ നിങ്ങളുടെ ബാധ്യതയില്ലാതെ ഈ തുക തിരിച്ചടക്കാം. ദീപാവലി ഗംഭീരമായി ആഘോഷിക്കാനും സാധിക്കും.
പെട്ടെന്നുള്ള ആവശ്യങ്ങൾക്കെല്ലാം വായ്പ എടുക്കുന്നത് എപ്പോഴും ഉചിതമല്ല. കാരണം, ഇത്തരം വായ്പകൾ പലപ്പോഴും സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കും. നിങ്ങളുടെ ആവശ്യകതക്ക് അനുസരിച്ചും, തിരിച്ചടവ് ശേഷിക്ക് അനുസരിച്ചും മാത്രം വായ്പകൾ എടുക്കാൻ ശ്രമിക്കുക. ദീപാവലി പോലുള്ള ആഘോഷങ്ങൾക്ക് വേണ്ടി അനാവശ്യമായി കടം വാങ്ങുന്നത് ഒഴിവാക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications