നല്ല ജീവിത സാഹചര്യം, നല്ല വിദ്യാഭ്യാസം ഇതൊക്കെയാണ് ഒരു കുഞ്ഞിന് മാതാപിതാക്കൾക്ക് നൽകാൻ കഴിയുക. ഇവയൊക്കെ നൽകണമെങ്കിൽ പണം വേണം. മാസവരുമാനത്തിലാണ് നിങ്ങളുടെ ദൈനംദിന ജീവിതം മുന്നോട്ടു പോകുന്നതെങ്കിൽ, നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി ദീർഘകാല നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം ചെലവേറിയതായി മാറിയിട്ടുണ്ട്. മക്കളെ പുറത്തേക്ക് അയച്ച് പഠിപ്പിക്കണമെങ്കിൽ വലിയൊരു തുക തന്നെ വേണ്ടിവരും. ഇതിനായി നിങ്ങൾക്ക് അധിക വരുമാനം ആവശ്യമാണ്.
അങ്ങനെയെങ്കിൽ, കുഞ്ഞിന്റെ ജനനത്തിനുപിന്നാലെ നിക്ഷേപ പദ്ധതികളിൽ അംഗമാകുന്നതാണ് ഉചിതം. നിങ്ങളുടെ കുട്ടി ബിരുദത്തിനും തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനും തയ്യാറാവുമ്പോഴേക്കും വലിയൊരു തുക നിങ്ങൾക്ക് മാറ്റിവയ്ക്കാൻ സാധിക്കും. മക്കൾക്ക് 18 വയസ് പൂർത്തിയാകുമ്പോൾ നല്ലൊരു തുക കയ്യിൽ കിട്ടുന്നതിന് മൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ സഹായിക്കും. അതിനായി നിങ്ങൾ മാസത്തിൽ വലിയൊരു തുക മാറ്റിവയ്ക്കേണ്ടതില്ല. മാസം 5000 രൂപയോ 10000 രൂപയോ നിക്ഷേപിച്ച് 1 കോടിയോളം രൂപ നേടാനാകും.

5000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്നത് എത്ര?
ഒരു മൂച്വൽ ഫണ്ട് സ്കീമിൽ പ്രതിമാസം 5,000 രൂപ 18 വർഷത്തേക്ക് നിക്ഷേപിച്ചാൽ, അതിൽനിന്നും വാർഷികത്തിൽ 12 ശതമാനം തിരികെ കിട്ടും. 18 വർഷം പൂർത്തിയാകുമ്പോൾ മൊത്ത നിക്ഷേപ തുക 10,80,000 രൂപയായിരിക്കും. 27,47,196 രൂപ അധിക വരുമാനമായി കിട്ടും. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് കിട്ടുക 38,27,196 രൂപയാണ്. പ്രതിവർഷം 5 ശതമാനം പണം അധികമായി നിക്ഷേപിക്കാവുന്ന സ്കീം തിരഞ്ഞെടുത്താൽ 18 വർഷം കഴിയുമ്പോൾ 16,87,943 രൂപയായിരിക്കും മൊത്ത നിക്ഷേപ തുക. 12 ശതമാനം വാർഷിക റിട്ടേണായി കണക്കുകൂട്ടിയാൽ 34,57,451 രൂപയാണ് അധികമായി ലഭിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ കയ്യിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുക 51,45,394 രൂപയാണ്.
10000 രൂപ നിക്ഷേപിച്ചാൽ കിട്ടുന്നത് എത്ര?
കുഞ്ഞ് ജനിച്ചശേഷം 18 വർഷത്തേക്ക് 10000 രൂപയാണ് പ്രതിമാസം നിക്ഷേപിക്കുന്നതെങ്കിൽ മൊത്ത നിക്ഷേപ തുക 21,60,000 രൂപയായിരിക്കും. വാർഷികത്തിൽ 12 ശതമാനം റിട്ടേൺ ഇനത്തിൽ കിട്ടുന്ന 54,94,392 രൂപയും കൂടി ചേർത്താൽ കയ്യിൽ കിട്ടുക 76,54,392 രൂപയായിരിക്കും. ഓരോ വർഷവും 5 ശതമാനം വീതം നിക്ഷേപ തുക കൂട്ടിയാൽ കാലാവധി പൂർത്തിയാകുമ്പോഴുള്ള നിക്ഷേപ തുക 33,75,886 രൂപയായിരിക്കും. വാർഷിക റിട്ടേണായ 69,14,901 രൂപയും കൂടി ചേർത്താൽ കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുക 1,02,90,788 രൂപയാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
