ഈ ആറ് കാര്യങ്ങള്‍ ഇനിയും ചെയ്തില്ലേ? വേഗമാകട്ടെ, പിഴ ഒഴിവാക്കുവാന്‍ ദിവസങ്ങള്‍ മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ച്ച് 31ന് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുകയാണ്. അതിന് മുമ്പ് ചില ആനുകൂല്യങ്ങളും ആദായങ്ങളും നേടുന്നതിനും മറ്റു ചില പിഴകള്‍ ഒഴിവാക്കുന്നതിനുമായി കുറച്ചു കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തു തീര്‍ക്കേണ്ടതുണ്ട്. പാന്‍ - ആധാര്‍ കാര്‍ഡ് ലിങ്കിംഗ്, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, എല്‍ടിസി ബില്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ചുവട് വയ്ക്കും മുമ്പ് ചെയ്തു പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ആറ് കാര്യങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ടത്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

പാന്‍ - ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി

പാന്‍ - ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി

2021 മാര്‍ച്ച് 31 വരെയാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതിയായി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇത് 2020 ജൂണ്‍ 30 ആയിരുന്നു. പിന്നീട് 2021 മാര്‍ച്ച് 31ലേക്ക് സര്‍ക്കാര്‍ നീട്ടി നല്‍കുകയാണുണ്ടായത്. മാര്‍ച്ച് 31ന് മുമ്പായി പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലയെങ്കില്‍ ഏപ്രില്‍ 1 മുതല്‍ പ്രസ്തുത പാന്‍ കാര്‍ഡ് ഉപയോഗക്ഷമമല്ലാതാകും. തുടര്‍ന്ന് അതുപയോഗിച്ച് പാന്‍ ഉടമയ്ക്ക് യാതൊരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളും നടത്തുവാന്‍ സാധിക്കില്ല.

പുതുക്കിയ ഐടിആര്‍ ഫയലിംഗ്

പുതുക്കിയ ഐടിആര്‍ ഫയലിംഗ്

2019-20 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ആദായ നികുതി റിട്ടേണോ (റിവൈസ്ഡ് ഇന്‍കം ടാക്‌സ്), വൈകിയ ആദായ നികുതി റിട്ടേണോ (ഡിലെയ്ഡ് ഇന്‍കം ടാക്‌സ്) ഫയല്‍ ചെയ്തില്ലയെങ്കില്‍ അതിനായുള്ള സമയപരിധി 2021 മാര്‍ച്ച് 31ല്‍ അവസാനിക്കും. ഈ തീയ്യതിയ്ക്ക് ശേഷമാണ് നിങ്ങള്‍ പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് എങ്കില്‍ 10,000 രൂപ വരെ ലേറ്റ് ഫീയായും ഒപ്പം അടയ്‌ക്കേണ്ടതായി വരും. എന്നാല്‍ നിങ്ങളുടെ വരുമാനം 5 ലക്ഷം രൂപയോ അതിന് താഴെയോ ആണെങ്കില്‍ ഫീയായി 1,000 രൂപ മാത്രം അടച്ചാല്‍ മതിയാകും.

എല്‍ടിസി ക്യാഷ് വൗച്ചര്‍ സ്‌കീം

എല്‍ടിസി ക്യാഷ് വൗച്ചര്‍ സ്‌കീം

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 2021 മാര്‍ച്ച് 31ന് മുമ്പായി ബില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. എല്‍ടിസി ക്യാഷ് വൗച്ചര്‍ സ്‌കീം പ്രകാരം നികുതി ആദായം ലഭിക്കണമെങ്കില്‍ ഇത് നിശ്ചിത ഘടനയില്‍ത്തന്നെ സമര്‍പ്പിക്കുകയും വേണം. ജിഎസ്ടി തുകയും നമ്പറും ഇതോടൊപ്പം ചേര്‍ക്കണം. 2020 ഒക്ടോബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിക്കുന്നത്.

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീം

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീം

സ്വാശ്രയ ഇന്ത്യ പദ്ധതികള്‍ക്കൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീം പ്രഖ്യാപിക്കുന്നത്. ഈ പദ്ധതിയ്ക്ക് കീഴില്‍ ഈടുകള്‍ ഇല്ലാതെ കച്ചവടക്കാര്‍ക്ക്, പ്രത്യേകിച്ചും ചെറുകിട കച്ചവടക്കാര്‍ക്ക് സര്‍ക്കാര്‍ വായ്പ അനുവദിച്ചിരുന്നു. കോവിഡ് പ്രതിസന്ധികളില്‍ വലഞ്ഞ കച്ചവടക്കാര്‍ക്കായുള്ള ആശ്വാസ പദ്ധതിയായിരുന്നു ഇത്. അതിന്റെ അവസാന തീയ്യതിയും മാര്‍ച്ച് 31 ആണ്.

മുന്‍കൂര്‍ നികുതി ഫയല്‍ ചെയ്യുവാന്‍

മുന്‍കൂര്‍ നികുതി ഫയല്‍ ചെയ്യുവാന്‍

നികുതി നിയമങ്ങള്‍ പ്രകാരം ഒരു നികുതി ദാതാവിന് പ്രതിവര്‍ഷം 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യതയുണ്ടെങ്കില്‍ അവര്‍ നാല് ഗഢുക്കളായി മുന്‍കൂര്‍ നികുതി അടയ്ക്കുവാന്‍ ബാധ്യസ്ഥരാണ്. 2020-2021 സാമ്പത്തിക വര്‍ഷത്തെ മുന്‍കൂര്‍ നികുതിയുടെ നാലാം ഗഢു അടയ്‌ക്കേണ്ടുന്ന അവസാന തീയ്യതി 2021 മാര്‍ച്ച് 15 ആയിരുന്നു.

പിപിഎഫ്, എന്‍പിഎസ് വിഹിതങ്ങള്‍

പിപിഎഫ്, എന്‍പിഎസ് വിഹിതങ്ങള്‍

പിപിഎഫ്, എന്‍പിഎസ് അക്കൗണ്ട് ഉപയോക്താക്കള്‍ ആ അക്കൗണ്ടുകള്‍ നിഷ്‌ക്രിയമാകാതിരിക്കാന്‍ വര്‍ഷം 500 രൂപയെങ്കിലും ചുരുങ്ങിയത് നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

Read more about: tax
English summary

do not forget to do these six financial tasks before March 31

do not forget to do these six financial tasks before March 31
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X