കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുമോ?

കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന ഈ ഘട്ടത്തില്‍ ഏവരും ആശങ്കയില്‍ തന്നെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ ആവശ്യകതയും ഇക്കാലയളവില്‍ രാജ്യത്ത് കുത്തനെ കൂടിയിട്ടുണ്ട്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന ഈ ഘട്ടത്തില്‍ ഏവരും ആശങ്കയില്‍ തന്നെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ ആവശ്യകതയും ഇക്കാലയളവില്‍ രാജ്യത്ത് കുത്തനെ കൂടിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് ലഭിക്കുന്ന എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമൊപ്പം കോവിഡ് കവറേജ് കൂടെ ലഭിക്കും. എങ്കിലും അതിന് പുറമേ ഒരു കോവിഡ് പോളിസി കൂടെ എടുക്കുന്നതാണ് അഭികാമ്യം. പ്രത്യേകിച്ച് നിങ്ങളുടെ നിലവിലുള്ള പോളിസിയുടേത് ചെറിയ തുകയ്ക്കുള്ള പരിരക്ഷയാണ് എങ്കില്‍ ടോപ് അപ് പോളിസിയോ കോവിഡ് പോളിസിയോ പ്രത്യേകം എടുക്കാവുന്നതാണ്.

കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുമോ?

ഇന്റമ്‌നിറ്റി പ്ലാനുകള്‍, ബെനഫിറ്റ് പ്ലാനുകള്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കോവിഡ് പോളിസികളാണുള്ളത്. ആശുപത്രിയില്‍ പ്രവേശിച്ച് മൂന്നു ദിവസം (72 മണിക്കൂര്‍) പൂര്‍ണമായും ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ ഇന്‍ഷുര്‍ ചെയ്ത തുക മുഴുവനായും ലഭക്ഷിക്കുന്നതും ദിവസേനയുള്ള ബത്ത ലഭിക്കുന്നതുമാണ് ബെനഫിറ്റ് പ്ലാനുകള്‍. അതേ സമയം സാധാരണ ഹെല്‍ത്ത് പോളിസികള്‍ പോലെ ഇന്‍ഷുര്‍ ചെയിതിരിക്കുന്ന പരമാവധി തുകയില്‍ നിന്നു കൊണ്ട് ബില്‍ തുക മാത്രം ലഭിക്കുന്നതാണ് ഇന്റമ്‌നിറ്റി പ്ലാനുകള്‍.

പ്രീമിയം തുക ഓരോ പോളിയിയ്ക്കും കമ്പനിയ്ക്കും അനുസരിച്ച് ഓരോ നിരക്കിലാണ്. കൊറോണ കവച് പോളിസിയില്‍ ഏഴായിരം രൂപയ്ക്ക് താഴെ മാത്രമാണ് പ്രീമിയം തുകയായി വരുന്നത്. 50000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന വിവിധ പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇവയില്‍ 594 രൂപ മുതലാണ് പ്രീമിയം നിരക്കുകള്‍ ആരംഭിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന വ്യക്തിഗത കോവിഡ് പ്ലാനിന് 65 വയസ്സുവരെയുള്ളവര്‍ക്ക് 5770 രൂപയോളമാണ് പ്രീമിയം നിരക്ക്. ഇതേ പോളിസി 25 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 2448 രൂപയില്‍ ലഭിക്കും. രണ്ട് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമായി രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പൊതുമേഖലാ കമ്പനിയുടെ ഒരു കോവിഡ് പോളിസി എടുക്കാന്‍ 6224 ഓളം രൂപ വരും. ഇത് തന്നെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 6496 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. 35 വയസ്സു വരെ മാത്രം പ്രായമുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള വ്യക്തിഗത പരിരക്ഷ 3000 രൂപയില്‍ താഴെയുള്ള നിരക്കില്‍ ലഭ്യമാണ്.

ഒരു മാസം മുതല്‍ ഒമ്പത് മാസം വരെ പരിരക്ഷ ലഭിക്കുന്ന പോളിസികളാണ് നിലവിലുള്ളത്. നിലവിലെ ഇന്‍ഷുറന്‍സ് ടോപ് അപ് ചെയ്യുകയാണെങ്കില്‍ ഒരു മാസം വരെ പോളിസി കാലാവധി ലഭിക്കും. ടോപ് അപ് പോളിസി എടുത്താല്‍ മറ്റ് അസുഖങ്ങള്‍ക്കും അതിനൊപ്പം കവറേജ് ലഭിക്കും എന്നതാണ് പ്രത്യേകത.

Read more about: insurance
English summary

do you get insurance for covid treatment? explained

do you get insurance for covid treatment? explained
Story first published: Saturday, April 24, 2021, 21:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X