നിങ്ങള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപയോക്താവ് ആണോ? എങ്കില്‍ ബാങ്കിടപാടുകളെ സംബന്ധിച്ച ഒരു പ്രധാന വിവരം ഇപ്പോള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐഎഫ്എസ്സി കോഡ് ജൂലൈ 1 മുതല്‍ അസാധുവായിരിക്കും.
നിങ്ങള്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപയോക്താവ് ആണോ? എങ്കില്‍ ബാങ്കിടപാടുകളെ സംബന്ധിച്ച ഒരു പ്രധാന വിവരം ഇപ്പോള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐഎഫ്എസ്സി കോഡ് ജൂലൈ 1 മുതല്‍ അസാധുവായിരിക്കും. 2020 ഏപ്രില്‍ 1 മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നേരത്തേയുള്ള ഐഎഫ്എസ്സി കോഡ് ജൂലൈ 1 മുതല്‍ അസാധുവായിരിക്കുമെന്ന് കാനറ ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്‍ഡ്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഐഎഫ്എസ്സി കോഡ് എന്നത്. 11 അക്ക ആല്‍ഫാന്യൂമെറിക് കോഡാണിത്. ഓണ്‍ലൈന്‍ പണ ഇടപാടുകള്‍ക്കായാണ് പ്രധാനമായും ഐഎഫ്എസ്സി കോഡ് ഉപയോഗപ്പെടുത്തുന്നത്.
കാനറ ബാങ്കുമായുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ലയനത്തിന് ശേഷം SYNB എന്നാരംഭിക്കുന്ന സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ഐഎഫ്എസ്സി കോഡുകളും മാറ്റം പുതുക്കിയിട്ടുണ്ട്. 2021 ജൂലൈ 1 മുതല്‍ SYNB യില്‍ ആരംഭിക്കുന്ന എല്ലാ ഐഎഫ്എസ്സി കോഡുകളും അസാധുവായിരിക്കും - കാനറ ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. 2021 ജൂണ്‍ 30 വരെ മാത്രമേ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐഎഫ്എസ്സി കോഡുകള്‍ക്ക് സാധുതയുണ്ടാവുകയുള്ളൂ. അക്കൗണ്ട് ഉടമകള്‍ ബാങ്കുമായി ബന്ധപ്പെട്ട് പുതിയ ഐഎഫ്എസ്സി കോഡ് കരസ്ഥമാക്കേണ്ടതുണ്ടെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.
പുതിയ കാനറ ഐഎഫ്എസ്സി കോഡ് ഉപയോഗിച്ചാണ് ഇനി ഉപയോക്കാക്കള്‍ ഇടപാടുകള്‍ നടത്തേണ്ടെതെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ എല്ലാ ഓണ്‍ലൈന്‍ പണ കൈമാറ്റ ഇടപാടുകള്‍ക്കും ജൂലൈ 1 മുതല്‍ പുതിയ ഐഎഫ്എസ്സി കോഡ് ആയിരിക്കും അക്കൗണ്ട് ഉടമകള്‍ ഉപയോഗിക്കേണ്ടത്. കൂടാതെ നേരത്തെ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപയോക്താക്കളായ അക്കൗണ്ട് ഉടമകള്‍ക്ക് പുതിയ ചെക്ക് ബുക്കും കാനറ ബാങ്ക് ഇഷ്യൂ ചെയ്യും. പുതുക്കിയ ഐഎഫ്എസ്സി , എംഐസിആര്‍ കോഡുകളായിരിക്കും പുതിയ ചെക്ക് ബുക്കുകളില്‍ ഉണ്ടായിരിക്കുക.
canarabank.com/IFSC.html എന്ന ലിങ്കില്‍ പ്രവേശിച്ച് ഓണ്‍ലൈനായോ കാനറ ബാങ്ക് ശാഖയില്‍ നേരിട്ട് ചെന്നോ മാറിയ ഐഎഫ്എസ്സി കോഡ് കരസ്ഥമാക്കുവാന്‍ സാധിക്കും. ഇതുകൂടാതെ കാനറ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറായ 18004250018 ല്‍ ബന്ധപ്പെട്ടും പുതിയ ഐഎഫ്എസ്സി കോഡ് അറിയുവാന്‍ സാധിക്കും.
SYNB എന്നതിന് പകരം CNRB എന്ന അക്ഷരങ്ങളിലായിരിക്കും പുതുക്കിയ ഐഎഫ്എസ്സി കോഡ് ആരംഭിക്കുക. നേരത്തേയുണ്ടായിരുന്ന ഐഎഫ്എസ്സി കോഡിനൊപ്പം 10000 ചേര്‍ക്കുകയും ചെയ്താല്‍ പുതിയ ഐഎഫ്എസ്സി കോഡ് കണ്ടെത്താം. ഉദാഹരണത്തിന് നേരത്തേയുണ്ടായിരുന്ന ഐഎഫ്എസ്സി കോഡ് SYNB 0003687 ആണെങ്കില്‍ പുതുക്കിയ ഐഎഫ്എസ്സി കോഡ് CNRB 0013687 ആയിരിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications