മിക്ക ഇന്ത്യൻ കുടുംബങ്ങളിലും സ്വർണം സൂക്ഷിക്കുന്ന ഏറ്റവും ജനപ്രിയ രൂപമാണ് സ്വർണ്ണാഭരണങ്ങൾ. സ്വർണ്ണാഭരണങ്ങൾ വരും തലമുറകളിലേക്ക് പലരും കൈമാറാറുണ്ട്. മാത്രമല്ല പ്രത്യേക അവസരങ്ങളിൽ സമ്മാനമായി നൽകാനും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. സ്വർണ വില ചരിത്രപരമായ ഉയരത്തിലെത്തിയ ഈ സമയത്ത്, സ്വർണ സമ്പാദ്യമുള്ള നമ്മളിൽ പലരും അതിൽ നിന്ന് നല്ലൊരു ശതമാനം വിൽക്കാൻ ആഗ്രഹിച്ചേക്കാം.
വിൽക്കുമ്പോൾ ലാഭമുണ്ടായാൽ
നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ പാരമ്പര്യമായി ലഭിച്ചതോ സമ്മാനമായി ലഭിച്ചതോ ആയ സ്വർണ്ണം വിൽക്കാൻ പദ്ധതിയിടുന്നവർ അത് വിൽക്കുന്നതിന്റെ നികുതി പ്രത്യാഘാതങ്ങളെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കണം. രക്തബന്ധമുള്ളവരിൽ നിന്ന് നിങ്ങൾക്ക് സ്വർണം പാരമ്പര്യമായി ലഭിക്കുകയോ സ്വർണം സ്വീകരിക്കുകയോ ചെയ്താൽ നികുതിയില്ല. എന്നാൽ നിങ്ങൾ അത് വിൽക്കുമ്പോൾ, ലാഭമുണ്ടായാൽ മൂലധന നേട്ട നികുതി അടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്.
നികുതി കണക്കാക്കുന്നത് എങ്ങനെ?
പാരമ്പര്യമായി അല്ലെങ്കിൽ സമ്മാനമായി ലഭിച്ച സ്വർണ്ണത്തിന്റെ കാര്യത്തിൽ മൂലധന നേട്ടങ്ങളുടെ നികുതി എങ്ങനെ കണക്കാക്കുന്നുവെന്ന് മനസിലാക്കാം. ഭൌതിക സ്വർണ്ണത്തിന് എങ്ങനെ നികുതി ചുമത്തും എന്ന് പരിശോധിക്കാം. ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിങ്ങനെ ഭൌതിക രൂപത്തിൽ സ്വർണം സൂക്ഷിക്കാം. വിലയേറിയ ലോഹം ഒരു മൂലധന ആസ്തിയാണ്. അതിനാൽ നിങ്ങൾ നേടുന്ന മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതുണ്ട്.
ഹ്രസ്വകാല മൂലധന നേട്ടം
നിങ്ങൾ വാങ്ങിയ തീയതി മുതൽ 36 മാസം (3 വർഷം) മുമ്പ് സ്വർണം വിൽക്കുകയാണെങ്കിൽ വരുമാനം എസ്ടിസിജി നികുതിയായി നൽകപ്പെടും. ഈ നേട്ടങ്ങൾ നിങ്ങളുടെ മൊത്ത വരുമാനത്തിലേക്ക് ചേർക്കുകയും നിങ്ങളുടെ ആദായനികുതി സ്ലാബ് അനുസരിച്ച് നികുതി ഏർപ്പെടുത്തുകയും ചെയ്യും.
ദീർഘകാല മൂലധന നേട്ടം
സ്വർണം വാങ്ങുന്നതിനും വിൽക്കുന്നതിനും ഇടയിലുള്ള കാലയളവ് 36 മാസത്തിൽ കൂടുതലാണെങ്കിൽ, വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന ലാഭം ദീർഘകാല മൂലധന നേട്ടമായി കണക്കാക്കും. സ്വർണ്ണ ആസ്തി വിൽപ്പനയിലൂടെ ലഭിക്കുന്ന ദീർഘകാല മൂലധന നേട്ടം ബാധകമായ സർചാർജും വിദ്യാഭ്യാസ സെസും സഹിതം 20% നികുതി നിരക്കും വഹിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications