ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപം നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നു കൂടിയാണ് സ്വർണ്ണം. പക്ഷെ കൃത്യമായ സമയത്ത് കൃത്യമായ രീതിയിൽ നിക്ഷേപിച്ചാൽ മാത്രമേ സ്വർണ്ണ നിക്ഷേപം ലാഭം നൽകുകയുള്ളു.
സ്വർണ്ണത്തിൽ നിക്ഷേപം എങ്ങനെ ലാഭകരമാകുമെന്ന് നോക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സ്വർണ്ണത്തിലുള്ള നിക്ഷേപം നിങ്ങളുടെ മൊത്തം പോർട്ട്‌ഫോളിയോയുടെ 5-10 ശതമാനം കൂടാൻ പാടില്ല.
നാണയപ്പെരുപ്പത്തിൽ നിന്നും രക്ഷ നേടാൻ ഏറ്റവും സഹായകരമാകുന്ന ഒന്നാണ് സ്വർണ്ണത്തിലുള്ള നിക്ഷേപം.

പണപ്പെരുപ്പം കൂടുമ്പോൾ സ്വാഭാവികമായും കറൻസിയുടെ മൂല്യം കുറയും. എന്നാൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയാൽ കറൻസിയുടെ മൂല്യത്തിൽ ഉണ്ടാകുന്ന വ്യത്യാസം നിക്ഷേപകനെ ബാധിക്കില്ല. ലോകത്തിലെ ഒട്ടുമിക്ക പ്രധാന കറൻസികളും സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ മൂല്യത്തിൽ കുറവുള്ളവയാണ്. അതായത് പണപ്പെരുപ്പം ദീർഘകാലത്തേക്ക് നിലനിൽക്കുകയാണെങ്കിൽ അതിനെ ഒരു പരിധി വരെ മറികടക്കാൻ സ്വർണ്ണ നിക്ഷേപത്തിലൂടെ സാധിക്കുന്നു എന്നർഥം.
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വർണ്ണം. അതോടൊപ്പം നിങ്ങൾക്ക് കാണാനും തൊടാനും കഴിയുന്ന നിക്ഷേപങ്ങളിലൊന്നും സ്വർണ്ണം തന്നെ. റിയൽ എസ്റ്റേറ്റ് പോലുള്ള നിക്ഷേപങ്ങളിൽ ആസ്തികൾ വാങ്ങുന്നതിന് നിരവധി ഘടങ്ങളുണ്ട്. എന്നാൽ സ്വർണ്ണം എളുപ്പം വാങ്ങാം. അതോടൊപ്പം ഡിജിറ്റലായി നിക്ഷേപം സൂക്ഷിക്കുമ്പോളുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളും സ്വർണ്ണത്തിനില്ല.
സ്വർണ്ണം വളരെ ഫലപ്രദമായ പോർട്ട്ഫോളിയോ ഡൈവേഴ്സിഫയറാണ്. കാരണം മാക്രോ-ഇക്കണോമിക്, മൈക്രോ ഇക്കണോമിക് ഘടകങ്ങൾ സ്വർണ്ണത്തിന്റെ വിലയെ കാര്യമായി സ്വാധീനിക്കാറില്ല എന്നതാണ്. ഒരു പോർട്ട്‌ഫോളിയോയിൽ നിന്നുള്ള ഒരു നിശ്ചിത തലത്തിലുള്ള വരുമാനത്തിന്, അതിൽ സ്വർണ്ണം ചേർക്കുന്നതിലൂടെ അപകടസാധ്യതയോ ചാഞ്ചാട്ടമോ കുറയ്ക്കാനാകും. എന്നാൽ സ്റ്റോക്കുകൾ കുത്തനെ ഇടിയുമ്പോൾ, സ്വർണ്ണവും ഇക്വിറ്റികളും തമ്മിൽ ചില പ്രശ്നങ്ങളുണ്ടാകുമെന്ന് ചിലർ അവകാശപ്പെടുന്നുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട ഗുണം വളരെ വേഗത്തിൽ സ്വർണ്ണം പണമാക്കാൻ എന്നതാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ ഒഴികെ സ്വർണ്ണ നിക്ഷേപങ്ങളിൽ ലോക്ക്-ഇൻ കാലയളവ് ഇല്ല. ഫിസിക്കൽ സ്വർണ്ണത്തിന്റെ കാര്യത്തിൽ വീണ്ടെടുക്കൽ തുക (സ്വർണ്ണം വിൽക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന തുക) സ്വർണ്ണത്തിന്റെ പരിശുദ്ധി, മൂല്യം, വിപണി വില മുതലായവയെ ആശ്രയിച്ചിരിക്കും. നമുക്ക് ആവശ്യമുള്ള സമയത്ത് സ്വർണ്ണത്തിന്മേൽ വായ്പയെടുക്കാനും സാധിക്കും.
അന്താരാഷ്ട്ര തലങ്ങളിലുണ്ടാകുന്ന ഭരണ- രാഷ്രീയ പ്രതിസന്ധി സ്വർണ്ണത്തേയും സ്വാധീനിക്കും. യുദ്ധമടക്കമുള്ള സമയങ്ങളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിക്കും. അത് നിക്ഷേപകന് ലാഭമുണ്ടാക്കുന്ന കാര്യമാണ്.അതായത് ശരീര സൗന്ദര്യത്തിനുള്ള ഒരു വസ്തു മാത്രമല്ല സ്വർണം. ഏറ്റവും സുരക്ഷിതവും എളുപ്പവുമായ നിക്ഷേപ മാർഗ്ഗമാണ്
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications