പഴയ നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തി ആയിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നവരെ പറ്റി നാം മുമ്പും ഇവിടെ പറഞ്ഞിട്ടുണ്ട്. ഒന്നും ചെയ്യാതെ, തന്റെ മുറിയില്‍ ഇരുന്നു കൊണ്ട് കുറച്ചു പണം സമ്പാദിക്കുവാന്‍ കഴിയുമ്പോള്‍ ആരാണ്
പഴയ നാണയങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തി ആയിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കുന്നവരെ പറ്റി നാം മുമ്പും ഇവിടെ പറഞ്ഞിട്ടുണ്ട്. ഒന്നും ചെയ്യാതെ, തന്റെ മുറിയില്‍ ഇരുന്നു കൊണ്ട് കുറച്ചു പണം സമ്പാദിക്കുവാന്‍ കഴിയുമ്പോള്‍ ആരാണ് വേണ്ടെന്ന് പറയുക അല്ലേ? ഇന്ന് പറയാന്‍ പോകുന്നത് 5 ലക്ഷം രൂപ വരെ നേടാന്‍ സാധിക്കുന്ന ഒരു കാര്യത്തെപ്പറ്റിയാണ്. വെറുതേ ഇരുന്നുകൊണ്ട് 5 ലക്ഷം രൂപ നേടാം എന്ന് തന്നെ.
രണ്ട് രൂപയ്ക്ക് പകരം 5 ലക്ഷം രൂപ
കാലപ്പഴക്കമേറും തോറും ഓരോ വസ്തുക്കളും പുരാവസ്തു ഗണത്തില്‍ പെടുകയും അതിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്തു. വലിയ വില കൊടുത്ത് അത് സ്വന്തമാക്കുവാന്‍ അന്താരാഷ്ട്ര വിപണിയുമുണ്ടാകും. നിങ്ങള്‍ നാണയങ്ങളും പഴയ നോട്ടുകളും ശേഖരിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു രണ്ട് രൂപാ നാണയം നല്കി 5 ലക്ഷം രൂപ സ്വന്തമാക്കാം. എന്നാല്‍ ആ രണ്ട് രൂപാ നാണയം 1994, 1995, 1997, 2000 സീരീസിലുള്ള നാണയമായിരിക്കണം.
ക്വിക്കര്‍ വെബ്സൈറ്റിലൂടെ നാണയം വില്‍പ്പന നടത്താം
നിങ്ങളുടെ പക്കലുള്ള 2 രൂപാ നാണയത്തിന് ആ പ്രത്യേകതയുണ്ടെങ്കില്‍ ക്വിക്കര്‍ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോയിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ എന്നിവയും നല്‍കണം. നിങ്ങള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും വെബ്സൈറ്റ് പരിശോധിക്കും.
ആവശ്യക്കാര്‍ നിങ്ങളെ തേടിയെത്തും
നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍ നിങ്ങളെ തേടി നാണയത്തിന് ആവശ്യക്കാരെത്തും. അവര്‍ നേരിട്ട് നിങ്ങളെ ബന്ധപ്പെടുകയാണ് ചെയ്യുക. വിലയും മറ്റു കാര്യങ്ങളും സംസാരിച്ച് തീരുമാനമായാല്‍ നിങ്ങള്‍ക്ക് നാണയം നല്‍കിക്കൊണ്ട് പണം സ്വന്തമാക്കാവുന്നതാണ്. 1982ലാണ് ഇന്ത്യയില്‍ 2 രൂപാ നാണയങ്ങള്‍ പുറത്തിറക്കിത്തുടങ്ങിയത്.
കാലപ്പഴക്കത്താല്‍ മൂല്യമുയരുന്ന വസ്തുക്കള്‍
കാലപ്പഴക്കം കൊണ്ട് മൂല്യമേറിയവായി മാറുന്ന വസ്തുക്കള്‍ വില്‍പ്പന നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത് ഇന്ന് പലരുടേയും വരുമാനമാര്‍ഗമാണ്. ലോകത്ത് നിരവധി പേരാണ് വെബ്സൈറ്റിലൂടെ അത്തരം വസ്തുക്കള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തി പണം നേടുന്നത്. കാലപ്പഴക്കം ചെല്ലുംതോറും വസ്തുക്കള്‍ പുരാവസ്തു ഗണത്തില്‍ ഉള്‍പ്പെടുകയും അവയുടെ മൂല്യം വര്‍ധിക്കുകയും ചെയ്യും. അത്തരം വസ്തുക്കളെ വലിയ തുക കൊടുത്ത് വാങ്ങിക്കുവാന്‍ തയ്യാറുള്ളവരും നമുക്ക് ചുറ്റിലുമുണ്ട്.
1 രൂപാ നാണയത്തിന് പകരം 25 ലക്ഷം രൂപ വരെ
നേരത്തേ പറഞ്ഞ 2 രൂപാ കോയിന് പകരമായി ഒരു 1 രൂപാ കോയിന് കൈയ്യില്‍ ഉണ്ടെങ്കില്‍ 25 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. ചുരുങ്ങിയത് 100 വര്‍ഷത്തെ പഴക്കമെങ്കിലും ഈ 1 രൂപാ നാണയത്തിന് ഉണ്ടായിരിക്കേണം. ഏറ്റവും കൗതുകകരമായ കാര്യമെന്താണെന്ന് വച്ചാല്‍ നിങ്ങളുടെ പക്കല്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഒന്നിലധികം നാണയങ്ങള്‍ ഉണ്ടെങ്കില്‍ അത്രയധികം ലക്ഷം രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ്. നിങ്ങളുടെ പക്കല്‍ അത്തരത്തില്‍ ഉള്ള ഒരു 1 രൂപാ നാണയം ഉണ്ടെങ്കില്‍ ഇന്ഡ്യമാര്ട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ Indiamart.com സന്ദര്‍ശിച്ച് ഒരു അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അതിന് ശേഷം നിങ്ങള്‍ക്ക് ഉത്പ്പന്നങ്ങള്‍ പരിശോധിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യാം.
ഈ പ്രത്യേകതകളുള്ള 500 രൂപാ നോട്ട് കൈയ്യില്‍ ഉണ്ടോ?
നിങ്ങളുടെ പക്കല്‍ പഴയ 500 രൂപാ നോട്ട് ഉണ്ടെങ്കില്‍ അതില്‍ സീരിയല്‍ നമ്പര്‍ രണ്ട് തവണ അച്ചടിച്ചിട്ടുണ്ടോ എന്ന് വേഗം തന്നെ പരിശോധിച്ചോളൂ. അങ്ങനെ രണ്ട് തവണ സീരിയല്‍ നമ്പര്‍ അച്ചടിച്ചിട്ടുണ്ട് എങ്കില്‍ നിങ്ങള്‍ക്ക് 5,000 രൂപ സ്വന്തമാക്കാം. ഇനി ഇത് കൂടാതെ 500 രൂപാ നോട്ടിന്റെ ഒരറ്റം അല്‍പ്പം വലുതാണെങ്കില്‍, അതായത് അധികമായി പേപ്പര്‍ ബാക്കിയുണ്ടെങ്കില്‍ ആ നോട്ടിന് പകരമായി നിങ്ങള്‍ക്ക് 10,000 രൂപയാണ് ലഭിക്കുക. ഈ നോട്ടുകള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുവാന്‍ oldindiancoins.com എന്ന വെബ്സൈറ്റിലാണ് നിങ്ങള്‍ സന്ദര്‍ശിക്കേണ്ടത്. സെല്ലര്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ പക്കലുള്ള 500 രൂപാ നോട്ടിന്റെ ഫോട്ടോ പ്രസ്തുത പ്ലാറ്റ്ഫോമിലേക്ക് അപ്ലോഡ് ചെയ്യുക. നിങ്ങളുടെ പരസ്യം കണ്ട് നോട്ട് വാങ്ങിക്കുവാന്‍ താത്പര്യപ്പെടുന്നവര്‍ നിങ്ങളുമായി ബന്ധപ്പെടും. അവരുമായി സംസാരിച്ച് തുക ഉറപ്പിച്ചതിന് ശേഷം നോട്ട് വില്‍പ്പന നടത്താം.
പഴയകാല നാണയങ്ങള്‍ നല്കി പണം നേടാം
കോയിന് ബസാര്‍ എന്ന വെബ്സൈറ്റിലൂടെ പഴയ കാലത്ത് നിലനിന്നിരുന്ന അപൂര്‍വങ്ങളായി നാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് അനുയോജ്യമായ 1 രൂപാ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ 45,000 രൂപയാണ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്. 1977 - 1979 കാലഘട്ടത്തിലെ പഴയ ഒരു രൂപ നോട്ടായിരിക്കണം നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കേണ്ടത്. അന്നത്തെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹീരുഭായി എം പട്ടേല്‍ അതില്‍ ഒപ്പു വച്ചിരിക്കണം. 1977-1979 കാലഘട്ടത്തില്‍ മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കേയായിരുന്നു അദ്ദേഹം ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് രാജിന് കീഴില്‍ 1917 നവംബര്‍ 30നാണ് ഈ ഒരു രൂപാ നോട്ട് പുറത്തിറക്കിയത്.
മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications