കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും ജനകീയമായൊരു സാമ്പത്തിക പദ്ധതിയാണ് പ്രധാന് മന്ത്രി ജന്‍ ധന് യോജന(പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ പാദത്തിലാണ് ജന്‍ ധന് യോജന അവതരിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും ജനകീയമായൊരു സാമ്പത്തിക പദ്ധതിയാണ് പ്രധാന് മന്ത്രി ജന്‍ ധന് യോജന(പിഎംജെഡിവൈ). നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ പാദത്തിലാണ് ജന്‍ ധന് യോജന അവതരിപ്പിച്ചത്. ഈ പദ്ധതിയ്ക്ക് കീഴില്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബാങ്കില്‍ ജന്‍ ധന് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സേവനമാണ് നല്‍കുന്നത്.

ഉപയോക്താക്കള്‍ക്ക് പലതരത്തിലുള്ള നേട്ടങ്ങളാണ് ജന്‍ ധന് യോജന പദ്ധതിയ്ക്ക് കീഴില്‍ ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാകുന്ന സമയത്ത് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുമെന്നത് പലര്‍ക്കും ഇപ്പോഴും അറിയില്ല. പദ്ധതിയിലൂടെ ലഭിക്കുന്ന മറ്റ് നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
പ്രധാന് മന്ത്രി ജന്‍ ധന് യോജനയില്‍ അക്കൗണ്ട് ഉടമയ്ക്ക് ആകെ 1.30 ലക്ഷം രൂപയുടെ നേട്ടമാണ് ലഭിക്കുക. ഇതിന് പുറമേ അപകട ഇന്‍ഷുറന്‍സും അതോടൊപ്പം ലഭിക്കും. അപകടം സംഭവിച്ചാല്‍ അക്കൗണ്ട് ഉടമയ്ക്ക് അപകട ഇന്‍ഷുറന്‍സായി 1,00,000 രൂപയും, ജനറല്‍ ഇന്‍ഷുറന്‍സായി 30,000 രൂപയും ലഭിക്കും. അപകടത്തില്‍ അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കില്‍ അക്കൗണ്ട് ഉടമയുടെ കുടുംബത്തിന് 1 ലക്ഷം രൂപയാണ് ലഭിക്കുക.
പ്രധാന മന്ത്രി നരേന്ദ്ര മോഡി തന്നെ പലപ്പോഴായി ജന്‍ ധന് പദ്ധതിയുടെ ഗുണഫലങ്ങളെ പ്രകീര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സാധാരണക്കാരായ വ്യക്തികള്‍ക്കും ബാങ്കിംഗ്, നിക്ഷേപ സേവനങ്ങളും, വായ്പാ, ഇന്‍ഷുറന്‍സ്, പെന്ഷന് തുടങ്ങിയ സേവനങ്ങളും ഉറപ്പു നല്‍കുകയാണ് ജന്‍ധന്‍ പദ്ധതിയിലൂടെ ചെയ്യുന്നത്. നിങ്ങളുടെ വീടിന് സമീപത്തുള്ള ഏത് ബാങ്കിന്റെ ശാഖയില്‍ സീറോ ബാലന്‍സ് സേവനത്തോടെ ഈ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
നിങ്ങള്‍ ജന്‍ ധന് അക്കൗണ്ട് ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ അടുത്തുള്ള ബാങ്കില്‍ ചെന്ന്്പേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടേ പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് ശാഖയുടെ പേര്, അപേക്ഷകന്റെ വിലാസം, നോമിനിയുടെ പേര്, തൊഴില്‍, വാര്‍ഷിക വരുമാനം, ആശ്രിതരുടെ എണ്ണം, എസ്എസ്എ കോഡ് അല്ലെങ്കില്‍ വാര്‍ഡ് നമ്പര്‍, വില്ലേജ് കോഡ് അല്ലെങ്കില്‍ ടൗണ്‍ കോഡ് തുടങ്ങിയ എല്ലാ വിവരങ്ങളും അപേക്ഷാ ഫോറത്തില്‍ കൃത്യമായി രേഖപ്പെടുത്തണം.
പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും ജന്‍ ധന് അക്കൗണ്ട് ആരംഭിക്കാം.
More From GoodReturns

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications