ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി സ്കീമുകളുടെ നിക്ഷേപകർ കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി മികച്ച വരുമാനം നേടി കൊണ്ടിരിക്കുകയാണ്. ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം നിക്ഷേപകർക്കിടയിൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കാരണം മറ്റ് മിക്ക ഇക്വിറ്റി സ്കീമുകളും മോശം പ്രകടനം കാഴ്ച വയ്ക്കുമ്പോൾ ആക്സിസ് മ്യൂച്വൽ ഫണ്ട് മികച്ച പ്രകടനമാണ് നടത്തുന്നത്.
ആക്സിസ് മിഡ്‌ക്യാപ് ഫണ്ട്
മിഡ് ക്യാപ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വിഭാഗത്തിലെ ടോപ്പറായ ആക്സിസ് മിഡ്കാപ്പ് ഫണ്ട് കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 13.67 ശതമാനം വാർഷിക വരുമാനവും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 12.67 ശതമാനം വാർഷിക വളർച്ചയും നേടി. പ്രതിമാസ എസ്‌ഐപി വഴി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് പറ്റിയ നിക്ഷേപമാണിത്.
ഉദാഹരണം
2015 ഒക്ടോബർ മുതൽ ഒരു നിക്ഷേപകൻ ആക്സിസ് മിഡ്‌കാപ്പ് ഫണ്ടിൽ പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപി ആരംഭിച്ചുവെന്ന് കരുതുക. അതായത്, അഞ്ച് വർഷത്തെ കാലയളവ്. ഇന്നത്തെ കണക്കനുസരിച്ച് ഈ നിക്ഷേപകന് അദ്ദേഹം 4,27,000 രൂപ വരുമാനം ലഭിക്കും. ഈ അഞ്ച് വർഷത്തിനുള്ളിൽ പ്രതിമാസ മോഡിലൂടെയുള്ള മൊത്തം നിക്ഷേപം 3 ലക്ഷം രൂപയായിരിക്കും. 2016 നവംബർ മുതൽ ശ്രേഷ് ദേവാൽക്കർ ആക്സിസ് മിഡ്കാപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 6,732 കോടി രൂപയുടെ ആസ്തി ഈ സ്കീമിലുണ്ട്.
വരുമാനം
ആക്‌സിസ് മിഡ്കാപ്പ് ഫണ്ട് 2018 മുതൽ മികച്ച സ്ഥാനമാണ് നേടിയിരിക്കുന്നത്. വർഷം തോറും, ഈ പദ്ധതി മികച്ച മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കിടയിൽ സ്ഥാനം നിലനിർത്തുന്നുണ്ട്. മോർണിംഗ്സ്റ്റാർ ഡാറ്റ അനുസരിച്ച്, ആക്സിസ് മിഡ്കാപ്പ് ഫണ്ടിന്റെ 5 വർഷത്തെ വരുമാനം 12.43% ആണ്. ആക്സിസ് മിഡ്‌ക്യാപ് ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിൽ 10 ശതമാനത്തിലധികം വരുമാനവും കഴിഞ്ഞ മൂന്ന് വർഷത്തിൽ 11.40 ശതമാനം വരുമാനവും നൽകി.
അപകടസാധ്യത കുറവ്, ഉയർന്ന റിട്ടേൺ
ഐപിസിഎ ലാപോറേറ്ററീസ് (5.33%), പിഐ ഇൻഡസ്ട്രീസ് (4.56%), വോൾട്ടാസ് (3.59%), ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് (3.53%), എംഫാസിസ് (3.30%) എന്നിവയാണ് സെപ്റ്റംബർ 30 ലെ പദ്ധതിയിൽ ഉള്ള അഞ്ച് മികച്ച ഓഹരികൾ. ആക്‌സിസ് മിഡ്കാപ്പ് ഫണ്ടിന്റെ പോർട്ട്‌ഫോളിയോയിൽ 48 സ്റ്റോക്കുകളുണ്ട്, ഇവിടെ മൊത്തം എയുഎമ്മിന്റെ 36% ടോപ്പ് 10 ഹോൾഡിംഗുകളാണ്. മോർണിംഗ്സ്റ്റാർ റിസ്ക് & റിട്ടേൺ മാട്രിക്സ് അനുസരിച്ച്, ഈ സ്കീം അപകടസാധ്യത കുറഞ്ഞതും ഉയർന്ന റിട്ടേൺ നൽകുന്നതുമായ മ്യൂച്വൽ ഫണ്ടാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications