കുട്ടികളെയും പഠിപ്പിക്കാം ഉത്തരവാദിത്വത്തോടെ ചിലവഴിക്കുവാന്‍; ജൂനിയോ മണി ആപ്പ്

പണം ഉത്തരവാദിത്വത്തോടെ ചിലവഴിക്കേണ്ടതിന്റെ പാഠങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കണം എന്നാഗ്രഹിക്കുന്നോ? അതിനായിതാ പുതിയൊരു മൊബൈല്‍ ആപ്പ്. രക്ഷിതാവിന് കുട്ടിയുടെ ചിലവുകള്‍ക്കായി ഒരു തുക നല്‍കുകയു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം ഉത്തരവാദിത്വത്തോടെ ചിലവഴിക്കേണ്ടതിന്റെ പാഠങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കണം എന്നാഗ്രഹിക്കുന്നോ? അതിനായിതാ പുതിയൊരു മൊബൈല്‍ ആപ്പ്. രക്ഷിതാവിന് കുട്ടിയുടെ ചിലവുകള്‍ക്കായി ഒരു തുക നല്‍കുകയും ആപ്പിലൂടെ കുട്ടിയുടെ ചിലവഴിക്കല്‍ രീതി പരിശോധിക്കുകയും ചെയ്യാം. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് പേ ടെക്‌നോളജീസ് എന്ന സാമ്പത്തിക-ടെക്‌നോളജി സ്ഥാപനമാണ് ജൂനിയോ എന്ന് പേരിട്ടിരിക്കുന്ന ഈ അപ്ലിക്കേഷന്റെ പുറകില്‍.

 
കുട്ടികളെയും പഠിപ്പിക്കാം ഉത്തരവാദിത്വത്തോടെ ചിലവഴിക്കുവാന്‍; ജൂനിയോ മണി ആപ്പ്

ചെറിയ പ്രായത്തില്‍ തന്നെ പണത്തിന്റെ പ്രാധാന്യവും അത് അച്ചടക്കത്തോടെ ചിലവഴിക്കേണ്ടുന്നതിന്റെ ആവശ്യകതയും കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ആപ്ലിക്കേഷന്റെ ലക്ഷ്യം. 10 മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികളെയാണ് ആപ്പ് ലക്ഷ്യം വയ്ക്കുന്നത്. നിങ്ങള്‍ കുട്ടികള്‍ക്ക്‌നല്‍കുന്ന പണം അവരെങ്ങനെ ചിലവഴിക്കുന്നു എന്ന് ഇനി പുറകേ നടന്ന് പരിശോധിക്കേണ്ടതില്ല. സാധനങ്ങള്‍ വാങ്ങുവാനും മറ്റും നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന കാര്‍ഡ് ജൂനിയോ ആപ്പുമായി ബന്ധിപ്പിച്ചാല്‍ മതിയാകും. ആര്‍ബിഎല്‍ ബാങ്കുമായി കൈകോര്‍ത്തു കൊണ്ടാണ് പദ്ധതി. കെവൈസി പ്രക്രിയകള്‍ പൂര്‍ത്തീകരിച്ചാല്‍ മാസം 10,000 രൂപ വരെ രക്ഷിതാവിന് കാര്‍ഡില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. മറ്റ് അക്കൗണ്ടുകളില്‍ പണം ഈ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്യാം.

 

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം തന്നെ ജൂനിയോ ആപ്പ് ലഭ്യമാണ്. ആപ്പിള്‍ ഐഒഎസ് ഉപയോക്താക്കള്‍ക്ക് കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.

കുട്ടികളിലെ സമ്പാദ്യശീലം വളര്‍ത്തുവാന്‍ മറ്റൊരു മികച്ച മാര്‍ഗം കുട്ടികള്‍ക്കായി ഒരു സേവിംഗ്‌സ് അക്കൗണ്ട് എടുത്തു നല്‍കുക എന്നതാണ്. നിശ്ചിത തുക ആ അക്കൗണ്ടില്‍ നിക്ഷേപിച്ച് കാര്‍ഡ് കുട്ടിക്ക് ഉപയോഗിക്കുവാനായി നല്‍കാം. ബാങ്കിംഗ് ഇടപാടുകളെക്കുറിച്ചും ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് അവബോധമുണ്ടാകാന്‍ ഇതുവഴി സാധിക്കും.

Read more about: savings
English summary

Do you know about junio money app? know more about children's money savings habit making

Do you know about junio money app? know more about children's money savings habit making
Story first published: Tuesday, March 30, 2021, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X