ഉറപ്പുള്ള ആദായവും മൂലധനത്തിന്മേലുള്ള വിശ്വാസ്യതയും കാരണം മിക്ക നിക്ഷേപകര്‍ക്കും ഏറെ പ്രിയപ്പെട്ട നിക്ഷേപമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍.
ഉറപ്പുള്ള ആദായവും മൂലധനത്തിന്മേലുള്ള വിശ്വാസ്യതയും കാരണം മിക്ക നിക്ഷേപകര്‍ക്കും ഏറെ പ്രിയപ്പെട്ട നിക്ഷേപമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍. എങ്കിലും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന പലിശ നികുതിയ്ക്ക് വിധേയമാണ്. ഈ ഘടകമാണ് ചിലപ്പോഴെങ്കിലും സ്ഥിര നിക്ഷേപത്തിന്റെ ആകര്‍ഷണീയതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്.

സ്ഥിര നിക്ഷേപങ്ങളുടെ പലിശയ്ക്ക് ബാങ്കുകള്‍ ടിഡിസ് ഈടാക്കാറുണ്ട്. എങ്കിലും നിങ്ങളുടെ വരുമാനം നിശ്ചിത തുകയ്ക്ക് താഴെയാണെങ്കില്‍ നിങ്ങള്‍ നേടിയ പലിശയ്ക്ക് മേല്‍ ടിഡിഎസ് അടയ്ക്കേണ്ടതില്ല. 10 ശതമാനം നിരക്കിലാണ് ബാങ്കുകള്‍ ടിഡിഎസ് ഈടാക്കുന്നത്.
ഇനി നിക്ഷേപകന് അയാളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) സമര്‍പ്പിച്ചില്ല എങ്കില്‍ 20 ശതമാനം നിരക്കിലാണ് ബാങ്ക് ടിഡിഎസ് ഈടാക്കുന്നത്.
ബാങ്കുകള്‍ ടിഡിഎസ് ഈടാക്കാതിരിക്കാനായി നിങ്ങള്‍ നിങ്ങളുടെ വരുമാനം നിശ്ചിത പരിധിയ്ക്ക് താഴെയാണെന്ന് നിങ്ങള്‍ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ബാങ്കില്‍ ഫോം 15G യോ, 15H ഓ സമര്‍പ്പിക്കാവുന്നതാണ്. നിങ്ങളുടെ വരുമാനം നികുതി വര്‍ജിത നിരക്കിന് താഴെയാണ് എന്ന് അറിയിച്ചു കൊണ്ടുള്ള ഫോമുകളാണ് ഇവ.
60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്രുടെ വരുമാനം 2.5 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ അവര്‍ക്കും നികുതി അടയ്ക്കുന്നതില്‍ ഇളവുകളുണ്ട്. 60 വയസ്സിന് മുകളിലും 80 വയസ്സിനും താഴെ പ്രായവും വരുമാനം 3 ലക്ഷം വരെയാണെങ്കിലും അവര്‍ക്കും നികുതിയിളവ് ലഭിക്കും. വയസ്സ് 80ന് മുകളിലും വരുമാനം 5 ലക്ഷം വരെയുമാണെങ്കില്‍ അത്തരം വ്യക്തികള്‍ക്കും നികുതിയിളവ് ലഭിക്കും.
ഇതിനായി രണ്ട് ഗണത്തിലുള്ള ഫോമുകളാണ് ഉപയോഗിച്ച് വരുന്നത്. 60 വയസ്സിന് താഴെ പ്രായം ഉള്ളവരാണെങ്കില്‍ ഫോറം 15Gയും, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഫോറം 15Hഉം ഉപയോഗിക്കുന്നു.
അതാത് സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തിലാണ് നിങ്ങള്‍ ഈ ഫോമുകള്‍ സമര്‍പ്പിക്കേണ്ടത്. അതായത് 2020 സാമ്പത്തിക വര്‍ഷത്തിലെ ടിഡിഎസ് ഒഴിവാക്കുന്നതിനായി നിങ്ങള്‍ ഇപ്പോള്‍ ഫോമുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് നിക്ഷേപമുള്ള എല്ലാ ബാങ്കിലും ഫോമുകള്‍ സമര്‍പ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
