ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങള്‍ അറിയാമോ?

സാധാരണ സ്വര്‍ണം വാങ്ങിക്കുവാന്‍ കൈയ്യിലെ ചെറിയ തുകകൊണ്ട് സാധിക്കാറില്ല. അതിനായി അത്യാവശ്യം നല്ല തുക മുടക്കിയാല്‍ മാത്രമേ സാധിക്കുകയുള്ളൂ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വില കുറഞ്ഞു നിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു നമ്മെ കടന്ന് പോയത്. ഇപ്പോഴുള്ള വിവാഹ സീസണിലേക്കും അക്ഷയ തൃതീയ ആഘോഷങ്ങള്‍ക്കും അതൊരു മുതല്‍ക്കൂട്ടായി എന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. സാധാരണ ഗതിയില്‍ നമ്മള്‍ ഭൗതികമായി സ്വര്‍ണാഭരണങ്ങളോ, സ്വര്‍ണ ബിസ്‌ക്കറ്റുകളോ, സ്വര്‍ണ നാണയങ്ങളോ ഒക്കെയാണ് വാങ്ങി സൂക്ഷിക്കാറ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടനേകം പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും നില നില്‍ക്കുന്നുമുണ്ട്. വാങ്ങിക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തെപ്പറ്റിയുള്ള ആശങ്ക, അവ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള പ്രയാസങ്ങള്‍, മോഷ്ടിക്കപ്പെടുമോ എന്നുള്ള ഭയം തുടങ്ങിയവയാണ് അവയില്‍ ചിലത്.

ഇത്തരം പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാനാണ് ഇപ്പോള്‍ കൂടുതല്‍ നിക്ഷേപരും ഡിജിറ്റല്‍ ഗോള്‍ഡ് തിരഞ്ഞെടുക്കുന്നത്. ഗോള്‍ഡ് ഇടിഎഫുകള്‍, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍, സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഒപ്പം കോവിഡ് രോഗഭീതി നിലനില്‍ക്കുന്നതിനാല്‍ ജ്വല്ലറിയി നേരിട്ട് ചെന്ന് ഇടപാടുകള്‍ നടത്തുന്നത് ഒഴിവാക്കുന്നതിനുമായും പലരും ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപം നടത്തുന്നത് പതിവായിരിക്കുന്നു.

ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങള്‍ അറിയാമോ?

സാധാരണ സ്വര്‍ണം വാങ്ങിക്കുവാന്‍ കൈയ്യിലെ ചെറിയ തുകകൊണ്ട് സാധിക്കാറില്ല. അതിനായി അത്യാവശ്യം നല്ല തുക മുടക്കിയാല്‍ മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുവാന്‍ കൈയ്യിലെ മുഴുവന്‍ തുകയും അതിനായി ചിലവഴിക്കേണ്ട കാര്യമില്ല. ഡിജിറ്റല്‍ ഗോള്‍ഡിലെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന കുറഞ്ഞ തുക 1 രൂപയാണ്. അതായത് ഒരു വ്യക്തിയുടെ സമ്പാദ്യത്തിനും ബഡ്ജറ്റിനും അനുസരിച്ച് നിക്ഷേപം നടത്തുവാന്‍ സാധിക്കുമെന്നര്‍ഥം.

ഡിജിറ്റല്‍ ഗോള്‍ഡ് ഓണ്‍ലൈനായാണ് സൂക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുമ്പോഴുണ്ടാകുന്ന ആശങ്കയും ഭയവും ഒഴിവാക്കുവാനും സാധിക്കും. ഒപ്പം ചില പ്ലാറ്റ്‌ഫോമുകള്‍ നിക്ഷേപകരുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി ഇന്‍ഷുറന്‍സ് കവറേജും ഒപ്പം നല്‍കാറുമുണ്ട്.

ഏത് സമയത്തും സ്വര്‍ണം വീണ്ടെടുക്കുവാനുള്ള സ്വാതന്ത്യം നിക്ഷേപകന് ഉണ്ട്. നിക്ഷേപത്തിന്റെ സമയ കാലാവധി അവസാനിക്കുമ്പോള്‍ സുരക്ഷിതമായി ആ സ്വര്‍ണം നിക്ഷേപകന്റെ കൈയ്യിലെത്തും. അതായത് പുറത്തു പോയി വാങ്ങിക്കുന്നതിന്റെ സമയലാഭവും ഒപ്പം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യാം.

ക്വാളിറ്റി സ്റ്റാന്റേര്‍ഡ്‌സ് അനുസരിച്ചാണ് ഡിജിറ്റല്‍ ഗോള്‍ഡില്‍ സ്വര്‍ണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നത്. 99.5 ശതമാനം ശുദ്ധതയും ഉറപ്പാക്കിക്കൊണ്ടാണ് നിക്ഷേപകന് സ്വര്‍ണം ലഭിക്കുക.

ഉയര്‍ന്ന ലിക്വിഡിറ്റിയാണ് ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ മറ്റൊരു പ്രത്യേകത. ഏത് സമയത്തും ഇത് നമുക്ക് പണമാക്കി മാറ്റാന്‍ സാധിക്കും.

Read more about: gold
English summary

do you know the benefits of investing in digital gold? described in detail

do you know the benefits of investing in digital gold? described in detail
Story first published: Monday, April 12, 2021, 14:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X