ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് സുന്ദര്‍ പിച്ചൈ. ഇന്ത്യയിലെ കുട്ടിക്കാലം മുതല്‍ക്ക് തന്നെ സുന്ദര്‍ പിച്ചൈയ്ക്ക് താത്പര്യം ടെക്നോളജിയോട് തന്നെയായിരുന്നു. ആ താത്പര്യം തന്നെയ
ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റ് ഇന്‍കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് സുന്ദര്‍ പിച്ചൈ. ഇന്ത്യയിലെ കുട്ടിക്കാലം മുതല്‍ക്ക് തന്നെ സുന്ദര്‍ പിച്ചൈയ്ക്ക് താത്പര്യം ടെക്നോളജിയോട് തന്നെയായിരുന്നു. ആ താത്പര്യം തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ടെക് ഭീമന്മാരിലൊരാളായ ഗൂഗിളില്‍ കരിയര്‍ ഉണ്ടാക്കിയെടുക്കുവാനും ഒരു മള്‍ട്ടി മില്യണയറായി വളരുവാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്.

സുന്ദര്‍ പിച്ചൈയുടെ ആസ്തി 600 മില്യണ്‍ ഡോളറാണെന്ന് നിങ്ങള്‍ക്കറിയാമോ? തന്റെ ഇത്രയും വര്‍ഷത്തെ ടെക് മേഖലയിലെ പരിശ്രമത്താലാണ് സുന്ദര്‍ പിച്ചൈ ഈ ആസ്തിയുണ്ടാക്കിയത്. 2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഗൂഗിളിന്റെ പല പ്രൊജക്ടുകളിലും സുന്ദര്‍ പിച്ചൈ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഓരോ വര്‍ഷവും 1 ബില്യണ്‍ ഡോളറിന് മുകളിലായിരുന്നു ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ ശമ്പളം. സുന്ദര്‍ പിച്ചൈയുടെ അടിസ്ഥാന ശമ്പളം 2 മില്യണ്‍ ഡോളറാണ്. ഓഹരികളും മറ്റു ബോണസുകളും അദ്ദേഹത്തിന്റെ ഈ വേതനത്തുകയില് ഉള്‍പ്പെടുന്നു.
2015 ലാണ് അദ്ദേഹം ഗൂഗിളിന്റെ സിഇഒ സ്ഥാനത്തെത്തുന്നത്. 2019ല്‍ ആല്‍ഫബെറ്റ് ഇന്ക് സിഇഒ സ്ഥാനം ഏറ്റടുക്കുകയും ചെയ്തു. ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന സുന്ദര്‍ പിച്ചൈ സാന്ഫോര്ജ് യൂനിവേഴ്സിറ്റിയില്‍ നിന്നും വാര്‍ട്ടണ്‍ സ്കൂളില്‍ നിന്നുമാണ് ഉപരി പഠനം പൂര്‍ത്തിയാക്കുന്നത്. 2004ല്‍ അദ്ദേഹം ഗൂഗിളില്‍ ജോലിയില്‍ പ്രവേശിച്ചു. ഗൂഗിള്‍ ഡ്രൈവ്, ജി മെയില്‍, മാപ്പ് തുടങ്ങിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ പിച്ചൈ വലിയ പങ്ക് വഹിച്ചു. 2019ലാണ് അദ്ദേഹം ആല്‍ഫബെറ്റ് ഇന്ക് സിഇഒ ആയി നിയമിക്കപ്പെടുന്നത്.
ഗൂഗിളിന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സുന്ദര്‍ പിച്ചൈയും തന്റെ വരുമാനത്തില്‍ നിന്ന് ഒരു വിഹിതം നല്‍കാറുണ്ട്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായും അദ്ദേഹം സാമ്പത്തീക സഹായം നല്‍കിയിരുന്നു.
സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി
ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം സാന്‍ഫ്രാന്‍സിസ്കോയിലാണ് സുന്ദര്‍ പിച്ചൈ താമസിക്കുന്നത്. ഏകദേശം 10000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടും 3 ഏക്കര്‍ സ്ഥലവും 2014ലാണ് പിച്ചൈ വാങ്ങിക്കുന്നത്.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications