പിഎഫ് മുതല്‍ വിമാന യാത്ര വരെ; പുതിയ സാമ്പത്തിക വര്‍ഷം നിങ്ങളിലുണ്ടാക്കുന്ന പത്ത് മാറ്റങ്ങള്‍ ഇവയാണ്

ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. നമ്മുടെ സാമ്പത്തിക കാര്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കാണ് ഈ ഏപ്രില്‍ മാസം മുതല്‍ തുടക്കമാകുന്നത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. നമ്മുടെ സാമ്പത്തിക കാര്യങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ക്കാണ് ഈ ഏപ്രില്‍ മാസം മുതല്‍ തുടക്കമാകുന്നത്. നാം പണം ചിലവഴിക്കുന്ന രീതികളില്‍ തന്നെ ഇനി അടിമുടി മാറ്റങ്ങള്‍ ദൃശ്യമാകും. വിമാന യാത്രാ ചിലവ് മുതല്‍ ഇന്‍ഷുറന്‍സ് പോളിസികളില്‍ വരെ ആ മാറ്റം കാണാം. ഏപ്രില്‍ 1 മുതല്‍ സര്‍ക്കാറിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ നടപ്പില്‍ വരുന്നത് കാരണമാണിത്. പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന ജീവനക്കാരുടെ പിഎഫ് വിഹിതത്തിന് ലഭിക്കുന്ന പലിശയിന്മേല്‍ ഈ മാസം മുതല്‍ നികുതി ഈടാക്കാന്‍ ആരംഭിക്കും. പെന്‍ഷന്‍ കവറേജ് വാങ്ങുന്നത് കൂടുതല്‍ എളുപ്പമാകും.

ഏപ്രില്‍ 1 മുതല്‍ സംഭവിക്കുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എല്‍പിജി സിലിണ്ടര്‍ വില കുറയും

എല്‍പിജി സിലിണ്ടര്‍ വില കുറയും

ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങള്‍ ഏപ്രില്‍ മാസം മുതല്‍ പാചക വാതക വിലയില്‍ ഇളവ് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഒരു സിലിണ്ടറിന് 10 രൂപയാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇതോടെ ഈ മാസം മുതല്‍ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 809 രൂപയും കൊല്‍ക്കത്തയില്‍ 835.50 രൂപയും ചെന്നൈയില്‍ 825 രൂപയുമാകും വില.

വിമാന യാത്രാ ചിലവ് വര്‍ധിക്കും

വിമാന യാത്രാ ചിലവ് വര്‍ധിക്കും

ഈ മാസം മുതല്‍ നിങ്ങളും വിമാന യാത്രാ ചിലവില്‍ വര്‍ധനവുണ്ടാകും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ എയര്‍ സെക്യൂരിറ്റി ഫീ വര്‍ധിപ്പിച്ചതാണ് കാരണം. ആഭ്യന്തര യാത്രക്കാര്‍ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 114.38 രൂപയുമാണ് എയര്‍ സെക്യൂരിറ്റി ഫീയില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്.

സരള്‍ പെന്‍ഷന്‍ പോളിസി

സരള്‍ പെന്‍ഷന്‍ പോളിസി

ഏപ്രില്‍ മാസം മുതല്‍ രാജ്യത്തെ എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും നിര്‍ബന്ധമായും ഉപയോക്താക്കള്‍ക്ക് വാര്‍ഷിക ആദായം ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. സരള്‍ പെന്‍ഷന്‍ പ്ലാന്‍ പ്രകാരം ഒരു മാസത്തേക്ക് ചുരുങ്ങിയത് 1,000 രൂപയും മൂന്ന് മാസത്തേക്ക് 3,000 രൂപയും ആറ് മാസത്തില്‍ 6,000 രൂപയും പ്രതിവര്‍ഷം 1,2000 രൂപയുമാണ് പലിശ ലഭിക്കുക. 40 വയസ്സാണ് ഈ പ്ലാന്‍ വാങ്ങിക്കുന്നതിനുള്ള ചുരുങ്ങിയ പ്രായ പരിധി. ഉയര്‍ന്ന വയസ്സ് 80.

സ്റ്റാന്റേര്‍ഡ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുന്‍സ് പോളിസി

സ്റ്റാന്റേര്‍ഡ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുന്‍സ് പോളിസി

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സേവന ദാതാക്കളോടും ഉപയോക്താക്കള്‍ക്കായി ഒരു സ്റ്റാന്‍ഡേര്‍ഡ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പ്ലാന്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരുങ്ങിയത് 2.5 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിക്കുന്ന സരള്‍ സുരക്ഷ ഭീമയുടെ പരമാവധി ഇന്‍ുവേഡ് തുക 1 കോടി രൂപയാണ്. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും പോളിസി വാങ്ങിക്കാന്‍ സാധിക്കും. 70 വയസ്സാണ് പരമാവധി പ്രായ പരിധി.

യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളിലെ നികുതി ഇളവ്

യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളിലെ നികുതി ഇളവ്

യൂനിറ്റ് ലിങ്ക്ഡ് ഇന്‍വസ്റ്റ്‌മെന്റ് പ്ലാനുകളിലെ കാലാവധി എത്തുമ്പോഴുള്ള ആദായത്തിന്മേല്‍ പ്രതിവര്‍ഷ പ്രീമിയം തുക 2.5 ലക്ഷമോ അതില്‍ കൂടുതലോ ആണെങ്കില്‍ നികുതി ഈടാക്കുമെന്ന് 2021ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനമന്ത്രി അറിയിച്ചിരുന്നു. ദീര്‍ഘകാല ആദായമാണെങ്കില്‍ 10 ശതമാനവും ഹ്രസ്വകാല ആദായമാണെങ്കില്‍ 15 ശതമാനവുമാണ് നികുതി ഈടാക്കുക.

വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍

വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍

സമയ പരിധിയായ ജൂലൈ 31ന് മുമ്പ് നിങ്ങളുടെ ആദായ നികുതു റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല എങ്കില്‍ മാര്‍ച്ച് 31 ഓടെ ലേറ്റ് ഫീ കൂടെ ചേര്‍ത്ത് നിങ്ങള്‍ക്ക് ഫയല്‍ ചെയ്യാന്‍ സാധിക്കും. ഇപ്പോഴും അതേ മാതൃകയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് എന്നാല്‍ നിങ്ങളുടെ വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യുവാനും ഐടിആര്‍ പുതുക്കുന്നതിനുമുള്ള സമയ പരിധി 3 മാസമാക്കി കുറച്ചിട്ടുണ്ട്.

പ്രൊവിഡന്റ് ഫണ്ടിലെ പുതിയ നികുതി നിയമം

പ്രൊവിഡന്റ് ഫണ്ടിലെ പുതിയ നികുതി നിയമം

പ്രതിവര്‍ഷം 2.5 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന ജീവനക്കാരുടെ പിഎഫ് വിഹിതത്തിന് ലഭിക്കുന്ന പലിശയിന്മേല്‍ ഈ മാസം മുതല്‍ നികുതി ഈടാക്കാന്‍ ആരംഭിക്കുമെന്ന് 2021 ബഡ്ജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചിരുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കാണ് ഇത് ബാധകമാവുക.


എച്ച്എസ്എന്‍ കോഡ് നിര്‍ബന്ധം

ഏപ്രില്‍ മുതല്‍ 5 കോടിയിലധികം ടേണോവര്‍ ഉള്ള ബിസിനസുകാര്‍ക്ക് എച്ച്എസ്എന്‍ കോഡ് നിര്‍ബന്ധമാക്കി.


മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവ്

പെന്‍ഷന്‍ വരുമാനം മാത്രമുള്ള 75 വയസ്സിലധികം പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതില്ല.

Read more about: pf
English summary

do you know these financial changes from April 1st

do you know these financial changes from April 1st
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X