നമുക്ക് എന്തെങ്കിലും അസുഖം പിടിപെടുമ്പോള്‍ മാത്രമാണ് പലരരം ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്.
നമുക്ക് എന്തെങ്കിലും അസുഖം പിടിപെടുമ്പോള്‍ മാത്രമാണ് പലരരം ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. മറ്റു ചിലരാണെങ്കിലോ ഒരു പോളിസി എടുത്തുകഴിഞ്ഞാല്‍ തന്റെയും കുടുംബത്തിന്റെയും ആരോഗ്യത്തിന് സമ്പൂര്‍ണ പരിരക്ഷയായി എന്നാണ് അവരുടെ വിചാരം.

എന്നാല്‍ ഏത് പോളിസി എടുക്കുമ്പോഴും അതിന്റെ നിബന്ധനകളും നയങ്ങളും കൃത്യമായി ചോദിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ക്യാന്‍സര്‍ പോലുള്ള വലിയ രോഗങ്ങള്‍ക്ക് എല്ലാ പോളിസിയ്ക്ക് കീഴിലും കവറേജ് ലഭിക്കണമെന്നില്ല. പോളിസിയെ സംബന്ധിച്ച ഇക്കാര്യങ്ങള്‍ ഒക്കെയും പോളിസി വാങ്ങിക്കുന്നതിന് മുമ്പായി തന്നെ ഇന്‍ഷുറന്‍സ് കമ്പനിയോട് സംസാരിച്ച് ഉറപ്പ് വരുത്താം. പോളിസി എടുക്കുമ്പോഴുള്ള അത്തരം അശ്രദ്ധകളാണ് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ഒരു അസുഖം നമ്മുടെ സാമ്പത്തിക സ്ഥിതിയേ ആകെ ഉലയ്ക്കുന്നത്.
ഒരിക്കല്‍ പോളിസി എടുത്താല്‍ വര്‍ഷാവര്‍ഷം അത് പുതുക്കിക്കൊണ്ടിരിക്കണം. ക്ലെയിം ആവശ്യമായി വരാത്ത ഓരോ വര്‍ഷവും അഞ്ചുശതമാനം വീതം ക്യുമുലേറ്റിവ് ബോണസായി ഇന്‍ഷ്വേര്‍ഡ് തുകയുടെ 50 ശതമാനം ആകുന്നവരെ കിട്ടിക്കൊണ്ടിരിക്കും. തുടരുന്ന പോളിസികള്‍ക്കു മറ്റു പല ഗുണങ്ങളുമുണ്ട്. ചില രോഗങ്ങള്‍ക്ക് ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷത്തേക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. ഇത്തരം രോഗങ്ങള്‍ക്കും പോളിസി മുടങ്ങാതെ പുതുക്കിയാല്‍ മാത്രമേ നിശ്ചിത കാലയളവു കഴിഞ്ഞു ക്ലെയിം ചെയ്യാനാകൂ.
മദ്യപാനം മൂലമുള്ള രോഗങ്ങള്‍, ആത്മഹത്യാശ്രമം, കുറ്റകൃത്യങ്ങളിലേര്പ്പെട്ടുണ്ടായ രോഗമോ പരിക്കോ തുടങ്ങിയവയ്ക്കൊന്നും കമ്പനികള്‍ പൊതുവേ കവറേജ് നല്‍കാറില്ല. സാധാരണ പോളിസിയിയില് ഗര്‍ഭധാരണവും പ്രസവവും അസുഖമമായി കണക്കാക്കത്തിനാല് കവറേജ് ലഭിക്കുകയില്ല. എന്നാല്‍ പ്രീമിയം തുക ഉയര്‍ത്തിയാല്‍ ഇതിനും ക്ലെയിം ലഭിക്കുന്നതാണ്.
സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനികളിലുള്ള പോളിസി സ്വകാര്യ കമ്പനികളിലേക്കും തിരിച്ചും പോര്‍ട്ട് ചെയ്യാവുന്നതാണ്. പോളിസി ആക്ടീവായിരിക്കുന്ന കാലയളവില്‍ മാത്രമേ ഇതു സാധ്യമാകൂ. പോര്ട്ടിങ്ങിനായുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ മാത്രമല്ല, മുന്‍ പോളിസിയുടെ കാലദൈര്ഘ്യത്തിലുള്ള ആനുകൂല്യങ്ങളും നിബന്ധനകള്‍ക്കു വിധേയമായി ലഭ്യമാകും.
ഇന്‍ഷുറന്‍സ് പോളിസി എടുത്തതിനുശേഷമാണ് ക്യാന്‍സര്‍ കണ്ടുപിടിച്ചത് എങ്കിലും ചിലപ്പോള്‍ കവറേജ് ലഭിക്കണമെന്നില്ല. പോളിസി ആക്ടീവായ കാലത്തിനു ശേഷമാണ് കാന്‍സര്‍ ആരംഭിച്ചത് എന്നു വ്യക്തമായാല്‍ പരിരക്ഷ കിട്ടും.
24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റായുള്ള ചികിത്സയ്ക്കാണ് സാധാരണ നിലയില്‍ ക്ലെയിം ലഭിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications