നിങ്ങളുടെ ഭവന വായ്പാ അപേക്ഷകള്‍ തള്ളിക്കളയുന്നതിനുള്ള കാരണങ്ങള്‍ അറിയാമോ?

നിങ്ങള്‍ ഒരു ഭവന വായ്പയ്ക്കായി ഒരു ധനകാര്യ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അവര്‍ ആദ്യം പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും വായ്പാ ചരിത്രവും നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനവുമാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിനായി ഏറെപ്പേര്‍ ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. എല്ലാ ബാങ്കുകളും മിക്കവാറും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പകള്‍ നല്‍കി വരുന്നുണ്ട്. നിങ്ങള്‍ ഒരു ഭവന വായ്പയ്ക്കായി ഒരു ധനകാര്യ സ്ഥാപനത്തില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അവര്‍ ആദ്യം പരിശോധിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും വായ്പാ ചരിത്രവും നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനവുമാണ്. ഇവയില്‍ ഏതെങ്കിലും ഒരു ഘടകം സ്ഥാപനത്തിന്റെ ചുരുങ്ങിയ നിബന്ധനകളുമായി പൊരുത്തപ്പെടുന്നില്ല എങ്കില്‍ ആ ഘട്ടത്തില്‍ വച്ചു തന്നെ നിങ്ങളുടെ അപേക്ഷ തിരസ്‌കരിക്കപ്പെടും.

 

മറ്റ് ഘടകങ്ങള്‍

മറ്റ് ഘടകങ്ങള്‍

ഇതിന് പുറമേ നിങ്ങളുടെ തൊഴില്‍ ചരിത്രവും അതിലൂടെ തൊഴില്‍ സ്ഥിരതയും വരുമാന സ്ഥിരതയും എത്രത്തോളമുണ്ടെന്നും സ്ഥാപനങ്ങള്‍ വിലയിരുത്തും. മിക്കപ്പോഴും അപേക്ഷകന്റെ പ്രായം, നാഷണാലിറ്റി എന്തിന് വിദ്യാഭ്യാസ യോഗ്യത വരെ പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ മാത്രം വായ്പ അനുവദിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ഒപ്പം നിങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ നല്‍കിയിരുന്ന അടിസ്ഥാന വിവരങ്ങള്‍, അതായത് പേര്, വയസ്സ്, വിലാസം തുടങ്ങിയ വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വ്യക്തതക്കുറവ് കണ്ടെത്തിയാലും അത് നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടുന്നതിനുള്ള കാരണമാകും.

ഭവനവായ്പകള്‍ക്കായി അപേക്ഷിക്കുമ്പോള്‍ അപേക്ഷ സ്ഥാപനങ്ങള്‍ തള്ളിക്കളയുന്നതിനുള്ള ചില പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വയസ്സും തൊഴിലെടുക്കുന്നതിന് ബാക്കിയുള്ള വര്‍ഷങ്ങളും

വയസ്സും തൊഴിലെടുക്കുന്നതിന് ബാക്കിയുള്ള വര്‍ഷങ്ങളും

ഭവന വായ്പ ലഭിക്കുന്നതിനുള്ള അര്‍ഹത ലോണിന്റെ കാലാവധിയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ചെറിയ പ്രായത്തിലുള്ള വ്യക്തിയാണെങ്കില്‍ വായ്പാ തിരിച്ചടവിനായി നിങ്ങളുടെ മുന്നില്‍ ദീര്‍ഘകാലം അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദീര്‍ഘകാലത്തേക്കുള്ള വായ്പ ചെറിയ ഇഎംഐയില്‍ എടുക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ റിട്ടയര്‍മെന്റ്് അടുത്തിരിക്കുന്ന വ്യക്തിയാണെങ്കില്‍ റിട്ടയര്‍മെന്റിന് മുമ്പ് വരെ അടച്ചു തീര്‍ക്കാന്‍ സാധിക്കുന്ന ചെറിയ കാലത്തേക്കുള്ള വായ്പയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. അത്തരം സാഹചര്യങ്ങളില്‍ സ്ഥാപനം നിശ്ചയിച്ചിരിക്കുന്ന ഇഎംഐ തുകയേക്കാള്‍ കൂടുതലാണ് പ്രതിമാസ ഇഎംഐ വരുന്നതെങ്കില്‍ നിങ്ങളുടെ വായ്പ തള്ളിക്കളയുവാനുള്ള സാധ്യതകള്‍ ഏറെയാണ്.

ആസ്തിയുടെ കുറഞ്ഞ മൂല്യനിര്‍ണയം

ആസ്തിയുടെ കുറഞ്ഞ മൂല്യനിര്‍ണയം

ആസ്തിയുടെ മൂല്യത്തിന്റെ 85 ശതമാനം വരെയാണ് ബാങ്കുകള്‍ പൊതുവേ വായ്പയായി അനുവദിക്കാറുള്ളത്. വിപണി വിലയെക്കൂടാതെ ബാങ്കുകള്‍ തങ്ങളുടേതായ ആസ്തി മൂല്യ നിര്‍ണയം നടത്താറുണ്ട്. കെട്ടിടത്തിന്റെ പ്രായം, അതിന്റെ നിലവിലുള്ള അവസ്ഥ, നിര്‍മിതിയുടെ ഗുണമേന്മ, ആസ്തി സ്ഥിതി ചെയ്യുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ബാങ്കിന്റെ ആസ്തി മൂല്യ നിര്‍ണയത്തില്‍ ഉള്‍പ്പെടും. അതുകൊണ്ട് തന്നെ നിങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന വായ്പ ലഭിക്കുവാന്‍ അര്‍ഹതയുണ്ട് എങ്കിലും നിങ്ങളുടെ ആസ്തിയ്ക്ക് മതിയായ മൂല്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനങ്ങള്‍ നിങ്ങളുടെ വായ്പ തള്ളിക്കളയുവാനുള്ള സാധ്യതകളുണ്ട്.

അംഗീകാരമില്ലാത്ത ആസ്തിയും നിര്‍മാതാവും

അംഗീകാരമില്ലാത്ത ആസ്തിയും നിര്‍മാതാവും

അപേക്ഷന്റെ ആസ്തിയ്ക്ക് പ്രാദേശിക ഭരണ സംവിധാനത്തിന്റെ അനുമതിയുണ്ടോ എന്നും ബാങ്കുകള്‍ പരിശോധിക്കും. പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങള്‍ക്കനസരിച്ച പ്രസ്തുത ആസ്തി നിയമാനുസൃതമല്ല എങ്കില്‍ ബാങ്കുകള്‍ നിങ്ങളുടെ വായ്പാ അപേക്ഷ തള്ളിക്കളയും. ഒപ്പം തന്നെ സാമ്പത്തിക സഹായം വാഗ്്ദാനം ചെയ്യുന്നതിന് മുമ്പ് ആസ്തിയുടെ നിര്‍മാതാവിനെയും ബാങ്കുകള്‍ വിലയിരുത്തും. ബാങ്കിന്റെ കരിമ്പട്ടികയിലുള്ള നിര്‍മാതാവിന്റെ ആസ്തിയാണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ വായ്പ അപേക്ഷ ബാങ്കുകള്‍ തള്ളും.

ആസ്തിയുടെ പ്രായം

ആസ്തിയുടെ പ്രായം

നിങ്ങള്‍ ഒരു ഭവന വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ ആ ആസ്തിയാണ് നിങ്ങള്‍ വായ്പയ്ക്കായി സമര്‍പ്പിക്കുന്ന ഈട്. വളരെ പഴക്കം ചെന്ന ആസ്തിയാണെങ്കില്‍ സമീപ ഭാവിയില്‍ അതിനുണ്ടാകുന്ന നഷ്ട സാധ്യതകളും ബാങ്ക് വിലയിരുത്തും. അത്തരം ആസ്തികള്‍ക്ക് മേല്‍ വായ്പ അനുവദിക്കുന്ന സാധ്യതകള്‍ കുറവാണ്.

സ്ഥിരതയില്ലാത്ത ജോലി

സ്ഥിരതയില്ലാത്ത ജോലി

ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും ഒരു വ്യക്തിയ്ക്ക് വായ്പ അനുവദിക്കുമ്പോള്‍ അയാളുടെ തൊഴില്‍ സ്ഥിരതയും തൊഴില്‍ ചരിത്രവും പരിശോധിക്കാറുണ്ട്. കൃത്യ സമയത്തുള്ള വായ്പാ തിരിച്ചടവ് ഉറപ്പുവരുത്തുന്നതിനാണിത്. വായ്പാ അപേക്ഷകന്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷമായെങ്കിലും ഒരേ സ്ഥാപനത്തില്‍ തന്നെയായിരിക്കണം ജോലി ചെയ്യേണ്ടതെന്നും അത്തരക്കാര്‍ക്ക് മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ചെറിയ കാലത്തെ തൊഴില്‍ പരിചയം, കോണ്‍ട്രാക്ട് ജോലികള്‍, അടിക്കടി തൊഴില്‍ മാറുന്ന വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് ഭവന വായ്പ അനുവദിച്ച് ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണ്.

Read more about: home loan
English summary

do you know these reasons may leads to reject your home loan

do you know these reasons may leads to reject your home loan
Story first published: Tuesday, April 6, 2021, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X