ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പൊതുവേ നിശ്ചയിക്കപ്പെടുന്നത് നിക്ഷേപം ആരംഭിക്കുന്ന സമയത്തുള്ള നിക്ഷേപകന്റെ വയസ്സിനെ അടിസ്ഥാനമാക്കിയാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള നിക്ഷേപകരെ ആകര്ഷിക്കുവാനുള്ള ഒരു
ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പൊതുവേ നിശ്ചയിക്കപ്പെടുന്നത് നിക്ഷേപം ആരംഭിക്കുന്ന സമയത്തുള്ള നിക്ഷേപകന്റെ വയസ്സിനെ അടിസ്ഥാനമാക്കിയാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ള നിക്ഷേപകരെ ആകര്ഷിക്കുവാനുള്ള ഒരു ഓഫറുമായെത്തിയിരിക്കുകയാണ് പേടിഎം പെയ്മെന്റ്സ് ബാങ്ക്. നിക്ഷേപം പുതുക്കുന്ന സമയത്തും ബാങ്ക് നിക്ഷേപകന്റെ വയസ്സ് വിലയിരുത്തും.

അതായത് ഒരു വ്യക്തി പേടിഎം പെയ്മെന്റ്സ് ബാങ്ക് സ്ഥിര നിക്ഷേപം ആരംഭിക്കുകയും നിക്ഷേപം പുതുക്കേണ്ടുന്ന സമയത്ത് ആ വ്യക്തിയ്ക്ക് 60 വയസ്സോ അതിന് മുകളിലോ പ്രായമാവുകയും ചെയ്താല്‍ ആ നിക്ഷേപക് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് ലഭിക്കുവാന്‍ അര്‍ഹതയുണ്ടാകും. സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശയേക്കാള്‍ 0.5 ശതമാനം ഉയര്‍ന്ന പലിശ നിരക്കാണിത്. കൂടാതെ ഒരു നിക്ഷേപകന് നിക്ഷേപ കാലാവധിയ്ക്ക് മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാലും പേടിഎം പെയ്മെന്റ്സ് ബാങ്കില്‍ യാതൊരു വിധ പിഴയും ഈടാക്കുകയില്ല.
നിങ്ങള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു വ്യക്തിയാണെങ്കില്‍, നിങ്ങള്‍ ഒരു സ്ഥിര നിക്ഷേപം ആരംഭിക്കുവാന്‍ ആലോചിക്കുന്നുവെങ്കില്‍ പേടിഎം പെയ്മെന്റ്സ് ബാങ്ക് നിങ്ങള്‍ക്ക് മുന്നിലുള്ള മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കും. ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നികുതി മുക്ത സ്ഥിര നിക്ഷേപമാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.
പേടിഎം പെയ്മെന്റ്സ് ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങളുടെ മറ്റ് പ്രത്യേകതകള്‍
1. നിങ്ങള്‍ക്ക് ഏത് സമയത്തും നിക്ഷേപം പിന്‍വലിക്കാം. മുതല്‍ തുകയില്‍ പലിശയും ചേര്‍ത്ത് ടിഡിഎസ് കിഴിച്ച തുക സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ അക്കൗണ്ടിലെത്തും.
2. ഇനി നിങ്ങളുടെ സ്ഥിര നിക്ഷേപം 7 ദിവസമെന്ന ചുരുങ്ങിയ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് പിന്‍വലിക്കുകയാണെങ്കില്‍ നിക്ഷേപ തുകയ്ക്ക് മേല്‍ പലിശ ലഭിക്കുകയില്ല.
3. പേടിഎം പെയ്മെന്റ്സ് ബാങ്കില്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍ അധിക ചാര്‍ജുകളോ പിഴയോ ഈടാക്കുകയില്ല.
4. മെച്വൂരിറ്റി കാലയളവ് എത്തുമ്പോള്‍ നിക്ഷേപം പുതുക്കപ്പെടും. പലിശ നിരക്കും നിക്ഷേപ കാലാവധിയും ബാങ്ക് അറിയിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications