പിപിഎഫ്,എസ്‌സിഎസ്എസ്, സുകന്യ സമൃദ്ധി; ഉയര്‍ന്ന ആദായം ലഭിക്കുന്ന ഈ മൂന്ന് നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാമോ?

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ കുറവ് വരുത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പിന്നീട് ഒഴിവാക്കുകയാണ് ചെയ്തത്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ കുറവ് വരുത്തുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പിന്നീട് ഒഴിവാക്കുകയാണ് ചെയ്തത്. അതുകൊണ്ടു തന്നെ ഉറപ്പായ ആദായം ലഭിക്കുന്ന നിക്ഷേപങ്ങളിലാണ് നിങ്ങള്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ചെറുകിട നിക്ഷേപ പദ്ധതികളാണ് നിങ്ങള്‍ക്ക് മുന്നിലെ ഉത്തരം. എന്നാല്‍ അവയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആദായം നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതികള്‍ ഏതെന്ന് അറിയാമോ?

പന്ത്രണ്ടോളം വ്യത്യസ്ത നിക്ഷേപ പദ്ധതികള്‍

പന്ത്രണ്ടോളം വ്യത്യസ്ത നിക്ഷേപ പദ്ധതികള്‍

സീനിയര്‍ സിറ്റസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചെറുകിട നിക്ഷേപ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍.

പന്ത്രണ്ടോളം വ്യത്യസ്ത നിക്ഷേപ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ചെറുകിട നിക്ഷേപ പദ്ധതികള്‍. നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), കിസാന്‍ വികാസ് പത്ര (കെ.വി.പി), സുകന്യ സമൃദ്ധി യോജന എന്നിവയാണ് അവയില്‍ ചിലത്. എല്ലാ സാമ്പത്തിക വര്‍ഷവും ഓരോ പാദത്തിന്റെയും തുടക്കത്തില്‍ ഈ പദ്ധതികളുടെയെല്ലാം പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വിശകലന ശേഷം പുതുക്കാറുണ്ട്.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

രണ്ട് പെണ്‍ കുട്ടികള്‍ക്കോ ആദ്യത്തെതോ രണ്ടാമത്തെയോ കുട്ടികള്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ മൂന്ന് പെണ്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയോ ചേരാവുന്ന നിക്ഷേപ പദ്ധതിയാണിത്. നിലവില്‍ 7.6 ശതമാനമാണ് സുകന്യ സമൃദ്ധി യോജന പദ്ധതിയില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 250 രൂപ ആദ്യ ഗഢുവായി നല്‍കി നിക്ഷേപകര്‍ക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. പ്രതിവര്‍ഷ നിക്ഷേപ പരിധി 150,000 രൂപയാണ്. അക്കൗണ്ട് ആരംഭിച്ച ദിവസം മുതല്‍ 21 വര്‍ഷത്തേക്കാണ് പദ്ധതിയുടെ കാലാവധി. പരമാവധി പതിനഞ്ച് വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുവാന്‍ സാധിക്കുക.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം

റിട്ടയര്‍മെന്റിന് ശേഷം ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്ന ഈ സര്‍ക്കാര്‍ നിക്ഷേപ പദ്ധതി ആരംഭിക്കുന്നത് 2004ല്‍ ആണ്. 60 വയസ്സ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരനായ വ്യക്തിക്കാണ് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുക. സ്‌പെഷല്‍ വളന്ററി സ്‌കീമിന് കീഴില്‍ റിട്ടയര്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് 55 വയസ്സ് പൂര്‍ത്തിയായാല്‍ മതിയാകും. പ്രതിരോധ സേവനങ്ങളില്‍ നിന്നും വിരമിച്ച വ്യക്തികള്‍ക്ക് ചില പ്രത്യേക നിബന്ധനകളോടെ 50 വയസ്സില്‍ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്നതാണ്. ചുരുങ്ങിയ നിക്ഷേപ തുക 1000 രൂപയും പരമാവധി നികഷേപ തുക 15 ലക്ഷം രൂപയുമാണ്. 1000ന്റെ ഗുണിതങ്ങളായ തുകകള്‍ നിക്ഷേപം നടത്താവുന്നതാണ്. 5 വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ 3 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. സ്വന്തം പേരില്‍ മാത്രമോ പങ്കാളിയുമായി ചേര്‍ന്നോ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. 7.4 ശതമാനമാണ് നിലവില്‍ നല്‍കുന്ന പലിശ നിരക്ക്.

പിപിഎഫ്

പിപിഎഫ്

ചുരുങ്ങിയത് 500 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാന്‍ സാധിക്കും. പരമാവധി പ്രതിവര്‍ഷ നിക്ഷേപ പരിധി 1.5 ലക്ഷം രൂപയാണ്. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി. അധികമായി അഞ്ച് വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്. നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.10 ശതമാനമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് 31നാണ് പലിശ നല്‍കുക. പിപിഎഫ് തുകയില്‍ നിന്നും വായ്പയും എടുക്കാന്‍ സാധിക്കും. നിക്ഷേപത്തിന് നികുതിയിളവും ലഭിക്കും.

Read more about: investment
English summary

do you know what are the most yielding small investment schemes?

do you know what are the most yielding small investment schemes?
Story first published: Tuesday, April 6, 2021, 9:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X