ബാങ്കിംഗ് ഇടപാടുകള്‍ പരാജയപ്പെട്ടോ? നിങ്ങള്‍ക്കുള്ള ഈ അവകാശങ്ങള്‍ അറിയൂ

ബാങ്കിടപാടുകള്‍ നടത്തുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോഴെങ്കിലും അവ ലക്ഷ്യത്തിലെത്താതെ പരാജയപ്പെടാറുണ്ട്. അത് ഒരപൂര്‍വ്വ കാര്യം അല്ലതാനും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിടപാടുകള്‍ നടത്തുമ്പോള്‍ പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോഴെങ്കിലും അവ ലക്ഷ്യത്തിലെത്താതെ പരാജയപ്പെടാറുണ്ട്. അത് ഒരപൂര്‍വ്വ കാര്യം അല്ലതാനും. പല കാരണങ്ങളാണ് പണ വിനിമയങ്ങള്‍ തടസ്സപ്പെടുന്നതിന് ഇടയാകുന്നത്. ഉപഭോക്താവിന്റെ കണക്ടിവിറ്റിയുള്ള പ്രശ്‌നം കൊണ്ടുമാകാം ഇത് സംഭവിക്കുന്നത്.

ബാങ്കിംഗ് ഇടപാടുകള്‍ പരാജയപ്പെട്ടോ? നിങ്ങള്‍ക്കുള്ള ഈ അവകാശങ്ങള്‍ അറിയൂ

എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നോ ബാങ്കില്‍ നിന്നോ വാലറ്റില്‍ നിന്നോ പണം ഡെബിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആ പണം ഉപഭോക്താവിന് തിരിച്ചു ലഭിച്ചിരിക്കണം എന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ നിര്‍ദേശം. ആ സമയത്തിനുള്ളില്‍ പണം തിരിച്ചു അക്കൗണ്ടിലേക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്.

പണം അയച്ച വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും തുക ഡെബിറ്റ് ചെയ്യപ്പെടുകയും അതേ സമയം നിശ്ചിത സമയത്തിനുള്ളില്‍ പണം സ്വീകരിക്കേണ്ടുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ പണം എത്തുകയും ചെയ്തില്ല എങ്കില്‍ സ്ഥാപനം നഷ്ട പരിഹാരം നല്‍കേണ്ടതാണ്. അയച്ച വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലാണ് തടസ്സങ്ങള്‍ ഉണ്ടായത് എങ്കില്‍ ആരാണോ പണം അയച്ചത് അയാള്‍ക്ക് തന്നെയാണ് നഷ്ടപരിഹാരം ലഭിക്കുക. മിക്ക ഇടപാടുകളിലും ഒരു ദിവസം 100 രൂപ എന്ന നിരക്കിലാണ് നഷ്ട പരിഹാരം ലഭിക്കുക.

എടിഎമ്മുകള്‍ വഴിയുള്ള ഇടപാടുകളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യപ്പെടുകയും പണം ലഭിക്കുകയും ചെയ്തില്ല എങ്കില്‍ അടുത്ത അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്ക് തുക തിരികെ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കണം. അല്ലാത്ത പക്ഷം ബാങ്ക് പിഴ തുകയും ഉപഭോക്താവിന് നല്‍കണം.

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം. കാര്‍ഡ് ടു കാര്‍ഡ് ഇടപാടുകളില്‍ അക്കൗണ്ടില്‍ നിന്നും പണം ഡെബിറ്റ് ചെയ്യപ്പെടുകയും എന്നാല്‍ ബെനഫിഷ്യറി കാര്‍ഡ് അക്കൗണ്ടില്‍ പണം എത്തിച്ചേരുകയും ചെയ്തില്ല എങ്കില്‍ അടുത്ത രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം അക്കൗണ്ടിലേക്ക് തിരിച്ച് കയറേണ്ടതാണ്.
ഇനി കടകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കാര്‍ഡ് തുക ഡെബിറ്റ് ചെയ്യുകയും എന്നാല്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കുകയും ചെയ്തില്ല എങ്കില്‍ അടുത്ത അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം കാര്‍ഡ് ഉടമയുടെ അക്കൗണ്ടിലേക്ക് തരികെ എത്തേണ്ടതുണ്ട്.

ഐഎംപിഎസ് (ഇമ്മീഡിയറ്റ് പെയ്‌മെന്റ് സിസ്റ്റം), യുപിഐ, നെഫ്റ്റ്, ആര്‍ടിജിഎ,് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുകയും പണം ബെനഫിഷ്യറിയുടെ അക്കൗണ്ടില്‍ എത്തുകയും ചെയ്തില്ല എങ്കില്‍ അടുത്ത രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്ക് ഉള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ കയറേണ്ടതുണ്ട്. എന്നാല്‍ കടകളിലെ ഇടപാടുകളിലാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കില്‍ ആറ് ദിവസത്തിനുള്ളിലാണ് പണം തിരികെ അക്കൗണ്ടില്‍ കയറേണ്ടത്. അതില്‍ കൂടുതല്‍ വൈകിയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും.

വാലറ്റുകളിലൂടെ പണം കൈമാറ്റം ചെയ്യുമ്പോഴും പണം ഡെബിറ്റ് ചെയ്യപ്പെട്ടിട്ടും പണം സ്വീകരിക്കേണ്ട വ്യക്തിയ്ക്ക് ലഭിച്ചില്ല എങ്കില്‍ അടുത്ത രണ്ട് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പണം തിരികെ അക്കൗണ്ടിലേക്ക് എത്തുക.

Read more about: banking
English summary

do you know you have these rights when your money transaction fails

do you know you have these rights when your money transaction fails
Story first published: Friday, April 9, 2021, 20:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X