മാർച്ചിലെ മോശം പ്രകടനത്തെ മറികടന്ന് കഴിഞ്ഞ രണ്ട് ആഴ്ചകളിൽ വെള്ളിയുടെ വില ഏകദേശം 20 ശതമാനം ഉയർന്നു. മാർച്ചിൽ വെള്ളിയുടെ വില 2009 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 15 ശതമാനം കുറവാണ്. മാർച്ചിലെ വെള്ളിയുടെ വില പരിശോധിക്കുകയാണെങ്കിൽ, മാസത്തിന്റെ തുടക്കത്തിൽ ഒരു ട്രോയ് ഔൺസിന് 16 ഡോളർ വരെ ഉയർന്നിരുന്നു. മാർച്ച് ആദ്യ വാരത്തിൽ വില ഉയർന്നു. എന്നാൽ മാസത്തിന്റെ മധ്യത്തിൽ പെട്ടെന്നുള്ള ഇടിവിനെ തുടർന്ന് നിരക്ക് 11.60 ഡോളറായി കുറഞ്ഞു.
സുരക്ഷിത നിക്ഷേപം
മാർച്ചിലെ വെള്ളിയുടെ മോശം പ്രകടനത്തിന് കാരണം കൊറോണ വൈറസിനെ തുടർന്നുള്ള ലോക്ക്ഡൌൺ ആണ്. കാരണം വെള്ളി ഒരു വ്യാവസായിക ലോഹമാണ്. ഒരു സുരക്ഷിത താവളമെന്ന നിലയിൽ വെള്ളിയെ ഇത് പ്രതികൂലമായി ബാധിച്ചു. അതേസമയം നിക്ഷേപങ്ങളിൽ ഏറ്റവും സുരക്ഷിതം സ്വർണമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ഡിമാൻഡ് കുറയും
ലോകത്തെ വെള്ളി ഉൽപാദനത്തിന്റെ 23 ശതമാനവും നിറവേറ്റുന്നത് മെക്സിക്കോ ആണ്. എന്നാൽ കൊറോണ വൈറസ് മൂലം ഖനികൾ അടച്ചിരിക്കുമെന്നതിനാൽ ഏപ്രിലിൽ വെള്ളി വിതരണം കുറയും. ലോഹത്തിന്റെ വിതരണത്തിലെ കുറവ് ഡിമാൻഡ് കുറയുന്നതിനും കാരണമാകും. എന്നിരുന്നാലും, വിതരണത്തിൽ കുറവുണ്ടാകുന്നത് അതിന്റെ വിലക്കയറ്റത്തിന് കാരണമാകുമോ എന്നതാണ് പരിശോധിക്കേണ്ടത്.
വെള്ളി വില ഉയർന്നേക്കാം
ഒരു പക്ഷേ മാർച്ചിലെ ഏറ്റവും മോശം വിലയേക്കാൾ വെള്ളി വില ഇനിയും ഉയർന്നേക്കാം. എന്നാൽ വിപണികൾ ഇപ്പോഴും അവ്യക്തമാണ്. മാർച്ച് 13 ന് വെള്ളിയുടെ വില 15.90 ഡോളറായി ഉയർന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. പിന്നീട് മാർച്ച് 18 ന് പെട്ടെന്ന് 11.60 ഡോളറായി കുറഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് ട്രേഡിങ്ങ് സെഷനുകളിൽ വെള്ളി വില വീണ്ടും ഉയർന്നു. മാർച്ച് 25 ന് 14.70 ഡോളർ വരെ വില ഉയർന്നു.
നിക്ഷേപം നടത്തുന്നവർ സൂക്ഷിക്കുക
സിൽവർ ഫ്യൂച്ചറുകൾ, കഴിഞ്ഞ ആഴ്ച്ച, 15.00 ഡോളറിനു മുകളിലേക്ക് ഉയർന്നിരുന്നെങ്കിലും പിന്നീട് അല്പം പിന്നോട്ട് പോയി, ആ സമയത്ത്, വിപണികൾ ഗണ്യമായ വാങ്ങൽ സമ്മർദ്ദം കാണിച്ചിരുന്നു. വെള്ളിയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല മാർഗം പുൾബാക്കുകൾക്കായി നോക്കുക എന്നതാണ്. ദീർഘകാലത്തേക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഇത് ധാരാളം അവസരങ്ങൾ നൽകും. എന്നിരുന്നാലും, ജാഗ്രത പാലിക്കുക. കാരണം വിപണി ഇപ്പോൾ വളരെ അസ്ഥിരമാണ്.
വെള്ളിയുടെ ഉപയോഗങ്ങൾ
ആഭരണങ്ങളായി മാത്രമല്ല വൈദ്യുത ഘടകങ്ങളായും മതപരമായ അവസരങ്ങളിലും വിവാഹങ്ങളിൽ ഉൾപ്പെടെ വെള്ളിയുടെ വ്യാപകമായ ഉപയോഗം വർദ്ധിപ്പിച്ചു വരുന്നുണ്ട്. പാവപ്പെട്ടവന്റെ സ്വർണം എന്നാണ് വെള്ളിയെ രാജ്യത്ത് വിശേഷിപ്പിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
