ഈ മാസം മുതല്‍ ജീവനക്കാരുടെ പിഎഫ് യുഎഎന്‍ (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) ആധാറുമായി ബന്ധിപ്പിച്ചെങ്കില്‍ മാത്രമേ തൊഴില്‍ ദാതാക്കള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് തുക അടയ്ക്കുവാന്‍ സാധിക്കുകയുള്ളൂ.
ഈ മാസം മുതല്‍ ജീവനക്കാരുടെ പിഎഫ് യുഎഎന്‍ (യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍) ആധാറുമായി ബന്ധിപ്പിച്ചെങ്കില്‍ മാത്രമേ തൊഴില്‍ ദാതാക്കള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് തുക അടയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. സാമൂഹ്യ സുരക്ഷാ നയം 2020ന്റെ വകുപ്പ് 142 നിലവില്‍ വന്നത് മുതലാണ് ആധാര്‍ - പിഎഫ് ലിങ്കിംഗ് നിര്‍ബന്ധമായത്. ഇപിഎഫ് അംഗമാകുന്നതിന് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നത് നിര്ബന്ധമില്ലായിരുന്നു.

ഈ മാസം തന്നെ ആധാര്‍ പിഎഫ് ലിങ്കിംഗ് ജീവനക്കാര്‍ പൂര്‍ത്തിയാക്കേണ്ടതാണ്. www.epfindia.gov.in എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേഡും നല്‍കിക്കൊണ്ട് ലോഗ് ഇന്‍ ചെയ്ത് ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാം.
പിഎഫ് അക്കൗണ്ടുമായി ആധാര്‍ ലിങ്ക് ചെയ്തില്ല എങ്കില്‍ നിങ്ങളുടെ പിഎഫ് വിഹിതം അടയ്ക്കുന്നത് തടസ്സപ്പെടുക മാത്രമല്ല ചെയ്യുക. ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത് വരെ നിങ്ങളുടെ പിഎഫ് ആനുകൂല്യങ്ങളെല്ലാം നിര്‍ത്തിവയ്ക്കപ്പെടും. ജീവനക്കാര്‍ക്ക് പിഎഫില്‍ നിന്നും വായ്പ എടുക്കുവാന്‍ സാധിക്കുകയില്ല. തുക പിന്വലിക്കവാനോ മറ്റ് നേട്ടങ്ങള്‍ സ്വീകരിക്കുവാനോ സാധിക്കുകയില്ല.
എന്നാല്‍ പിഎഫ് ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത് പേരുകള്‍ മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയില്‍ വ്യത്യാസമില്ലാതെയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications