പ്രായം മുന്നോട്ട് പോകും തോറും നമുക്ക് മേലുള്ള ഉത്തരവാദിത്വങ്ങളും കൂടി വരികയാണ് ചെയ്യുക. 30 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ ഒരൊറ്റ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയും അത് വാഗ്ദാനം ചെയ്യുന്ന കവറേജും മതിയാകും.
പ്രായം മുന്നോട്ട് പോകും തോറും നമുക്ക് മേലുള്ള ഉത്തരവാദിത്വങ്ങളും കൂടി വരികയാണ് ചെയ്യുക. 30 വയസ്സുള്ളപ്പോള്‍ നിങ്ങള്‍ ഒരൊറ്റ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയും അത് വാഗ്ദാനം ചെയ്യുന്ന കവറേജും മതിയാകും. എന്നാല്‍ 50 വയസ്സാകുമ്പോള്‍ അതേ വ്യക്തിയ്ക്ക് 4 അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം തലയിലുണ്ടാകും. മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കളെ പരിപാലിക്കേണ്ടി വരും. മറ്റ് കൂടുതല്‍ അംഗങ്ങള്‍ കുടുംബത്തില്‍ ഉണ്ടായേക്കാം.

അത്തരമൊരു സാഹചര്യത്തില്‍ അധികമായി വന്ന ആവശ്യങ്ങള്‍ ഒരൊറ്റ പോളിസി കൊണ്ട് അഭിമുഖീകരിക്കാന്‍ സാധിക്കണമെന്നില്ല. അപ്പോള്‍ എന്താണ് നാം ചെയ്യുക? അധിക ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ സമയാ സമയം വാങ്ങിക്കുമോ? അങ്ങനെ വാങ്ങിച്ചാല്‍ അവയെ എല്ലാം ചേര്‍ത്ത് ആ വ്യക്തി എങ്ങനെയാണ് കൈകാര്യം ചെയ്യുക?
ഒന്നിലധികം ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ക്ലെയിം ചെയ്യുവാന്‍ സാധ്യമാണ്. തന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നും അതിനായി ഏത് പ്ലാന്‍ വാങ്ങിക്കണം എന്നതുമൊക്കെ പോളിസി ഉടമയുടെ മാത്രം തീരുമാനമാണ്. ഇന്‍ഷുറന്‍സ് വാങ്ങിക്കുന്ന വ്യക്തിയുടെ വാര്‍ഷിക വരുമാനം, വയസ്സ്, പ്രീമിയം അടയ്ക്കുവാനുള്ള ശേഷി തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ചില മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ചാണ് ഇന്‍ഷുവേഡ് ചെയ്യുന്ന പരമാവധി തുക എത്രയെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ കണക്കാക്കുന്നത്.
ഒരു വ്യക്തി രണ്ടാമാതൊരു ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് ആലോചിക്കുന്നുവെങ്കില്‍ ആ രണ്ട് പോളിസികളെക്കുറിച്ചും ഇന്‍ഷുറന്‍സ് കമ്പനികളെ അറിയിക്കേണ്ടതുണ്ട് ഒപ്പം എന്തിനാണ് രണ്ടാമതൊരു പോളിസി കൂടെ വാങ്ങിക്കുന്നത് എന്നതിന്റെ കാരണവും വ്യക്തമാക്കേണം.
രണ്ട് പോളിസികള്‍ ഉണ്ടെങ്കില്‍ രണ്ടിലും കൃത്യമായി പ്രീമിയം അടച്ചുകൊണ്ട് ഇരു പോളിസികളും ആക്ടിവ് ആക്കി വയ്ക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു ഇ ഇന്‍ഷുറന്‍സ് അക്കൗണ്ടിലൂടെ എളുപ്പത്തില്‍ ഡിജിറ്റല്‍ രീതിയില്‍ ഇരു അക്കൗണ്ടുകളും കൈകാര്യം ചെയ്യുവാന്‍ പോളിസി ഉടമയ്ക്ക് സാധിക്കും.
രണ്ട് പോളിസികള്‍ വാങ്ങിക്കുന്നത് പല രീതിയിലും പോളിസി ഉടമയ്ക്ക് നേട്ടമാണ്. കുടുംബത്തിന്റെ ഉയരുന്ന ഉത്തരവാദിത്വം, വര്‍ധിച്ച സാമ്പത്തിക ആവശ്യം തുടങ്ങിയവ പരിഗണിക്കുമ്പോള്‍ ഈ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ മറികടക്കുവാന്‍ രണ്ട് ഇന്‍ഷുറന്‍സ് പോളിസികളിലൂടെ സാധിക്കും. ഏതെങ്കിലും കാരണത്താല്‍ ഒരു പോളിസി ക്ലെയിം തഴയപ്പെട്ടാലും രണ്ടാമത്തെ പോളിസിയെ ആശ്രയിക്കാം എന്നൊരു നേട്ടം കൂടിയുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications