ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? വരവ് - ചെലവ് കണക്കുകൾ ടാലിയാകതെ പ്രയാസപ്പെടുന്നുണ്ടോ? ആവശ്യത്തിന് പണമില്ലെന്ന് പലപ്പോഴും തോന്നാറുണ്ടോ? വിഷമിക്കേണ്ട, നിങ്ങൾ ഒറ്റയ്ക്കല്ല. നമ്മളിൽ ഭൂരിഭാഗവും അങ്ങനെതന്നെയാണ്. പണം തികയാതെ വരുന്നത് ഒരു സാധാരണ പ്രശ്നമാണ്. പക്ഷെ അത് നിങ്ങൾക്ക് മറികടക്കാൻ സാധിക്കും. സാമ്പത്തിക അപര്യാപ്തതയുടെ വ്യാപകമായ ബോധം പലപ്പോഴും ഒരു ദൗർലഭ്യ മനസിൽ നിന്നാണ് ഉടലെടുക്കുന്നതെന്ന് സാമ്പത്തിക മനശസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു.

വരുമാനം മതിയാകുന്നില്ലെന്നും സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാനാവില്ലെന്നുമുള്ള ആഴത്തിൽ വേരൂന്നിയ വിശ്വാസമാണ് ഇതിന് കാരണം. എന്നാൽ കൃത്യമായ സമ്പത്തിക അച്ചടക്കത്തിലൂടെയും വ്യക്തമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും ഇതിനെ മറികടക്കാൻ സാധിക്കും. മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചെലവുകൾക്ക് മുൻഗണന നൽകി, വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും പണം ഉപയോഗിക്കേണ്ടത് പ്രധാനമായി കണക്കാക്കുന്നു. പണഞെരുക്കം മറികടക്കാൻ ചില എളുപ്പവഴികൾ,
1. ബജറ്റിംഗ്: നിങ്ങളുടെ വരുമാനത്തെയും ചെലവുകളെയും കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിന് ഒരു ബജറ്റ് തയ്യാറാക്കുക.
2. ചെലവുകൾ ട്രാക്ക് ചെയ്യുക: ഒരാൾ തന്റെ ദൈനംദിന ചെലവുകളുടെ ഒരു ലോഗ് സൂക്ഷിക്കുന്നത് അഭികാമ്യമാണ്. ഇതിലൂടെ എന്തിനൊക്കെ പണം ചെലവാക്കിയെന്നും അവ എത്രത്തോളം പ്രയോജനപ്പെട്ടുവെന്നും മനസിലാക്കാൻ സാധിക്കും.
3. സാമ്പത്തിക ലക്ഷ്യങ്ങൾ: വരുന്നിടത്തുവെച്ച് കാണമെന്ന മാനസികാവസ്ഥ മാറ്റി കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങൾ തയാറാക്കുക. ഹ്രസ്വകാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ വരവ് - ചെലവ് കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാകണം. നിങ്ങൾ ഈ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ, സാമ്പത്തികം കൈകാര്യം ചെയ്യുന്നതിലുള്ള നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക ക്ഷേമത്തിന്റെ സങ്കീർണ്ണതകൾ നാവിഗേറ്റ് ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കും.
4. ആവശ്യങ്ങളും അനിവാര്യതകളും: ചെലവ് ഫലപ്രദമായി കൈകാര്യം ചെയ്യാൻ, ആഗ്രഹത്തേക്കാൾ അവശ്യ ആവശ്യങ്ങൾക്ക് മുൻഗണന നൽകുക.
5. എമർജൻസി ഫണ്ട്: മൂന്ന് മുതൽ ആറ് മാസം വരെയുള്ള ജീവിതച്ചെലവുകൾ ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുക. എന്ത് അത്യാഹിതവും സംഭവിക്കാനുള്ള സാധ്യത മുന്നിൽ കണ്ടായിരിക്കണം അത്.
6. നിക്ഷേപവും സമ്പാദ്യവും: സമ്പാദ്യം ഒരു ശീലമാക്കുക, ഒരു നിശ്ചിത കാലയളവിൽ നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിന് നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിരവധിയായ നിക്ഷേപ സാധ്യതകളാണ് നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ളത്. വരുമാനത്തിന് അനുസൃതമായി മികച്ച റിട്ടേൺസ് ലഭിക്കുന്നതും കൈകാര്യം ചെയ്യാൻ സാധിക്കുന്നതുമായ പദ്ധതി തിരഞ്ഞെടുക്കുക.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications