രാജ്യത്ത് സാധാരണക്കാരായ വ്യക്തികള്‍ക്കായി നിരവധിയായ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബാങ്കുകളിലെ സ്ഥിര നിക്ഷേപമാണ് ഏറ്റവും ജനപ്രിയമായത്. എന്നാൽ സ്ഥിര നിക്ഷേപത്തെക്കാൾ പലിശ വാഗ്ദാനം ചെയ്യുന്ന മറ്റ് നിരവധി നിക്ഷേപ പദ്ധതികളുണ്ട്. പല പദ്ധതികളും കേന്ദ്ര സർക്കാറിന്റെ പിന്തുണയുള്ളതുമാണ്.

വ്യത്യസ്ത ചെറുകിട നിക്ഷേപ പദ്ധതികളും അവയുടെ പലിശ നിരക്കും വിശദമാറി അറിയാം.
1. നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്‌കീമിന് കീഴില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപമാണ് ആവശ്യം. പിന്നീട് 100 രൂപയുടെ ഗുണിതത്തില്‍ നിക്ഷേപിക്കാം. നിക്ഷേപങ്ങള്‍ക്ക് പരിധിയില്ല എന്നതാണ് മറ്റൊരു ആകര്‍ഷണം. നിക്ഷേപ തീയതി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പണയം വഴി ബാങ്കുകളില്‍ നിന്ന് വായ്പാ സൗകര്യവും ലഭിക്കും. 7.70 ശതമാനമാണ് പലിശ നിരക്ക്
2. കിസാൻ വികാസ് പത്ര
കിസാൻ വികാസ് പത്ര പദ്ധതി 1988 ലാണ് ആരംഭിച്ചത്. 115 മാസമാണ് പദ്ധതിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ നിക്ഷേപ തുക ഇരട്ടിയായി ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. പദ്ധതിക്കു കീഴിൽ നിലവിൽ 7.50 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
പ്രായപൂർത്തിയായവർക്ക് അക്കൗണ്ട് ആരംഭിക്കാം. സിംഗിൾ അക്കൗണ്ട് ആയും ജോയിന്റ് അക്കൗണ്ട് ആയും ആരംഭിക്കാം. മാത്രമല്ല, പ്രായപൂർത്തിയാകാത്ത, കുട്ടികൾക്ക് വേണ്ടി രക്ഷാകർത്താവിനും അക്കൗണ്ട് ആരംഭിക്കാം.
3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ജനങ്ങളുടെ ലഘുസമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി ആരംഭിച്ചത്. 15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും നിക്ഷേപകന്റെ ഇഷ്ടാനുസരണം കാലാവധി നീട്ടാവുന്നതാണ്. 7.1 ശതമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്
4. സുകന്യ സമൃദ്ധി യോജന
പത്ത് വയസിൽ താഴെയുള്ള പെൺകുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് സുകന്യ സമൃദ്ധി യോജന പ്രകാരം അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫിസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് തുറക്കാം. 250 രൂപ മുതൽ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. 8 ശതമാനമാണ് നിലവിലെ പലിശ നിരക്ക്
5.
അറുപത് വയസ്സ് പ്രായമുള്ള വ്യക്തികൾക്കോ 55 വയസ്സിന് മുകളിലുള്ള 60 വയസ്സിന് താഴെയുള്ള ജീവനക്കാർക്കോ വേണ്ടിയുള്ളതാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) . പ്രതിവർഷം 8.2 ശതമാനം പലിശയാണ് ഈ നിക്ഷേപത്തിലൂടെ ലഭിക്കുക.
സ്ഥിര നിക്ഷേപത്തിനുള്ള ബാങ്ക് പലിശ എച്ച്‌ഡിഎഫ്‌സി ബാങ്ക് നിക്ഷേപ കാലാവധിയും നിക്ഷേപകന്റെ പ്രായവും അനുസരിച്ച് സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിവർഷം 7.75 ശതമാനം വരെ പലിശ നിരക്കാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. എസ്ബിഐ പ്രതിവർഷം 7.50 ശതമാനം വരെ നൽകുന്നു.
ചെറുകിട സമ്പാദ്യ പദ്ധതികൾ എന്തൊക്കെയാണ്?
സ്ഥിരമായി സമ്പാദിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പിന്തുടയോടെയുള്ള സമ്പാദ്യ പദ്ധതികൾ ആണിത്. ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് മൂന്ന് വിഭാഗങ്ങളുണ്ട് - സേവിംഗ്സ് ഡെപ്പോസിറ്റുകൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പ്രതിമാസ വരുമാന പദ്ധതികൾ.
സേവിംഗ് ഡെപ്പോസിറ്റുകളിൽ 1-3 വർഷത്തെ ടൈം ഡെപ്പോസിറ്റുകളും 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങളും ഉൾപ്പെടുന്നു. നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റുകൾ (NSC), കിസാൻ വികാസ് പത്ര തുടങ്ങിയ സേവിംഗ് സർട്ടിഫിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു. സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം എന്നിവ ഉൾപ്പെടുന്നു. പ്രതിമാസ വരുമാന പദ്ധതിയിൽ പ്രതിമാസ വരുമാന അക്കൗണ്ട് ഉൾപ്പെടുന്നു.
2023 ഒക്ടോബർ-ഡിസംബർ പാദത്തിൽ, പിപിഎഫ്, സുകന്യ സമൃദ്ധി, സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമുകൾ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ എന്നിവയുൾപ്പെടെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ മാറ്റമില്ലാതെ നിലനിർത്തി. 5 വർഷത്തെ ആവർത്തന നിക്ഷേപങ്ങൾക്ക് മാത്രമാണ് പലിശ നിരക്ക് 6.7 ശതമാനമായി ഉയർത്തിയത്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications