കയ്യിൽ ആവശ്യത്തിനുള്ള പണമില്ലെങ്കിൽ വായ്പയെടുക്കുകയാണ് എല്ലാവരും ചെയ്യുന്നത്. വിപണിയിൽ നിരവധി വായ്പ രീതികളുണ്ട്. സ്വർണ വായ്പ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയെക്കുറിച്ചെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഏറ്റവും ജനപ്രിയ വായ്പ രീതികളിലൊന്നാണ് വ്യക്തിഗത വായ്പകൾ അഥവാ പേഴ്സണൽ ലോൺ. ഈടുകളില്ലാതെ ലഭിക്കുന്ന ഈ വായ്പാ സേവനം നമുക്ക് ഏത് സാമ്പത്തികാവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്.
വായ്പയെടുത്ത തുക തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐകൾ) തിരിച്ചടച്ചേക്കാം. വായ്പയെടുക്കുന്നവർക്ക് ബ്രാഞ്ച് സന്ദർശിച്ച് ഓൺലൈനായോ ഓഫ്ലൈനായോ വ്യക്തിഗത വായ്പയ്ക്ക് അപേക്ഷിക്കാം. വായ്പാ തുക, വായ്പാ കാലാവധി, വായ്പാ ഉപയോക്താവിന്റെ ക്രെഡിറ്റ് സ്കോര്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും മറ്റ് ചാര്‍ജുകളും വ്യത്യാസപ്പെട്ടിരിക്കും. ഉയര്‍ന്ന വായ്പാ തുകയും താഴ്ന്ന ക്രെഡിറ്റ് സ്കോറുമാണെങ്കില് പലിശ നിരക്ക് ഉയര്‍ന്നതായിരിക്കും.

5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വ്യക്തിഗത വായ്പടെയുക്കുമ്പോൾ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുകയും എത്രയാണെന്ന് നമുക്ക് നോക്കാം.
1. എച്ച്.ഡി.എഫ്.സി ബാങ്ക്
അഞ്ച് വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് 10.50 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. 10,747 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.
2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
11.15 മുതൽ 15.30 ശതമാനം വരെയാണ് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകൾക്ക് എസ്ബിഐ ഈടാക്കുന്ന പലിശ നിരക്ക്. 10,909-11,974 രൂപയാണ് പ്രതിമാസ തിരിച്ചടവ്. കാലാവധി 5 വർഷം.
3. ഐസിഐസിഐ ബാങ്ക്
5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 10.80 ശതമാനം മുതലാണ് ഐസിഐസിഐ ബാങ്ക് പലിശ ഈടാക്കുന്നത്. 10,821 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
4. ബാങ്ക് ഓഫ് ബറോഡ
11.05 മുതൽ 18.75 ശതമാനം വരെയാണ് ബാങ്ക് ഓഫ് ബറോഡ 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് ഈടാക്കുന്ന പലിശ. 10,884-12,902 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
5. ആക്സിസ് ബാങ്ക്
10.49 ശതമാനം മുതലാണ് ആക്സിസ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. 10,744 രൂപമുതലാണ് പ്രതിമാസ തിരിച്ചടവ്.
6. കൊട്ടക് മഹീന്ദ്ര ബാങ്ക്
10.99 ശതമാനം മുതലാണ് കൊട്ടക് മഹീന്ദ്ര ബാങ്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. 10,866 രൂപയാണ് പ്രതിമാസ തിരിച്ചടവ്. കാലാവധി 5 വർഷം.

7. ബാങ്ക് ഓഫ് ഇന്ത്യ
5 വർഷത്തെ കാലാവധിയിൽ 5 ലക്ഷം രൂപ വായ്പയെടുക്കുമ്പോൾ ബാങ്ക് ഓഫ് ഇന്ത്യ 10.85 മുതൽ 14.85 ശതമാനം വരെ പലിശ ഈടാക്കും. 10,834-11,856 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
8. കാനറ ബാങ്ക്
10.95 ശതമാനം മുതൽ 16.40 ശതമാനം വരെ പലിശ നിരക്കിലാണ് കാനറ ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. 10,859-12,266 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക.
9. ഫെഡറൽ ബാങ്ക്
11.49 ശതമാനം മുതൽ പലിശ നിരക്കിലാണ് ഫെഡൽ ബാങ്ക് വ്യക്തിഗത വായ്പകൾ നൽകുന്നത്. 10,994 രൂപയാണ് 5 ലക്ഷം രൂപയുടെ പ്രതിമാസ തിരിച്ചടവ് തുക.
10. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
11.35 മുതൽ 15.45 ശതമാനം വരെയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 5 ലക്ഷം രൂപയുടെ വായ്പയ്ക്ക് ഈടാക്കുന്ന പലിശ. 10,884-12,902 രൂപയാണ് പ്രതിമാസ തിരിച്ചടവ്.
ബാങ്കുകൾ വ്യക്തിഗത വായ്പയ്ക്ക് നിശ്ചിത ശതമാനം തുക പ്രോസസ്സിംഗ് ഫീസ് ഈടാക്കുമെന്ന കാര്യം ഓർക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications