എത്രയൊക്കെ കയ്യിലുണ്ടെങ്കിലും ചിലപ്പോഴൊക്കെ പണം തികയാതെ വരും. വായ്‌പയെടുത്തും സ്വർണ്ണം പണയം വച്ചുമാണ് ആ സമയങ്ങളിൽ പലരും പണം കണ്ടെത്തുന്നത്. വ്യക്തിഗത വായ്പ (പേഴ്സണൽ ലോൺ )യും പണം കണ്ടെത്താനുള്ള മാർഗങ്ങളിൽ ഒന്നാണ്. ഈട് നൽകേണ്ടതില്ല അല്ലെങ്കിൽ സെക്യൂരിറ്റിയായി ഒന്നും നൽകേണ്ടതില്ല എന്നതാണ് വ്യക്തിഗത വായ്പയുടെ പ്രധാന നേട്ടം. വായ്പകൾക്ക് സ്ഥിരമായ പലിശ നിരക്കുകളും ഫ്ലെക്സിബിൾ തിരിച്ചടവ് നിബന്ധനകളും ഉണ്ട്.
വ്യക്തിഗത വായ്പ സുരക്ഷിതമല്ലാത്ത വായ്പയെടുക്കലാണ് വ്യക്തിഗത വായ്പ എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. വീട് വാങ്ങൽ, കുട്ടികളുടെ വിദ്യാഭ്യാസം, മെഡിക്കൽ എമർജൻസി മുതലായ നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇത് പ്രയോജനപ്പെടുത്താം. ഈ വായ്പകളുടെ പലിശ നിരക്ക് ഭവന വായ്പയേക്കാളും സ്വർണ്ണ പണയ വായ്പയേക്കാളും കൂടുതലായിരിക്കും. ഹ്രസ്വകാല ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനോ അല്ലെങ്കിൽ മറ്റ് ചില അപ്രതീക്ഷിത ലക്ഷ്യങ്ങൾക്കോ വേണ്ടി നിങ്ങളുടെ സാമ്പത്തിക പദ്ധതി നടപ്പാക്കാത്തപ്പോൾ വ്യക്തിഗത വായ്പകൾ പ്രയോജനപ്പെടും.

വ്യക്തിഗത വായ്പകൾ നൽകുന്ന നിരവധി ബാങ്കുകളും സ്വകാര്യ സ്ഥാപനങ്ങളുമുണ്ട്. നിരവധി ഘടകങ്ങൾ പരിശോധിച്ചാണ് വായ്പകൾ നൽകുക. എന്താണ് ആ ഘടകങ്ങളും എങ്ങനെയാണ് അവ വിലയിരുത്തുന്നതും എന്ന് മനസിലാക്കുന്നത് നല്ലതാണ്. അതിലൂടെ വളരെ പെട്ടെന്ന് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ കണ്ടെത്താം.
1. യോഗ്യതാ മാനദണ്ഡങ്ങൾ
ലളിതമായ യോഗ്യതാ നിബന്ധനകളുള്ള ധനകാര്യ സ്ഥാപനങ്ങൾ കണ്ടെത്തുകയും അവരെ തിരഞ്ഞെടുക്കുകയും ചെയ്യുക. അത് നേരിട്ടുള്ള യോഗ്യതാ ആവശ്യകതകളും ദ്രുത പരിശോധനയും അംഗീകാര നടപടിക്രമവും വായ്പയുടെ വിതരണവും വേഗത്തിലാക്കും.
സങ്കീർണ്ണമായ നിബന്ധനകളാണെങ്കിൽ വായ്പയെടുക്കൽ ബുദ്ധിമുണ്ടായിരിക്കും. അപേക്ഷിക്കുന്നതിന് മുമ്പ് ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുടെ നിബന്ധനകൾ താരതമ്യം ചെയ്യണം. അത് വഴി ഏറ്റവും അനുയോജ്യമായ ധനകാര്യ സ്ഥാപനത്തെ കണ്ടെത്താം. അതോടൊപ്പം വായ്പ ലഭിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥാപനത്തെ ഒഴിവാക്കുകയും ചെയ്യാം.
2. ക്രെഡിറ്റ് സ്കോർ പരിശോധിക്കുക
വായ്പ ലഭിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്രെഡിറ്റ് സ്കോർ. അതോടൊപ്പം വായ്പയുടെ പലിശ നിരക്ക് ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെട്ടാണ്. കുറഞ്ഞ പലിശനിരക്ക് സാധാരണയായി ഉയർന്ന ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നത് കുറഞ്ഞ പലിശയ്ക്ക് വ്യക്തിഗത വായ്പ നേടാനുള്ള സാധ്യതകളെ വളരെയധികം വർദ്ധിപ്പിക്കുമെന്ന് സാരം.
3. ഓഫറുകൾ താരതമ്യം ചെയ്യുക
വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളുടെ ഓഫറുകളും വ്യത്യസ്തമായിരിക്കും. അവരുടെ നിബന്ധനകളും, വ്യവസ്ഥകളും വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടുതന്നെ ഓഫറുകൾ വിലയിരുത്തുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
അതുപോലെ, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകളും വ്യത്യസ്തമായിരിക്കാം. ഒരു പേഴ്സണൽ ലോൺ ഇ.എം.ഐ കാൽക്കുലേറ്റർ ഉപയോഗിക്കുന്നത് ഓഫറുകൾ താരതമ്യം ചെയ്യുന്നതിന് സഹായിക്കും. വ്യക്തിഗത വായ്പ പലിശ നിരക്ക്, ലോൺ തുക, ലോൺ കാലാവധി എന്നിവ ഉപയോഗിച്ചാണ് ഈ കാൽക്കുലേറ്റർ ഇഎംഐകൾ കണക്കാക്കുന്നത്. അതായത് തിരിച്ചടവ് ശേഷിയുമായി പൊരുത്തപ്പെടുന്ന ലോൺ ഓഫറുകൾ കണ്ടെത്താൻ ഇഎംഐ കാൽക്കുലേറ്ററുകൾ സഹായിക്കും എന്നർത്ഥം.
4. ജോലി
സാമ്പത്തിക സ്ഥിരത എന്നത് വരുമാനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതായത് ഒരു ജോലി ഉണ്ടെങ്കിൽ സാമ്പത്തിക സ്ഥിരത ഭദ്രമായിരിക്കും. അതുകൊണ്ടുതന്നെ ജോലി റിസ്ക് പ്രൊഫൈൽ കുറയ്ക്കുന്നു. ഒരു വ്യക്തിഗത ലോണിന് അനുകൂലമായ പലിശ നിരക്ക് വായ്പ നൽകുന്നവർ നൽകാനുള്ള സാധ്യത സ്ഥിര ജോലിയുണ്ടെങ്കിൽ വർദ്ധിക്കുന്നു എന്ന് സാരം.
5. വരുമാന സ്രോതസ്സുകൾ വ്യക്തമാക്കുക
ജോലി, നിക്ഷേപങ്ങൾ, ലാഭവിഹിതം തുടങ്ങി വരുമാന സ്രോതസുകൾ മുഴുവനായി ഉൾപ്പെടുത്തുക.
ഇത് കടം കൊടുക്കുന്നയാൾക്ക് വായ്പ തിരിച്ചടക്കാനുള്ള കഴിവ് കാണിക്കുകയും കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് യോഗ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി വായ്പയുടെ പലിശ നിരക്കിലും ഗണ്യമായ കുറവ് വന്നേക്കാം.
തിരിച്ചടവ് ശേഷിക്ക് അനുസരിച്ചുള്ള വ്യക്തിഗത വായ്പകൾ എടുക്കുന്നതാണ് ഏറ്റവും നല്ലത്. വായ്പ തിരിച്ചടക്കാൻ സാധിച്ചില്ലെങ്കിൽ വലിയ സാമ്പത്തിക അസ്ഥിരതയിലേക്ക് ജീവിതം മാറും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications