വാർദ്ധക്യകാലത്തുള്ള ജീവിതമാണ് പലരുടെയും ആശങ്ക. ആ സമയത്ത് കണ്ടെത്തേണ്ടി വരുന്ന തുക, ചിലവ് എല്ലാം ആശങ്കയ്ക്ക് കാരണമാണ്. അതുകൊണ്ടുതന്ന വാർദ്ധക്യകാല ജീവിതം സുഗമമാക്കാൻ നിക്ഷേപവും ശീലമാക്കണം. ഏതു പദ്ധതികളിൽ നിക്ഷേപിക്കണം എത്ര രൂപ നിക്ഷേപിക്കണം എന്നത് ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ചാണ്. ഏതു പദ്ധതി ആയാലും കൃത്യമായ കണക്കുകൂട്ടലിലൂടെ മുന്നോട്ടു പോയാൽ റിട്ടയർമെന്റ് കാലത്ത് ഉയർന്ന തുക സമ്പാദിക്കാൻ കഴിയും. വ്യവസ്ഥിത നിക്ഷേപ പദ്ധതി അഥവാ എസ്.ഐ.പി യാണ് ഏറ്റവും സുരക്ഷിതവും എളുപ്പവുമായ നിക്ഷേപ പദ്ധതി.
പ്രതിവാരമോ പ്രതിമാസമോ ആയി സമയ ബന്ധിതമായി ചെറിയതുക എസ്ഐപിയിലൂടെ നിക്ഷേപിക്കാൻ കഴിയും. വിപണിയിലെ നല്ലനേരം നോക്കാൻ ശ്രമിച്ച് തെറ്റുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധ്യമാണ്. മാത്രമല്ല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ കാര്യത്തിൽ നേർവഴി കാണിക്കാനും എസ്ഐപി നിക്ഷേപങ്ങൾക്കു കഴിയും. എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കും എന്നതാണ് വസ്തുത.

അറുപതാം വയസിൽ 10 കോടി
ഇപ്പോൾ 25 വയസുള്ള ഒരു നിക്ഷേപകന് റിട്ടയർമെന്റ് കാലത്ത് അതായത്, 60 വയസിൽ 10 കോടി രൂപ ലഭിക്കണമെന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് എങ്ങനെ എത്തുമെന്ന് നോക്കാം.
25 ആം വയസ്സു മുതൽ എസ്.ഐ.പി യിൽ നിക്ഷേപിക്കാൻ തുടങ്ങുകയാണെങ്കിൽ പ്രതിമാസം നൽകേണ്ടത് 15,000 രൂപയാണ്.
35 വർഷത്തെ നിക്ഷേപവും 12 ശതമാനം വാർഷിക പലിശയും ചേരുമ്പോൾ 60 വയസിൽ 10 കോടി രൂപ ലഭിക്കും. ഫണ്ട്‌സ് ഇന്ത്യയുടെ റിസർച്ച് റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. എസ്ഐപി നിക്ഷേപം തുടങ്ങാൻ വൈകിയാൽ പ്രതിമാസം നൽകേണ്ട തുകയിൽ വർദ്ധനവ് ഉണ്ടാകും. ഉദാഹരണത്തിന് 30ആം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ പ്രതിമാസം നൽകേണ്ടത് 28,000 രൂപയാണ്. എന്നാൽ മാത്രമേ നിങ്ങൾക്ക് 60ആം വയസ്സിൽ 10 കോടി രൂപ നേടാൻ കഴിയുകയുള്ളൂ. 40ആം വയസ്സിലാണ് നിക്ഷേപം തുടങ്ങുന്നതെങ്കിൽ പ്രതിമാസം 1,00,000 രൂപ നൽകണം. എന്നാൽ മാത്രമേ അറുപതാം വയസ്സിൽ 10 കോടി രൂപ നേടൻ സാധിക്കുകയുള്ളൂ. 60ആം വയസിൽ
പത്തു കോടി രൂപയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിക്ഷേപം തുടങ്ങാൻ വൈകുംതോറും പ്രതിമാസ നിക്ഷേപത്തിലും വലിയ വർദ്ധനവ് ഉണ്ടാകും.
മ്യൂച്വൽ ഫണ്ടുകളിലെ എസ്‌ഐപിയുടെ വരവോടെ നിക്ഷേപ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായത്. ഉയർന്ന തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് പകരം
കൃത്യമായ ഇടവേളകളിൽ ചെറിയ തുക നിക്ഷേപിക്കാൻ നിക്ഷേപകർക്ക് സാധിച്ചു. പക്ഷേ അപ്പോഴും നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. വലിയ നിക്ഷേപങ്ങളുടെ സമ്മർദ്ദമില്ലാതെ സാമ്പത്തിക ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ, കഴിയുന്നത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നതാണ് ഉചിതം.
എസ്.ഐ.പി നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കുക.
2. എത്ര പണമാണ് നിക്ഷേപിക്കാനാഗ്രഹിക്കുന്നതെന്നു തീരുമാനിക്കുക
3. റിസ്‌കെടുക്കാനുള്ള ക്ഷമതയ്ക്കനുസരിച്ച് നിക്ഷേപം വൈവിധ്യ വല്‍ക്കരിക്കുക.
4. എസ്ഐപി അടവുകള്‍ സമയാസമയങ്ങളില്‍ ടോപ്പപ് ചെയ്യുക. വരുമാനം വളരുന്നതിനനുസരിച്ച് അതിലെ ഉയര്‍ന്ന ഒരുവിഹിതം എസ്ഐപി ടോപപ്പിനായി മാറ്റി വെക്കുക.
5. പോര്‍ട്ഫോളിയോ പ്രകടനം വിലയിരുത്തുക. സമയ ബന്ധിതമായി പോര്‍ട്ഫോളിയോ അവലോകനം നടത്തി സന്തുലനം ഉറപ്പു വരുത്തണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
