വീട് ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ പലരും. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഹോം ലോണിനെയാണ്. വിവിധ ബാങ്കുകൾ നിരവധിയായ സ്കീമുകളാണ് ഹോം ലോൺ സെഗ്മെന്റിൽ വാഗ്ദാനം ചെയ്യുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട ഒരു പഠനം വ്യക്തമാക്കുന്നത് ഇന്ത്യക്കാർക്കിടയിൽ ഹോം ആശ്രയത്വം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 8.6 ശതമാനത്തിൽ നിന്ന് 14.2 ശതമാനമായാണ് ഹോം ലോൺ എടുക്കുന്ന ആളുകളിലുണ്ടായ വർധനവ്.
വീട് എന്ന സ്വപ്നം പോലെ തന്നെ അതിനായുള്ള ചെലവും ഭീമമാണ്. ഇതിനായി ബാങ്കുകൾ വലിയൊരു തുക വായ്പായായി നൽകുമെങ്കിലും ദീർഘകാല തിരിച്ചടവുകൾ വഴി പലിശയിനത്തിൽ വലിയൊരു തുക ഉപഭോക്താവിൽ നിന്നും ഈടാക്കുകയും ചെയ്യുന്നു. ഒരു വ്യക്തി ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സംബന്ധിക്കുന്ന പണത്തിന്റെ സിംഹഭാഗവും ഇങ്ങനെ തിരിച്ചടവിലേക്ക് മാത്രമാകുന്ന സാഹചര്യമാണ് പലരുടേതും. 8.50 ശതമാനം മുതൽ 14.75 ശതമാനം വരെയാണ് ഹോം ലോണുകളുടെ പലിശയായി വരുന്നത്. ലോണിന്റെ കാലാവധി കൂടുന്നതനുസരിച്ച് കൂടുതൽ തുകയും അടക്കേണ്ടി വരുന്നു. അതുകൊണ്ട് എത്രയും വേഗം ലോൺ അടച്ചു തീർക്കുന്നോ അത്രയും പണം ലാഭിക്കാൻ നമുക്ക് സാധിക്കും. അതിന് കൃത്യമായ അച്ചടക്കവും തന്ത്രപരമായ സാമ്പത്തിക ആസൂത്രണവും പ്രതിബദ്ധതയും ആവശ്യമാണ്. ഇത്തരത്തിൽ പണം അധികമായി അടയ്ക്കാൻ ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ പരിഗണിക്കാവുന്ന ചില മാർഗങ്ങളാണ് ചുവടെ ചേർക്കുന്നത്.

റീഫിനാൻസിംഗ്
കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് ഭവനവായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് തിരഞ്ഞെടുക്കുകയും പുതിയ ബാങ്ക് അനുവദിച്ച പണം ഉപയോഗിച്ച് നിങ്ങളുടെ റണ്ണിംഗ് ലോൺ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് ഈ രീതി. ഓരോ ബാങ്കിന്റെയും ഭവനവായ്പ പലിശ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ, നിങ്ങളുടെ ഭവനവായ്പ റീഫിനാൻസ് ചെയ്യുന്നതിന് കുറഞ്ഞ പലിശ നിരക്കിലുള്ള ഒരു ബാങ്ക് കണ്ടെത്താൻ കൃത്യമായി ഓരോ ബാങ്കുകളുടെയും പലിശനിരക്ക് വിലയിരുത്തിയാൽ മതിയാകും. ഉയർന്ന ഇഎംഐ അടയ്‌ക്കാൻ കഴിയുന്നവർക്കായി, കുറഞ്ഞ തിരിച്ചടവ് കാലയളവിൽ നിങ്ങളുടെ ലോൺ റീഫിനാൻസ് ചെയ്യാൻ നിങ്ങൾ ശ്രമിക്കണം. തുടക്കത്തിൽ ചെറിയ ഞെരുക്കം അനുഭവപ്പെട്ടാലും ഭാവിയിൽ ഇത് ഒരുപാട് ഗുണം ചെയ്യും.
നിശ്ചിത പലിശ നിരക്കിലേക്ക് മാറുക
നിങ്ങളുടെ ഭവന വായ്പ ഫ്ലോട്ടിംഗ് പലിശ നിരക്കിലാണെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സേവനം തേടി അത് എത്രയും വേഗം മറ്റൊരു ബാങ്ക് വഴി ഒരു നിശ്ചിത നിരക്കിലേക്ക് മാറ്റുക. ഫ്ലോട്ടിംഗ് പലിശ നിരക്കിലുള്ള ഭവനവായ്പയിൽ,
ആർബിഐ റിപ്പോ നിരക്കുകൾ ഉയർത്തുന്നതനുസരിച്ച് വായ്പ നൽകുന്നയാളുംപലിശ ഉയർത്തുകയും അതിനാനുപാതികമായി നിങ്ങളും അധിക പണം നൽകേണ്ടി വരുകയും ചെയ്യുന്നു. ഒരു നിശ്ചിത നിരക്കിലേക്ക് മാറുന്നത് പലിശ നിരക്ക് ഉയരുന്നതിനെ തടയാൻ സാധിക്കും.
പുതിയ കടങ്ങൾ ഒഴിവാക്കാം
പുതിയതായി എടുക്കുന്ന ലോണുകളും ക്രെഡിറ്റ് കാർഡ് പോലെയുള്ള ഇൻസ്റ്റൻഡ് ക്രെഡിറ്റ് സിസ്റ്റവും വഴി കൂടുതൽ വായ്പകളും കടങ്ങളും പെരുകുന്നത് സാമ്പത്തിക ആസൂത്രണത്തിന്റെ താളം തെറ്റിക്കും. ഹോം ലോണിന് തന്നെ ഭീമമായ തിരിച്ചടവ് വരുന്ന സാഹചര്യത്തിൽ പുതിയ വായ്പ ഒഴിവാക്കുന്നതാണ് ഉത്തമം.
ഓട്ടോമാറ്റിക് പേമെന്റ്
മികച്ച പണകൈകാര്യശീലം വളർത്തിയെടുക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണിത്. പ്രതിമാസ ശമ്പളം വരുന്ന ദിവസത്തോട് അനുബന്ധിച്ച് ഓട്ടോമാറ്റിക് പേമെന്റ് സജ്ജീകരിക്കുക. നിങ്ങളുടെ പേയ്‌മെന്റ് കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും. അധിക പലിശയും പിഴയും ഒഴിവാക്കാനും സാധിക്കും.
തിരിച്ചടവ് കൂട്ടുക
തിരിച്ചടവ് കൂട്ടാൻ എന്തെങ്കിലും വഴികളുണ്ടെങ്കിൽ അത് പരമാവധി പ്രയോജനപ്പെടുത്തുക. പ്രതിമാസ തിരിച്ചടുവുകൾക്ക് പകരമായി പ്രതിവാരമോ രണ്ടാഴ്ചയിലൊരിക്കലോ തിരിച്ചടവ് സ്കീമുകൾ തിരഞ്ഞെടുക്കാം. തിരിച്ചടവ് വർധിപ്പിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ലോൺ തിരിച്ചടവ് തുക കുറയ്ക്കുകയും പണം ലാഭിക്കാൻ സഹായിക്കുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
