ഇന്ത്യയിൽ ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നുണ്ട്. പി.ഡബ്ലൂ.സി റിപ്പോർട്ട് അനുസരിച്ച് 2029 ആവുമ്പോഴേക്കും ഇന്ത്യയിലെ ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 200 ദശലക്ഷത്തിലെത്തും, 15% വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ക്രെഡിറ്റ് കാർഡ് വ്യവസായം അതിവേഗം വികസിച്ചു. കാർഡുകളുടെ എണ്ണം ഇരട്ടിയാക്കി, ഇടപാടുകളുടെ അളവ് 22% വർദ്ധിച്ചു.
നിങ്ങൾ ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ, സാമ്പത്തികമായ മാറ്റങ്ങളും ചെലവുകളിൽ നിയന്ത്രണവും ഉണ്ടാവുന്നു. ശരിയായ രേഖകൾ സമർപ്പിക്കുന്നതാണ് ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇന്ത്യയിൽ ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ ഏതൊക്കെയെന്ന് നോക്കാം. ഒപ്പം ഈ ഡോക്യുമെൻ്റുകളെല്ലാം ഇത്രയും സുപ്രധാനമായത് എന്തുകൊണ്ടാണെന്ന് നോക്കാം.

ക്രെഡിറ്റ് കാർഡിന് ആവശ്യമായ രേഖകൾ:
ഒരു ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ ഐഡൻ്റിറ്റി കാർഡ്, അഡ്രസ്സ് പ്രൂഫ്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവ ആദ്യം സമർപ്പിക്കണം. ഏത് ബാങ്കിന്റെ ക്രെഡിറ്റ് കാർഡിനാണോ നിങ്ങൾ അപേക്ഷിക്കുന്നത് മേൽ പറഞ്ഞ രേഖകൾ നോക്കിയാൽ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത വിലയിരുത്താൻ സഹായിക്കും. ഒരു അപേക്ഷയ്ക്ക് മൂന്ന് തരത്തിലുള്ള ക്രെഡിറ്റ് കാർഡ് ഡോക്യുമെൻ്റുകൾ ആവശ്യമാണ് - ഐഡൻ്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, ഇൻകം പ്രൂഫ്. അതിനെ കുറിച്ച് വിശദമായി നോക്കാം....
ഐഡൻ്റിറ്റി പ്രൂഫ്:
നിങ്ങളുടെ ഐഡൻ്റിറ്റി ഉറപ്പ് വരുത്തുന്നതിനായി ആധാർ കാർഡ് (ഫോട്ടോയോടുകൂടിയ), പാൻ കാർഡ്, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾ ആരാണെന്ന് തിരിച്ചറിയാനുള്ള രേഖയാണ് ഐഡൻ്റിറ്റി പ്രൂഫ്. മറ്റു നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന നിർബന്ധിത പ്രക്രിയയായ കെ.വൈ.സി ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കുന്നു.
അഡ്രസ്സ് പ്രൂഫ്:
നിങ്ങളുടെ നിലവിലെ റസിഡൻഷ്യൽ വിലാസം ഉറപ്പാക്കുന്ന രേഖകൾ സമർപ്പിക്കണം. വൈദ്യുതി ബിൽ, ഗ്യാസ് ബിൽ, ടെലിഫോൺ ബിൽ, വീടിന്റെ വാടക കരാർ, പാസ്‌പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ യൂട്ടിലിറ്റി ബില്ലുകളാണ് അഡ്രസ്സ് പ്രൂഫായി ഉൾപ്പെടുത്തുന്നത്.
ഇൻകം പ്രൂഫ്:
ക്രെഡിറ്റ് കാർഡ് കൃത്യമായി ഉപയോഗിക്കാനുള്ള യോഗ്യത നിങ്ങൾക്കുണ്ടോ എന്നറിയുവാനായി വരുമാനം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടേക്കാം. കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ, കഴിഞ്ഞ ആറ് മാസത്തെ ശമ്പള ക്രെഡിറ്റുകൾ അല്ലെങ്കിൽ മറ്റ് വരുമാനം കാണിക്കുന്ന ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ, ആദായ നികുതി റിട്ടേണുകൾ അല്ലെങ്കിൽ ഫോം 16 എന്നിവയാണ് വരുമാനം തെളിയിക്കുന്ന രേഖകളായി കണക്കാക്കുന്നത്. നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, ചില ഓൺലൈൻ ക്രെഡിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നവർ നിങ്ങളോട് പ്രത്യേകമായി വരുമാന തെളിവുകളൊന്നും ആവശ്യപ്പെടില്ല.
ക്രെഡിറ്റ് കാർഡ് ഡോക്യുമെൻ്റുകൾ: എന്തുകൊണ്ട് അവ പ്രധാനപ്പെട്ടതാവുന്നു
ഐഡൻ്റിറ്റി സ്ഥിരീകരിക്കാൻ സഹായിക്കുന്നു:
ഈ രേഖകൾ അപേക്ഷകൻ്റെ ഐഡൻ്റിറ്റി സ്ഥിരീകരിക്കുന്നു. ഐഡൻ്റിറ്റി മോഷ്ടിക്കുന്നതും ഫ്രോഡുകളിൽ നിന്ന് അപേക്ഷകരെ സംരക്ഷിക്കാനും ഇത്തരം രേഖകൾ സഹായിക്കുന്നു.
ക്രെഡിറ്റ് യോഗ്യത വിലയിരുത്തുന്നു:
നിങ്ങളുടെ വരുമാനവും സാമ്പത്തിക വിവരങ്ങളും പരിശോധിക്കുന്നത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക ഉത്തരവാദിത്തത്തോടെ തിരിച്ചടക്കാനുള്ള നിങ്ങളുടെ കഴിവ് വിലയിരുത്താൻ സഹായിക്കുന്നു.
റെഗുലേറ്ററി കോംപ്ലിയൻസ്:
തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് ഇന്ത്യയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കർശനമായ കെ.വൈ.സി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ശരിയായ രേഖകൾ സമർപ്പിക്കുന്നത് ഇത്തരം നിയമപരമായ ആവശ്യകതകൾ പൂർത്തീകരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

ക്രെഡിറ്റ് സ്കോർ എന്നത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഒരു പ്രധാനപ്പെട്ട കാര്യമാണ്. ഒരു നല്ല ക്രെഡിറ്റ് സ്കോർ സാധാരണയായി 700 മുതൽ 900 വരെയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ അപ്രൂവൽ ലഭിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഉയർത്താനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം...
- നിങ്ങളുടെ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക, കാരണം വൈകിയുള്ള പേയ്‌മെൻ്റുകൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
- കുറഞ്ഞ ക്രെഡിറ്റ് വിനിയോഗം നിലനിർത്തുക. മാത്രമല്ല 30% ൽ താഴെയായി ക്രെഡിറ്റ് യൂസേജ് നിലനിർത്താൻ ശ്രമിക്കുക.
- നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി അവലോകനം ചെയ്യുക, പിശകുകളോ പൊരുത്തക്കേടുകളോ ഇല്ലെന്ന് ഉറപ്പാക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications