ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

ഒരു വ്യക്തിയ്ക്ക് പല പ്രത്യേകതകളാണ് ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ട്രാവല്‍ റിവാര്‍ഡുകള്‍ ലഭിക്കും, സിനിമാ ടിക്കറ്റുകള്‍ ലഭിക്കും,

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് ഒരു വ്യക്തിയ്ക്ക് പല പ്രത്യേകതകളാണ് ക്രെഡിറ്റ് കാര്‍ഡുകളിലൂടെ ലഭിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ട്രാവല്‍ റിവാര്‍ഡുകള്‍ ലഭിക്കും, സിനിമാ ടിക്കറ്റുകള്‍ ലഭിക്കും, ചില കാര്‍ഡുകള്‍ നിങ്ങള്‍ക്ക് ഫ്യുവല്‍ ചാര്‍ജുകളിലും ഐആര്‍സിടിസി ടിക്കറ്റ് ബുക്കിംഗുകളിലും ഇളവ് തരും, അങ്ങനെ പല നേട്ടങ്ങള്‍. ഈ നേട്ടങ്ങളെല്ലാം ലഭിക്കുന്നതിനായി പലരും ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങിക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെ ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോര്‍ കുറയുവാന്‍ കാരണമാകുമോ എന്നതാണ് ഇവിടുത്തെ ചോദ്യം.

ക്രെഡിറ്റ് സ്‌കോര്‍

ക്രെഡിറ്റ് സ്‌കോര്‍

ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ നശിപ്പിക്കുകയോ നശിപ്പിക്കാതിരിക്കുകയോ ചെയ്യാം. നിങ്ങളുടെ വായ്പാ തിരിച്ചടവ് ശേഷി അളക്കുവാനാണ് ക്രെഡിറ്റ് സ്‌കോര്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ നിശ്ചയിക്കുന്നതിന് മുമ്പായി ഈ അഞ്ച് കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കാം.

1. തിരിച്ചടവ് ചരിത്രം
2. വായ്പ എത്രമാത്രം ഉപയോഗിക്കുന്നു
3. വായ്പാ ചരിത്രത്തിന്റെ പഴക്കം
4. പുതിയ വായ്പയ്ക്കായുള്ള അന്വേഷണം
5. എടുത്തിരിക്കുന്ന വായ്പകളുടെ തരം

ഒന്നിലധികം ക്രെഡിറ്റു കാര്‍ഡുകള്‍

ഒന്നിലധികം ക്രെഡിറ്റു കാര്‍ഡുകള്‍

ഒന്നിലധികം ക്രെഡിറ്റു കാര്‍ഡുകള്‍ക്കായി അപേക്ഷിക്കുന്നത് വായ്പാ അന്വേഷണത്തെയും വായ്പാ ഉപഭോഗത്തെയും ബാധിക്കും. ഇവ രണ്ടും ചേര്‍ന്നതാണ് ക്രെഡിറ്റ് സ്‌കോറിന്റെ 40 ശതമാനവും. നിങ്ങള്‍ എപ്പോള്‍ ഒരു വായ്പയ്ക്കായി അപേക്ഷിച്ചാലും വായ്പാ ദാതാവ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും.

അടിക്കടി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാല്‍

അടിക്കടി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ചാല്‍

ഇനി നിങ്ങള്‍ അടിക്കടി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നുണ്ട് എങ്കില്‍ നിങ്ങള്‍ ഒരു വായ്പ എടുക്കുവാന്‍ പോകുന്നു എന്നതാണ് അതിന്റെ അര്‍ഥം. അത്തരം സാഹചര്യങ്ങളില്‍ വീഴ്ച വരുവാനുള്ള സാധ്യതകളും ഏറെയാണ്. അതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞേക്കാം. വളരെ കുറച്ചു പോയിന്റുകള്‍ മാത്രമേ ഇത്തരത്തില്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയുകയുള്ളൂ.

വായ്പാ ഉപഭോഗം

വായ്പാ ഉപഭോഗം

വായ്പാ ഉപഭോഗം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ക്രെഡിറ്റ് സ്‌കോര്‍ തീരുമാനിക്കപ്പെടുന്ന ഘടകങ്ങളില്‍ 30 ശതമാനം ഭാഗം വായ്പാ ഉപഭോഗമാണ് എന്നോര്‍ക്കുക. നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ വായ്പ എടുക്കുമ്പോള്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ താഴാന്‍ കാരണമാകും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് 1 ലക്ഷം രൂപാ പരിധിയുള്ള ഒരു ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെന്ന് കരുതുക. നിങ്ങള്‍ ആ പരമാവധി പരിധിയും ഉപയോഗിച്ചു എന്നാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ വളരെ താഴ്ന്നതായിരിക്കും.

വായ്പാ ഉപഭോഗവും ക്രെഡിറ്റ് സ്‌കോറും

വായ്പാ ഉപഭോഗവും ക്രെഡിറ്റ് സ്‌കോറും

ഇനി അതേ തുക പരിധിയുള്ള മറ്റൊരു ക്രെഡിറ്റ് കാര്‍ഡ് എടുത്ത് അതിന്റെ 20 ശതമാനം കൂടി ഉപയോഗിക്കുന്നു എന്നു കരുതുക. അത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരുകയാണ് ചെയ്യുക. അതായത് അപ്പോള്‍ നിങ്ങളുടെ ആകെ വായ്പാ പരിധി 2 ലക്ഷം രൂപയായി ഉയര്‍ന്നു കവിഞ്ഞല്ലോ.

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍

ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍

അനാവശ്യമായി ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ സൂക്ഷിക്കാതിരിക്കുക, വായ്പാ പരിധി കുറച്ചു മാത്രം ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുവാന്‍ സാധിക്കും. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ എപ്പോഴും മോശമായ കാര്യമല്ല. അവ കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയരാനും അത് കാരണമാകും.

Read more about: credit card credit score
English summary

does using more than one credit cards affects your credit score ? Explained |ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുമോ?

does using more than one credit cards affects your credit score ? Explained
Story first published: Sunday, May 30, 2021, 17:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X