കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലത്തും തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു നല്‍കിയിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലത്തും തങ്ങളുടെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു നല്‍കിയിരിക്കുകയാണ്. മെച്യൂരിറ്റി ക്ലെയിം ലഭിക്കുന്നതിനുള്ള രേഖകള്‍ പോളിസി ഉടമകള്‍ക്ക് രാജ്യത്തെ ഏതെങ്കിലും ഒരു എല്‍ഐസി ഓഫീസില്‍ നല്കിയാല് മതിയെന്ന് എല്‍ഐസി ഉപയോക്താക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കോവിഡ് കാലത്ത് ഉപയോക്താക്കള്‍ കൂടുതല്‍ സഞ്ചരിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു തീരുമാനം എല്‍ഐസിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്കിലും വലിയൊരു വിഭാഗം ആളുകള്‍ക്കും തങ്ങള്‍ക്ക് നിലവിലുള്ള എല്‍ഐസി പോളിസി പ്രകാരം കോവിഡ് 19 കവറേജ് നല്‍കുമോ എന്ന ആശങ്കള്‍ നിലനില്‍ക്കുന്നുണ്ട്.

നിങ്ങളുടെ നിലവിലുള്ള എല്‍ഐസി പോളിസിയ്ക്ക് കീഴില്‍ കോവിഡ് 19 കവറേജ് ലഭിക്കുമോ എന്ന ചോദ്യത്തിന് ലഭിക്കും എന്ന് തന്നെയാണ് ഉത്തരം. കോവിഡ് 19 വൈറസ് കാരണം സംഭവിച്ചിരിക്കുന്ന മരണങ്ങളും മറ്റ് മരണ കാരണങ്ങളെ പോലതന്നെയാണ് ഇന്‍ഷുറന്‍സിന് കീഴില്‍ പരിഗണിക്കുന്നത്. അതായത് പോളിസി ഉടമയുടെ നോമിനി ആരോണോ ആയാള്‍ക്ക് നോമിനിയുടെ മരണശേഷം കവറേജ് തുക ലഭിക്കുമെന്നര്‍ഥം.
ഉപഭോക്താക്കളുടെ കൂടെ തന്നെയായിരിക്കും എല്‍ഐസി എപ്പോഴും നില്ക്കുക എന്നത് കമ്പനി എപ്പോഴും ഉറപ്പു നല്കുന്ന കാര്യമാണ്. മറ്റേത് മരണകാരണങ്ങളെയും പോലെ തന്നെയാണ് എല്‍ഐസി കോവിഡ് മൂലമുണ്ടായ മരണങ്ങളെയും പരിഗണിക്കുന്നത്. പോളിസിയുടെ നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും മരണ ക്ലെയിമുകള്‍ തീര്‍പ്പാക്കപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷവും കോവിഡ് കാരണമുണ്ടായ മരണങ്ങള്‍ക്ക് കമ്പനി കൃത്യമായി ക്ലെയിം നല്‍കിയിരുന്നു. പോളിസി ഉടമ കോവിഡ് വൈറസ് ബാധ മൂലം മരണപ്പെട്ടാല്‍ പോളിസി നോമിനി ഡെത്ത് ക്ലെയിം ഇന്‍ഫര്‍മേഷന്‍, മരണ സര്‍ട്ടിഫിക്കറ്റ്, പോളിസി ഷെഡ്യൂള്‍ പകര്‍പ്പ് എന്നിവ അടുത്തുള്ള എല്‍ഐസി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
കോവിഡ് വ്യാപന പ്രതിസന്ധികള്‍ കാരണം നിങ്ങളുടെ തൊട്ടടുത്തുള്ള എല്‍ഐസി ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ മേല്‍ പറഞ്ഞിരിക്കുന്ന രേഖകളെല്ലാം നോമിനിയ്ക്ക് എല്‍ഐസി നോഡല്‍ പേഴ്സന്‍ മെയില്‍ ചെയ്ത് നല്‍കാവുന്നതാണ്. മരണാനന്തര ക്ലെയിമുകള്‍ നിങ്ങള്‍ പോളിസി വാങ്ങിയിട്ടുള്ള ഇന്‍ഷുറന്‍സ് ഏജന്റ് വഴി നേരിട്ടും തീര്‍പ്പാക്കാവുന്നതാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തന്നെ ഉപയോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനമ തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് എല്‍ഐസിയുടെ നയം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
