ഉത്സവ സീസണുകളിലും മറ്റും വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓഫ്‌ലൈനിലും ഓൺലൈനിലുമുള്ള നിരവധി കമ്പനികൾ ധാരാളം ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. പ്രധാനമായും ഡിസ്കൌണ്ടുകളും നോ കോസ്റ്റ് ഇഎംഐകളും മറ്റുമാണ് കമ്പനികൾ വാഗ്ദാനം ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഓഫറുകൾക്ക് പിന്നിലും വിൽപ്പനക്കാർക്ക് ലാഭകരമായ ചില നേട്ടങ്ങളുണ്ടായിരിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഓഫർ വിൽപ്പന
ഈ വർഷം ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ, ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എന്നിവയിൽ നിരവധി ഉപഭോക്താക്കൾ ഉൽപ്പന്നങ്ങൾ ഓഫർ നിരക്കിൽ വാങ്ങിയിട്ടുണ്ടാകാം. നോ കോസ്റ്റ് ഇഎംഐ ആയി വാങ്ങിയ ഉത്പന്നങ്ങളും മറ്റും കൂടുതൽ ലാഭകരമായി എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? സത്യത്തിൽ ഇത് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള ഒരു മാർഗം മാത്രമാണ്.
എന്താണ് നോ-കോസ്റ്റ് ഇഎംഐ അല്ലെങ്കിൽ സീറോ കോസ്റ്റ് ഇഎംഐ?
നോ-കോസ്റ്റ് ഇഎംഐ തുല്യമായ പ്രതിമാസ പണമടയ്ക്കൽ ഓപ്ഷൻ പോലെയാണ്, പക്ഷേ തുകയ്ക്കൊപ്പം നിങ്ങൾ പലിശ നൽകേണ്ടതില്ല. നോ കോസ്റ്റ് ഇഎംഐ ഉപഭോക്താക്കളെ മുൻകൂർ തുക അടയ്ക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും, ഉൽപ്പന്നങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ലഭിക്കുന്നതിന് ഒരാൾ നൽകേണ്ട മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്.
ഡിസ്കൌണ്ട് ഇല്ല
നിങ്ങൾ നോ കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കുമ്പോൾ, വിൽപ്പനക്കാരൻ നിങ്ങൾക്ക് കിഴിവ് നൽകില്ല. യഥാർത്ഥത്തിൽ സംഭവിക്കുന്നത്, അത്തരം ഓഫറുകൾക്കായി അവർ ഒരു ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ സഖ്യത്തിലേർപ്പെടുകയും പലിശ ചെലവ് നികത്താൻ മാർജിൻ നൽകുകയും ചെയ്യുന്നു എന്നതാണ്. അടിസ്ഥാനപരമായി, നിങ്ങൾ ഫോണിന്റെ യഥാർത്ഥ വില തവണകളായി അടയ്ക്കുന്നു എന്നുമാത്രം. വിൽപ്പനക്കാരൻ കിഴിവ് നൽകേണ്ട തുക വായ്പയുടെ പലിശ അടയ്ക്കാൻ ഉപയോഗിക്കുന്നുവെന്ന് മാത്രം.
കൂട്ടിയിടുന്ന വില
പലിശ വില ഉൽപ്പന്നത്തിന്റെ വിലയിൽ ചേർക്കുകയും തുടർന്ന് നോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ പലിശ നൽകാതെ തവണകളായി തിരിച്ചടച്ചാൽ മതി എന്ന് കേൾക്കുമ്പോൾ തന്നെ ഉപഭോക്താക്കൾ ഓഫർ വലയിൽ കുടുങ്ങും.
ഉദാഹരണം
ഉദാഹരണത്തിന് ഉൽപ്പന്നത്തിന്റെ വില 15,000 രൂപയാണെങ്കിൽ 'നോ-കോസ്റ്റ് ഇ.എം.ഐ' പ്ലാൻ പ്രകാരം 17, 250 രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാരൻ നിങ്ങൾക്ക് ഈ ഉൽപ്പന്നം വാഗ്ദാനം ചെയ്യുന്നു. ഇവിടെ 2,250 രൂപയുടെ പലിശ നിങ്ങളുടെ ഉൽപ്പന്നത്തിന്റെ വിലയിൽ ചേർത്തിട്ടുണ്ട്, നിങ്ങൾ വായ്പ തിരിച്ചടയ്ക്കുമ്പോൾ അത് നൽകുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
