പോസ്റ്റോഫീസിലെ ടൈം ഡിപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപം ഇപ്പോൾ ബാങ്ക് എഫ്ഡികളേക്കാൾ കൂടുതൽ ആകർഷകമാണ്. കാരണം ബാങ്കുകളേക്കാൾ മികച്ച പലിശ നിരക്കുകളാണ് ഇപ്പോൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. പലിശ നിരക്ക് ബാങ്കുകളേക്കാൾ മികച്ചതാണെന്ന് പറയുമ്പോൾ രാജ്യത്തെ വലിയ പൊതുമേഖല സ്വകാര്യ ബാങ്കുകളുടെ പലിശ നിരക്കുകളുമായാണ് താരതമ്യം ചെയ്യുന്നത്. ചെറുകിട ബാങ്കുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ പലിശ നിക്ഷേപങ്ങൾക്ക് നൽകിയേക്കാം. ബാങ്കുകളും പോസ്റ്റോഫീസും തമ്മിലുള്ള പലിശനിരക്കിലെ വ്യത്യാസം പരിശോധിക്കാം.
5 വർഷത്തെ നിക്ഷേപ പലിശ നിരക്ക്
- പോസ്റ്റ് ഓഫീസ് - 6.7%
- എസ്ബിഐ - 5.40%
- ഐസിഐസിഐ ബാങ്ക് - 5.40%
- എച്ച്ഡിഎഫ്സി ബാങ്ക് - 5.50%
- പിഎൻബി - 5.25%
വിവിധ കാലാവധികളിൽ
മേൽപ്പറഞ്ഞത് 5 വർഷത്തെ കാലാവധിയുടെ കാര്യമാണെങ്കിലും, 1, 2, 3 വർഷത്തേയ്ക്കുള്ള നിക്ഷേപ പലിശനിരക്കും പോസ്റ്റോഫീസിന്റെ കാര്യത്തിൽ ബാങ്കുകളേക്കാൾ മികച്ചതാണ്. ഹ്രസ്വകാല ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് ടൈം നിക്ഷേപത്തേക്കാൾ കുറഞ്ഞത് ഒരു ശതമാനം കുറവാണ്.
പോസ്റ്റ് ഓഫീസ് നിക്ഷേപം അങ്ങേയറ്റം സുരക്ഷിതം
ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പോസ്റ്റ് ഓഫീസ് നിക്ഷേപം കൂടുതൽ സുരക്ഷിതമാണ്. ഇവയ്ക്ക് കേന്ദ്രസർക്കാർ പിന്തുണ കൂടിയുണ്ട്. അതിനാൽ നിങ്ങളുടെ കാലാവധി പൂർത്തിയാകുന്നതു വരെ പേടിക്കേണ്ടതില്ല. പണം ലഭിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. അൽപ്പം കൂടുതൽ കാലം പോലും നിക്ഷേപം പോസ്റ്റ് ഓഫീസിൽ സൂക്ഷിക്കാവുന്നതാണ്. ആദായനികുതി സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിനും അർഹതയുണ്ട്. സമ്പാദിക്കുന്ന പലിശയ്ക്ക് പൂർണമായും നികുതി നൽകേണ്ടതാണ്.
അറിയേണ്ട കാര്യങ്ങൾ
ദീർഘകാല കാലാവധി നോക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് നാഷണൽ ടൈം ഡിപ്പോസിറ്റ് അക്കൗണ്ടുകൾ ഒരു മികച്ച മാർഗമാണ്. സ്ഥിര നിക്ഷേപത്തിനായി എത്ര അക്കൗണ്ടുകളും തുറക്കാൻ കഴിയും. അതായത് ഒന്നിലധികം അക്കൗണ്ടുകൾ ലഭ്യമാണ്. ആറ് മാസ കാലയളവിനു മുമ്പായി പ്രീ-മച്യൂരിറ്റി എൻക്യാഷ്മെന്റ് സാധ്യമല്ലെന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്ന ഒരു വ്യക്തിക്ക് പലിശ തുക ക്രെഡിറ്റ് ചെയ്യുന്നതിനായി ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടും ഉണ്ടായിരിക്കണം.
പോരായ്മ
സാങ്കേതികവിദ്യയിലും സേവന കാര്യങ്ങളിലും ബാങ്കുകളുടെ അത്ര മികച്ചതായിരിക്കില്ല പോസ്റ്റ് ഓഫീസ്. ബാങ്കുകളുടെ കാര്യത്തിൽ പോസ്റ്റോഫീസുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രക്രിയകൾ വളരെ മികച്ചതായിരിക്കും. എന്നാൽ പോസ്റ്റ് ഓഫീസ് നിങ്ങൾക്ക് രണ്ട് കാര്യങ്ങൾ ഉറപ്പായും വാഗ്ദാനം ചെയ്യും. ഒന്ന് ഉയർന്ന പലിശനിരക്കും രണ്ടാമത്തേത് സുരക്ഷയും.


Click it and Unblock the Notifications