സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പലരുടെയും സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നാണ്. 2025 ജൂണിൽ ഗ്രാന്റ് തോൺടൺ ഭാരത് സർവേയിൽ, പ്രതികരിച്ചവരിൽ 33 ശതമാനം പേർക്ക് മാത്രമാണ് തങ്ങളുടെ വിരമിക്കൽ കാലയളവിൽ (60 വയസ്സും അതിനുശേഷവും) സാമ്പത്തികമായി സ്വതന്ത്രരാകുന്നതിനെക്കുറിച്ച് കുറച്ചെങ്കിലും ആത്മവിശ്വാസം ഉണ്ടായിരുന്നത്.
എന്നാൽ, ഇത് സാധ്യമാണ് എന്നതാണ് മറ്റൊരു വസ്തുതാപരമായ കാര്യം. ഇതിന് നിങ്ങൾക്ക് ലോട്ടറി അടിക്കേണ്ടതില്ല. ഒറ്റരാത്രികൊണ്ട് ക്രിപ്‌റ്റോ അത്ഭുതങ്ങളിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുകയോ, നിങ്ങളുടെ ശരീരത്തിലെ അവയവം വിൽക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. യഥാർത്ഥ സൂത്രവാക്യം വിരസപ്പെടുത്തുന്നതാണെങ്കിലും ഫലപ്രദവുമാണ്.

നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ബാറ്റ്മാൻ ആണെങ്കിൽ, നിങ്ങളുടെ സമ്പാദ്യ നിരക്ക് റോബിൻ ആയിരിക്കും. എന്നാൽ പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഈ "അണ്ടർറേറ്റഡ്" ആയ സഹായിക്ക്, ബാറ്റ്മാനെക്കാൾ പ്രാധാന്യമുണ്ടാകാം. ഇതിന്റെ കാരണം റിട്ടേണുകളെക്കുറിച്ച് ഒരുപാട് ചിന്തിച്ച് തല പുണ്ണാക്കുന്നതാണ്. 18 ശതമാനം, 20 ശതമാനം, 25 ശതമാനം എന്നിങ്ങനെ എത്ര കിട്ടുമെന്ന് പറഞ്ഞ് നമ്മൾ ആവേശം കൊള്ളും.
ഇതിലും ആകർഷകമല്ലാത്തതും, എന്നാൽ, സാമ്പത്തിക ഭാവിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകത്തെ നമ്മൾ സൗകര്യപൂർവം മറക്കും. അതാണ് സമ്പാദ്യ നിരക്ക്. നിങ്ങൾ എത്ര തുക നിക്ഷേപിക്കുന്നു എന്നതാണ്, എത്ര ശതമാനം വരുമാനത്തിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സമ്പത്ത് എത്ര വേഗത്തിൽ വളരുന്നുവെന്ന് തീരുമാനിക്കുന്ന ഏറ്റവും വലിയ ഘടകം.
രണ്ട് വ്യക്തികളെ ഉദാഹരണമായി എടുക്കുക. 'എ’ എന്ന വ്യക്തി പ്രതിമാസം 1 ലക്ഷം സമ്പാദിക്കുന്നു, അതിൽ 10 ശതമാനം (10,000) നിക്ഷേപിക്കുന്നു. ഇദ്ദേഹത്തിന് പ്രതിവർഷം 18 ശതമാനം വീതം മികച്ച വരുമാനം ലഭിക്കുന്നു. 20 വർഷം കഴിയുമ്പോൾ അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 1.93 കോടി രൂപയാകും. ബി എന്ന വ്യക്തി പ്രതിമാസം 1 ലക്ഷം സമ്പാദിക്കുന്നു, അതിൽ 30 ശതമാനം (30,000) നിക്ഷേപിക്കുന്നു. ഇദ്ദേഹത്തിന് താരതമ്യേന കുറഞ്ഞ 12 ശതമാനം വാർഷിക വരുമാനം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ 20 വർഷം കഴിയുമ്പോൾ ഇദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 2.76 കോടി രൂപയാകും.
കുറഞ്ഞ വരുമാനം (12 ശതമാനം) ലഭിച്ചിട്ടും, ഉയർന്ന സമ്പാദ്യ നിരക്ക് (30 ശതമാനം) കാരണം ബിയ്ക്ക് എയേക്കാൾ 83 ലക്ഷം രൂപ അധികമായി നേടാൻ കഴിഞ്ഞു. സാമ്പത്തിക കാര്യത്തിൽ സ്ഥിരതയും ഉയർന്ന സമ്പാദ്യവുമാണ് ഏറ്റവും മികച്ച തന്ത്രമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
25 വർഷം മുമ്പ് എങ്ങനെ സാമ്പത്തികമായി സ്വതന്ത്രനാകാം
നിങ്ങളുടെ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 12% വളർച്ചയും നിക്ഷേപിക്കുന്ന തുകയിൽ പ്രതിവർഷം 5% വർദ്ധനയും ഉണ്ടാകുന്നുവെന്ന് സങ്കൽപ്പിക്കുക. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവച്ചാൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ നിങ്ങൾക്ക് 43 വർഷം ആവശ്യമാണ്. 20 ശതമാനം മാറ്റിവച്ചാൽ 31 വർഷവും 30 ശതമാനം മാറ്റിയാൽ 24 വർഷവും 40 ശതമാനം മാറ്റിയാൽ 19 വർഷവും 50 ശതമാനം മാറ്റിവച്ചാൽ 15 വർഷം കൊണ്ടും നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടാം.
അതായത്, വരുമാനത്തിന്റെ 30% ലാഭിക്കുന്ന ഒരാൾക്ക് 24 വർഷത്തിനുള്ളിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാം. ഇത് 10% മാത്രം ലാഭിക്കുന്ന ഒരാൾ എടുക്കുന്ന സമയത്തേക്കാൾ ഏകദേശം 20 വർഷം കുറവാണ്. നിങ്ങളുടെ 40 കളുടെ അവസാനത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതും 60 കളുടെ മദ്ധ്യത്തിൽ നേടുന്നതും തമ്മിലുള്ള വ്യത്യാസമാണിത്. ചുരുക്കത്തിൽ സമ്പാദ്യ നിരക്കാണ് എല്ലാത്തിന്റെയും അടിസ്ഥാനം.
കൂടുതൽ സമ്പാദിക്കാൻ സഹായിക്കുന്ന ലളിതമായ വഴികൾ
കടങ്ങൾ അടിയന്തരമായി തീർക്കുക: ക്രെഡിറ്റ് കാർഡ് ബില്ലുകളും വിദ്യാഭ്യാസ വായ്പകളും പോലുള്ള കടങ്ങൾ നിങ്ങളുടെ സമ്പത്തിനെ നശിപ്പിക്കും. അവ അടച്ചുതീർത്ത് നിങ്ങളുടെ പണത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുക.
മാസത്തിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപിക്കുക: ശമ്പളം ലഭിക്കുമ്പോൾ ആദ്യം നിക്ഷേപം മാറ്റിവെക്കുക, എന്നിട്ട് ബാക്കിയുള്ളത് ചെലവഴിക്കുക. 'പിന്നീട് നിക്ഷേപിക്കാം' എന്ന് കരുതിയാൽ അത് നടക്കാൻ സാധ്യത കുറവാണ്.
ജീവിതശൈലി ക്രമീകരിക്കുക: ആഡംബരങ്ങൾ പൂർണ്ണമായി ഒഴിവാക്കാതെ, ചില വിട്ടുവീഴ്ചകൾ ചെയ്യുക. ഉദാഹരണത്തിന്, വലിയ യാത്രകൾക്ക് പകരം ബഡ്ജറ്റ് യാത്രകൾ തിരഞ്ഞെടുക്കുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക. ഇത് ഒരു ശിക്ഷയല്ല, മറിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഒരു വിട്ടുവീഴ്ചയാണ്.
നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകൾ (SIP) വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ആരംഭിക്കുക. ഇത് അച്ചടക്കമുള്ളതും ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ അനുയോജ്യമായതുമായ മാർഗ്ഗമാണ്.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications