ചെറുകിട സമ്പാദ്യ പദ്ധതികളിലൂടെ നിക്ഷേപം വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ മികച്ച നേട്ടം ഉറപ്പാക്കാൻ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫിലൂടെ സാധിക്കും. ഇതൊരു ദീർഘകാല നിക്ഷേപ പദ്ധതിയാണ് എന്നതിനാൽ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. നിക്ഷേപത്തിനൊപ്പം ഉയർന്ന പലിശ നിരക്കും ഉറപ്പാക്കാം. പിപിഎഫ് നിക്ഷേപത്തിൻ്റെ കാലാവധി 15 വർഷമാണ്. പക്ഷേ 15 വർഷത്തെ കാലാവധി അവസാനിച്ചാലും ഉടൻ തന്നെ പിപിഎഫ് അവസാനിപ്പിക്കരുത്.
15 വർഷം എന്നത് ലോക്ക്-ഇൻ പീരിയഡ് ആണ്. ഈ കാലാവധിക്കു ശേഷം നിങ്ങൾ നിക്ഷേപ കാലാവധി നീട്ടാൻ സാധിക്കും. അഞ്ച് വർഷത്തെ ഓരോ ബ്ലോക്കുകളായിട്ട് നിക്ഷേപ കാലാവധി നീട്ടാം. എന്തുകൊണ്ടായിരിക്കും 15 വർഷത്തിനു ശേഷം പിപിഎഫ് നിക്ഷേപം ഉടനടി ക്ലോസ് ചെയ്യരുതെന്ന് പറയുന്നത്? കാരണങ്ങൾ വിശദമായി അറിയാം;
- ഒരു പിപിഎഫ് അക്കൗണ്ടിന്റെ ഏറ്റവും വലിയ നേട്ടം എന്തെന്നാൽ നിങ്ങളുടെ നിക്ഷേപം, ലഭിക്കുന്ന പലിശ വരുമാനം, മെച്യൂരിറ്റി തുക എന്നിവയെല്ലാം പൂർണ്ണമായും നികുതി രഹിതമാണ് എന്നതാണ്.
- 15 വർഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് കാലാവധി നീട്ടിയാൽ ഈ നേട്ടം തുടർന്നും ലഭിക്കുന്നു. അതായത് നിങ്ങളുടെ നിലവിലുള്ള ബാലൻസ് തുകയും പുതിയ നിക്ഷേപങ്ങളും, പലിശ വരുമാനവും നികുതി രഹിതമായി തുടരും.
- ഇത്തരത്തിൽ നിങ്ങൾ കാലാവധി നീട്ടിയാൽ കൂട്ടുപലിശയുടെ നേട്ടം ലഭിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് വലിയ തുക കോർപ്പസായി ലഭിക്കുന്നു.

കാലാവധി പൂർത്തിയാകുമ്പോൾ ഈ കാര്യങ്ങൾ ചെയ്യാം
1. നിങ്ങൾക്ക് മുഴുവൻ തുകയും പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാം.
2. അധിക നിക്ഷേപങ്ങളൊന്നും നടത്താൻ താത്പര്യമില്ലെങ്കിലും കാലാവധി അഞ്ച് വർഷത്തേക്ക് നീട്ടാം. അങ്ങനെ നീട്ടിയാൽ നിലവിലുള്ള പിപിഎഫ് ബാലൻസിന് നികുതി രഹിത പലിശ ലഭിക്കും.
3. നിങ്ങൾക്ക് വലിയ സാമ്പത്തിക ലക്ഷ്യമുണ്ടെങ്കിൽ നിക്ഷേപത്തിൻ്റെ കാലാവധി നീട്ടാം. അതിനാൽ നിങ്ങൾക്ക് അഞ്ച് വർഷത്തേക്ക് അക്കൗണ്ട് നീട്ടാം. എന്നാൽ നിലവിലെ നിങ്ങളുടെ അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന്റെ ഒരു വർഷത്തിനുള്ളിൽ ഫോം H സമർപ്പിക്കണം. എങ്കിൽ മാത്രമേ കാലാവധി നീട്ടാൻ സാധിക്കുള്ളൂ.
പിപിഎഫ് നിക്ഷേപം
പിപിഎഫ് അക്കൗണ്ടിൽ ഓരോ വർഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. ഈ നിക്ഷേപം നികുതി രഹിതവുമാണ്. 15 വർഷത്തിനു ശേഷം കാലാവധി ഓരോ അഞ്ച് വർഷത്തെ ബ്ലോക്കുകളായി നീട്ടാൻ സാധിക്കുന്നു. ഇതിലൂടെ കോടികൾ സമ്പാദിക്കാനും സാധിക്കും എന്നതാണ് പിപിഎഫിൻ്റെ പ്രത്യേകത. നേരത്തെ നിക്ഷേപം ആരംഭിച്ചാൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ഈ തുക നിങ്ങൾക്ക് വലിയ നേട്ടമായി മാറുന്നു.
പിപിഎഫിലൂടെ എങ്ങനെ കോടീശ്വരനാവാം?
പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നിങ്ങൾക്ക് പിപിഎഫിൽ നിക്ഷേപിക്കാം. 15 വർഷത്തെ കാലാവധി രണ്ട് തവണയായി നീട്ടിയാൽ മൊത്തം 25 വർഷത്തേക്ക് നിക്ഷേപത്തിൻ്റെ ദൈർഘ്യം കണക്കാക്കാം. ഓരോ വർഷവും 1.5 ലക്ഷം അനുസരിച്ച് 25 വർഷം കൊണ്ട് നിക്ഷേപം 37.5 ലക്ഷം രൂപയാവും. പിപിഎഫിൻ്റെ പലിശ നിരക്ക് നിലവിൽ 7.10 ശതമാനമാണ്.
അങ്ങനെയെങ്കിൽ മൊത്തം പലിശ വരുമാനം 65.58 ലക്ഷം രൂപയാവും. അതായത് 25 വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ നിങ്ങളുടെ മൊത്തം സമ്പാദ്യം 1.03 കോടി രൂപയാവുന്നു. 35 വയസ്സിൽ പിപിഎഫിൽ നിക്ഷേപം തുടങ്ങിയാൽ 60ാം വയസ്സിൽ 1 കോടി രൂപ അക്കൗണ്ടിലെത്തും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
