നിക്ഷേപത്തിലൂടെ സമ്പാദ്യം ഇരട്ടിയാക്കണമെന്ന ആഗ്രഹമാണ് എല്ലാ നിക്ഷേപകരും ചിന്തിക്കുന്നത്. എന്നാൽ പലപ്പോഴും മതിയായ പലിശ നിരക്ക് ഇല്ലാത്തതിനാൽ മികച്ച റിട്ടേൺ ലഭിക്കുന്നില്ല എന്നതാണ് സത്യം. നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. അതിൽ നിന്നും മികച്ചത് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ നിങ്ങൾ എവിടെ നിക്ഷേപിക്കും? ഏറ്റവും ആകർഷകമായ പലിശ നിരക്ക് പോസ്റ്റ് ഓഫീസ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ വരുമാനത്തിൽ നിന്നും കുറച്ചു രൂപ മാറ്റി വെച്ചാൽ വലിയ റിട്ടേൺ നേടാം.
അത്തരത്തിൽ നിക്ഷേപം ഇരട്ടിയാക്കുന്ന കിടിലൻ സ്കീമാണ് കിസാൻ വികാസ് പത്ര (കെവിപി). ഇതൊരു ജനകീയ പദ്ധതിയാണ്. പണം ഇരട്ടിയാക്കാൻ ഇതിലും മികച്ച സ്കീം വേറെയില്ല. ഇവിടെ നിക്ഷേപിച്ചാൽ വെറും 115 മാസത്തിനുള്ളിൽ പണം ഇരട്ടിയാകും. അതായത് 9 വർഷം. ദീർഘകാല നിക്ഷേപങ്ങളാണ് എപ്പോഴും ഉയർന്ന റിട്ടേൺ നൽകുന്നത്.
പണം ഇരട്ടിയാക്കാം
ഒരു മികച്ച പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര അഥവ കെവിപി. കർഷകർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ചതാണ് ഈ സ്കീം. നിലവിൽ ഏതൊരു ഇന്ത്യൻ പൗരനും ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. സർക്കാർ പദ്ധതിയായതിനാൽ കെ.വി.പി അപകടസാധ്യതയില്ലാത്ത നിക്ഷേപ മാർഗമാണ്. ഈ സർക്കാർ പദ്ധതിയിൽ മിനിമം 1000 രൂപയോ 100ന്റെ ഗുണിതങ്ങളായോ നിക്ഷേപിക്കാം.
ഇതിൽ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയില്ല എന്നതാണ് കെ.വി.പിയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ സ്കീമിൽ 10 വയസ്സിന് മുകളിലുള്ള ഒരു കുട്ടിയുടെ പേരിലും ഈ പദ്ധതിയിൽ ഒരു അക്കൗണ്ട് തുറക്കാൻ കഴിയും.

പലിശ നിരക്ക് എത്രയാണ്?
ഈ പോസ്റ്റ് ഓഫീസ് സ്കീമിന് കീഴിൽ മൂന്ന് മാസത്തിലൊരിക്കലാണ് പലിശ കണക്കാക്കുന്നത്. കെ.വി.പി സ്കീം നിലവിൽ 7.5 ശതമാനം പലിശയാണ് നിക്ഷേപകർക്ക് നൽകുന്നത്. ഈ പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിലാണ് നൽകുന്നത്. ഈ പലിശ നിരക്കിലൂടെയാണ് നിങ്ങളുടെ പണം ഇരട്ടിയാവുന്നത്.
10 ലക്ഷം രൂപ 20 ലക്ഷമാകും
ഒരു നിക്ഷേപകൻ കിസാൻ വികാസ് പത്ര സ്കീമിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 115 മാസത്തെ കാലാവധി പൂർത്തിയാവുമ്പോൾ 7.5% പലിശ കണക്കാക്കിയാൽ പലിശ മാത്രം 10 ലക്ഷം രൂപ ലഭിക്കും. അതായത് നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 20 ലക്ഷം രൂപ ലഭിക്കും. കിസാൻ വികാസ് പത്രയിൽ നിക്ഷേപിച്ച തുകയുടെ പലിശ കോമ്പൗണ്ടിംഗ് (കൂട്ടു പലിശ) അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതിനാലാണ് പണം ഇരട്ടിയായി വളരുന്നത്.
എന്നാൽ ശ്രദ്ധിക്കേണ്ട ഈ തുകയിൽ നികുതിയും ഉൾപ്പെടുന്നുണ്ട്. കിസാൻ വികാസ് പത്രയുടെ കാലാവധി തുടക്കത്തിൽ 123 മാസമായിരുന്നു. അതാണ് ഇപ്പോൾ 115 മാസമായി കുറച്ചത്. നിക്ഷേപകർക്ക് സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാൻ സാധിക്കും. കെ.വി.പിയിൽ ഒരാൾക്ക് തുറക്കാവുന്ന അക്കൗണ്ടുകളുടെ എണ്ണത്തിന് പരിധിയില്ല.
അതായത് ഇവിടെ നിങ്ങൾക്ക് എത്ര അക്കൗണ്ട് വേണമെങ്കിലും തുറക്കാം. ഇതിലൂടെ വമ്പൻ നേട്ടം സൃഷ്ടിക്കാനും സാധിക്കും. പണം ഇരട്ടിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് കെ.വി.പി മികച്ച ഓപ്ഷനാവുന്നത് കൂട്ടുപലിശയുടെ ശക്തിയുള്ളതു കൊണ്ടാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications