ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

തങ്ങളുടെ നിക്ഷേപത്തില്‍ നിന്നും ഏറ്റവും മികച്ച ആദായമാണ് എല്ലാ നിക്ഷേപകരും പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ആദായം ലഭിച്ചാല്‍ മാത്രം പോരാ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂര്‍ണമായ സുരക്ഷിതത്വവും വേണം. ഈ രണ്ട് കാര്യങ്ങളും ഒത്തിണങ്ങുന

തങ്ങളുടെ നിക്ഷേപത്തില്‍ നിന്നും ഏറ്റവും മികച്ച ആദായമാണ് എല്ലാ നിക്ഷേപകരും പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന ആദായം ലഭിച്ചാല്‍ മാത്രം പോരാ നിക്ഷേപിക്കുന്ന തുകയ്ക്ക് പൂര്‍ണമായ സുരക്ഷിതത്വവും വേണം. ഈ രണ്ട് കാര്യങ്ങളും ഒത്തിണങ്ങുന്ന നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലുണ്ട്.

 

ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം

തപാല്‍ വകുപ്പിന്റെ ഈ നിക്ഷേപ പദ്ധതികളിലൂടെ നിങ്ങള്‍ക്ക് ഉയര്‍ന്ന ആദായവും ഒപ്പം നിക്ഷേപത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പാക്കാം. അതില്‍ ഒരു ദീര്‍ഘകാല നിക്ഷേപ പദ്ധതിയിലൂടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് നിക്ഷേപ തുക ഇരട്ടിയാക്കി വര്‍ധിപ്പിക്കുവാന്‍ നിക്ഷേപകന് സാധിക്കും. അതാണ് കിസ്സാന്‍ വികാസ് പത്ര അഥവാ കെവിപി നിക്ഷേപ പദ്ധതി.

തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണ് കിസ്സാന്‍ വികാസ് പത്ര. ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപം നടത്തിയാല്‍ കിസ്സാന്‍ വികാസ് പത്രയിലെ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി മാറും. അടുത്തുള്ള പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ സമീപിച്ച് നിങ്ങള്‍ക്ക് കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്.

സ്വര്‍ണ നിക്ഷേപത്തില്‍ നിന്നും ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ ഈ രീതി പരീക്ഷിക്കാം

നിലവില്‍ കിസ്സാന്‍ വികാസ് പത്രയമുടെ മെച്യൂരിറ്റി കാലയളവ് 124 മാസങ്ങളാണ്. ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന നിക്ഷേപകര്‍ക്ക് 6.9 ശതമാനം പലിശ നിരക്കാണ് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ചുരുങ്ങിയത് 1000 രൂപ നിക്ഷേപം നടത്തിക്കൊണ്ട് നിങ്ങള്‍ക്ക് കിസ്സാന്‍ വികാസ് പത്ര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. 1000, 5000, 10,000, 50,000 എന്നിങ്ങനെയാണ് കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുക.

കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ 50,000 രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. നിക്ഷേപകന്റെ തിരിച്ചറിയില്‍ രേഖയായി ആധാര് കാര്‍ഡും സമര്‍പ്പിക്കേണ്ടതായുണ്ട്. കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിങ്ങള്‍ 10 ലക്ഷം രൂപയോ അതിന് മുകളിലോ നിക്ഷേപിക്കുകയാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍, സാലറി സ്ലിപ്പ്, ബാങ്ക് സ്റ്റേറ്റമെന്റ് തുടങ്ങിയ വരുമാനത്തിനുള്ള തെളിവുള്‍ സമര്‍പ്പിക്കേണം.

പാസ്‌വേഡുകള്‍ മാറ്റേണ്ടത് എപ്പോള്‍? ഓണ്‍ലൈനിലും സേഫ് ആയിരിക്കാന്‍ ഗൂഗിള്‍ സിഇഒയുടെ ടിപ്‌സ് ഇങ്ങനെ

വിപണിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കിസ്സാന്‍ വികാസ് പത്ര നിക്ഷേപത്തെ ബാധിക്കുകയില്ല. അതിനാല്‍ ഉറപ്പുള്ള ആദായം നിക്ഷേപകന് ലഭിക്കും. ഒപ്പം നിക്ഷേപത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

എന്നാല്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം കിസ്സാന്‍ വികാസ് പത്ര നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുകയില്ല. കൂടാതെ 30 മാസത്തെ ലോക്ക് ഇന്‍ പീരിഡ് ഉള്ളതിനാല്‍ മെച്യൂരിറ്റി പൂര്‍ത്തിയായാല്‍ ഉടനെ നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുവാനും കിസ്സാന്‍ വികാസ് പത്രയില്‍ സാധ്യമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X