പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ നിങ്ങളുടെ സമ്പാദ്യം കുറഞ്ഞ സമയത്തില്‍ ഇരട്ടിയാക്കാം

നടപ്പ് സാമ്പത്തിക വര്‍ഷത്തെ സെപ്ംബര്‍ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് തുടര്‍ന്നും മികച്ച ആദായം ഈ നിക്ഷേപ സമ്പാദ്യ പദ്ധതി

നടപ്പ് സാമ്പത്തിക വര്‍ഷത്തെ സെപ്ംബര്‍ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്ക് തുടര്‍ന്നും മികച്ച ആദായം ഈ നിക്ഷേപ സമ്പാദ്യ പദ്ധതികളില്‍ നിന്നും നേടുവാന്‍ സാധിക്കും. പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നടപ്പാക്കി വരുന്നുണ്ട്.

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍

അവയുടെ ഏറ്റവും പ്രധാന സവിശേഷത നിക്ഷേപത്തിന്മേലുള്ള സര്‍ക്കാര്‍ സുരക്ഷിതത്വമാണ്. അതായത് നിങ്ങളുടെ നിക്ഷേപ തുക നിങ്ങള്‍ക്ക് നഷ്ടപ്പെടുകയില്ല എന്ന് തന്നെ. മികച്ച ആദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ചില പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഈ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തിയാല്‍ എത്ര കാലം കൊണ്ട് നിങ്ങളുടെ സമ്പാദ്യം ഇരട്ടിയായി വളരുമെന്ന് നമുക്കൊന്ന് പരിശോധിക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 5.5 ശതമാനമാണ്. നിങ്ങള്‍ ഇതില്‍ നിക്ഷേപിക്കുകയാണെഹ്കില്‍ ഏകദേശം 13 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി മാറും. അതുപോലെ, 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് 6.7 ശതമാനം നിരക്കില്‍ പലിശ ലഭിക്കുകയാണെങ്കിള്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകാനെടുക്കുന്ന സമയം 10 വര്‍ഷത്തോളമാണ്.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ ആ തുക ഇരട്ടിയായി വര്‍ധിക്കുന്നതിന് നിങ്ങള്‍ കുറച്ചധികം സമയം കാത്തിരിക്കേണ്ടി വരും. കാരണം വര്‍ഷം 4.0 ശതമാനമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. അതായത് നിങ്ങള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപം നടത്തിയാല്‍ നിലവിലെ പലിശ നിരക്കില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകുവാന്‍ 18 വര്‍ഷങ്ങളെടുക്കും.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം

6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി സ്‌കീമില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക്. ഈ പലിശ നിരക്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക 10.91 വര്‍ഷങ്ങള്‍ കൊണ്ട് ഇരട്ടിയായി മാറും. പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം നിലവില്‍ 7.4 ശതമാനമാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. 9.73 വര്‍ഷങ്ങള്‍ കൊണ്ട് ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്ന നിങ്ങളുടെ തുക ഇരട്ടിയായി മാറും.

പോസ്റ്റ് ഓഫീസ് പിപിഎഫ്

പോസ്റ്റ് ഓഫീസ് പിപിഎഫ്

15 വര്‍ഷ കാലയളവുള്ള ഈ പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഈ നിരക്കില്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകാനെടുക്കുന്ന സമയം 10.14 വര്‍ഷമാണ്.

പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട്

പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട്

നിലവില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ വാഗ്ദാനം ചെയ്യുന്നത്. 7.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക്. പെണ്‍ കൂട്ടികളുടെ പേരിലാണ് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. നിലവിലെ പലിശ നിരക്കില്‍ 9.47 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകും.

കിസ്സാന്‍ വികാസ് പത്ര

കിസ്സാന്‍ വികാസ് പത്ര

കിസ്സാന്‍ വികാസ് പത്ര പദ്ധതി പ്രകാരം 124 മാസങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകും. ഇനി നിങ്ങള്‍ 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 2 ലക്ഷം രൂപയാണ് നിങ്ങള്‍ക്ക് തിരികെ ലഭിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X