സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി ജീവിക്കുന്ന ഒരുപാട് പേരുണ്ടാകും. ചിലർ പണിതീർന്ന വീട് വാങ്ങുകയാണ് ചെയ്യുക. എന്നാൽ മറ്റ് ചിലർ ആഗ്രഹം പോലെ വീട് പണിയും. ഏത് രീതിയായാലും വീട് എന്നത് ഒരു വ്യക്തി അയാളുടെ ജീവിതത്തിൽ എടുക്കുന്ന പ്രധാന സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നാണ്. നിലവിലെ വരുമാനം, ഭാവി വരുമാനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ, സാമ്പത്തിക ലക്ഷ്യങ്ങൾ തുടങ്ങിയവയെ വിശകലനം ചെയ്താണ് എല്ലാവരും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തയ്യാറെടുക്കുന്നത്.
ഭൂരിപക്ഷം പേരും വീടിനുള്ള പണം കണ്ടെത്തുന്നത് ഭവന വായ്പ വഴിയായിരിക്കും. ഭവന വായ്പയെടുക്കുന്നതിന് മുൻപ് കൃത്യമായി മനസിലാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭവന വായ്പയുടെ പലിശ നിരക്ക്. കാരണം ബാങ്കുകൾ ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്കുകളിൽ വ്യത്യസമുണ്ട്. അതുകൊണ്ടു തന്നെ വിവിധ ബാങ്കുകളുടെ ഭവന വായ്പ പലിശ നിരക്കുകൾ വിശകലനം ചെയ്ത് താരതമ്യേന കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കിനെ സമീപിക്കുക. വിവിധ ബാങ്കുകൾ ഭവന വായ്പക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറിനെ അടിസ്ഥാനമാക്കി 8.60 ശതമാനത്തിനും 9.65 ശതമാനത്തിനും ഇടയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കുന്ന ഭവന വായ്പയുടെ പലിശ നിരക്ക്. 750-ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ള വായ്പക്കാർക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.60 ശതമാനത്തിന് വായ്പ ലഭിക്കും. 700 നും 749 നും ഇടയിൽ ക്രെഡിറ്റ് സ്കോർ ഉള്ള വായ്പക്കാർക്ക് 8.7 ശതമാനം പലിശ നിരക്കിൽ വായ്പ നൽകുന്നു. 650 മുതൽ 699 വരെ സ്‌കോർ ഉള്ളവർക്ക് 9.45 ശതമാനവും 550 മുതൽ 649 വരെ സ്‌കോർ ഉള്ളവർക്ക് 9.65 ശതമാനത്തിനും ഭവന വായ്പ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ 8.40 മുതൽ 10.60 ശതമാനം വരെ പലിശ നിരക്കിൽ വായ്പയെടുക്കുന്നവർക്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു. അപേക്ഷകരുടെ വായ്പാ പരിധിയും ക്രെഡിറ്റ് സ്‌കോറും അടിസ്ഥാനമാക്കിയാണ് കൃത്യമായ പലിശ നിരക്ക്. ഈ നിരക്കുകൾ ശമ്പളമുള്ളവർക്കും അല്ലാത്തവർക്കും ബാധകമാണ്.
പഞ്ചാബ് നാഷണൽ ബാങ്ക്
8.40 മുതൽ 10.10 ശതമാനം വരെ പലിശ നിരക്കാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്. കൃത്യമായ പലിശ നിരക്ക് വായ്പ മൂല്യ അനുപാതം, വായ്പ തുക, ക്രെഡിറ്റ് സ്കോർ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
എച്ച്ഡിഎഫ്സി ബാങ്ക്
ഏറ്റവും വലിയ സ്വകാര്യ വായ്പദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രതിവർഷം 8.50 മുതൽ 9.15 ശതമാനം വരെ പലിശ നിരക്കിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബാധകമാണ്.
ഐസിഐസിഐ ബാങ്ക്
ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ 9 മുതൽ 9.10 ശതമാനം വരെ പലിശ നിരക്കിൽ ഐസിഐസിഐ ബാങ്ക് ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു. ശമ്പളമുള്ള ജീവനക്കാർക്ക് അവരുടെ വായ്പകൾക്ക് 9 ശതമാനവും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 800 ക്രെഡിറ്റ് സ്‌കോറിന് 9 ശതമാനവും 750-800 ക്രെഡിറ്റ് സ്‌കോറിന് 9.10 ശതമാനവും പലിശ നിരക്കിന് അർഹതയുണ്ട്. ഈ പ്രത്യേക പലിശ നിരക്കുകൾ 2023 ഡിസംബർ 31 വരെ മാത്രമേ സാധുതയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഐസിഐസിഐ ബാങ്കിന്റെ സ്റ്റാൻഡേർഡ് പലിശ നിരക്ക് 9.25 ശതമാനത്തിനും 10.05 ശതമാനത്തിനും ഇടയിലാണ്.
ഭവന വായ്പ എന്നത് ദീർഘകാലത്തേക്ക് സാമ്പത്തിക ഉത്തരവാദിത്തം നൽകുന്ന വായ്പയാണ്. അതുകൊണ്ടു തന്നെ ഏറ്റവും ശ്രദ്ധയോടെ വേണം വായ്പ തുകയും, പലിശ നിരക്കും തിരഞ്ഞെടുക്കാൻ.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications