ചെറുകിട കച്ചവടക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൂക്കാന്‍ദാര്‍ ഓവര്‍ഡ്രാഫ്റ്റ് സ്‌കീം എന്ന പേരില്‍ ചെറുകിട കച്ചവടക്കാര്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് പുതിയ ഓവര്‍ ഡ്രാഫ്റ്റ് സേവനം അവതരിപ്പിച്ചു. സിഎസ്‌സി എസ്പിവി പങ്കാളിത്തത്തോടെയാണ് കച്ചവടക്കാര്‍ക്കുള്ള ഈ ഓവര്‍ ഡ്രാഫ്റ്റ് സേവനം നടപ്പിലാക്കുന്നത്. കൊറോണക്കാലത്തെ സാമ്പത്തീക ഞെരുക്കത്തില്‍ നിന്നും ഇത് കച്ചവടക്കാരെ സഹായിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് പറഞ്ഞു.

 
ചെറുകിട കച്ചവടക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും റീട്ടെയില്‍ കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ആ ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭിക്കുക. 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റാണ് ഇതിനായി കച്ചവടക്കാര്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടത്. ചുരുങ്ങിയത് 50,000 രൂപ മുതല്‍ പരമാവധി 10 ലക്ഷം രൂപ വരെയാണ് ബാങ്ക് ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുക. മറ്റ് ഈടുകളോ, ബിസിനസ് രേഖകളോ, ആദായ നികുതി റിട്ടേണോ ഈ ഓവര്‍ ഡ്രാഫ്റ്റ് സേവനത്തിനായി അപേക്ഷിക്കുന്നതിന് ആവശ്യമില്ല.

വിപണിയില്‍ കാളക്കൂറ്റന്‍ മേയുമ്പോള്‍ തെരഞ്ഞെടുക്കാവുന്ന മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഇവയാണ്

ചെറുകിട കച്ചവടക്കാര്‍, കടയുടമകള്‍, ഗ്രാമ പ്രദേശങ്ങളിലെ സംരഭകര്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏറ്റവും എളുപ്പത്തിലും വേഗത്തിലും അപേക്ഷകര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനം ലഭ്യമാക്കുന്നതിനായി ഇതിനുള്ള പ്രക്രിയകളെല്ലാം ബാങ്ക് ലഘൂകരിച്ചിട്ടുണ്ട്.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

കോവിഡ് കാരണം ചെറുകിട ബിസിനസുകാര്‍ നേരിട്ടുന്ന സാമ്പത്തീക പ്രയാസങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബാങ്കിന്റെ ഇത്തരത്തിലുള്ള ഒരു നീക്കം. 6 വര്‍ഷത്തിന് മേലുള്ള കടയുടമകള്‍ക്ക് ലഭിക്കുന്ന പരമാവധി തുക 7.5 ലക്ഷം രൂപയാണ്. 6 വര്‍ഷത്തിന് മുകളിലുള്ള ബിസിനസ് സംരഭകര്‍ക്ക് 10 ലക്ഷം രൂപ വരെ ഓവര്‍ ഡ്രാഫ്റ്റായി ലഭിക്കും.

നിക്ഷേപം നടത്തുവാന്‍ മികച്ച ഓഹരികള്‍ എങ്ങനെ തെരഞ്ഞെടുക്കാം

പൂര്‍ണമായും ഈട് രഹിതമായ വായ്പയാണിത്. ഇതിനായി മറ്റ് അധിക ചാര്‍ജുകളും ബാങ്ക് ഈടാക്കുകയില്ല. ബിസിനസ് ഉടമയ്ക്കും, പങ്കാളികള്‍ക്കും മാത്രമാണ് ഈ ഓവര്‍ ഡ്രാഫ്റ്റ് സേവനത്തിനായി അപേക്ഷിക്കുവാന്‍ സാധിക്കുക. അപേക്ഷകര്‍ ഏതെങ്കിലും ബാങ്കിന്റെ ആറ് മാസത്തെ സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ചുരുങ്ങിയത് 15 മാസത്തേക്കെങ്കിലും സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കപ്പെട്ട ബാങ്കിന്റെ ഉപയോക്താവ് ആയിരിക്കണം അപേക്ഷകന്‍.

Read more about: hdfc
English summary

Dukandar Overdraft Scheme; HDFC Bank's new overdraft scheme for small retailers | ചെറുകിട കച്ചവടക്കാര്‍ക്ക് ഓവര്‍ ഡ്രാഫ്റ്റ് സേവനവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Dukandar Overdraft Scheme; HDFC Bank's new overdraft scheme for small retailers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X