നിങ്ങളുടെ ആധാർ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. അതെ, ആധാർ സംബന്ധമായ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ കേന്ദ്രസർക്കാർ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഇ-ആധാർ ആപ്പ് എന്നാണ് ഇതിൻ്റെ പേര് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വികപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ നിലവിൽ വന്നാൽ ഉപഭോക്താക്കൾക്ക് ആധാർ സേവാ കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ടി വരില്ല, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ഒരൊറ്റ ആപ്പ് മാത്രം മതി.
എന്താണ് ഇ- ആധാർ ആപ്പ്?
ഉപയോക്താക്കൾക്ക് അവരുടെ പേര്, മേൽവിലാസം, ജനനത്തീയതി തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങൾ സ്മാർട്ട് ഫോൺ വഴി എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാവുന്ന ഒരു ആപ്പാണിത്. ആധാർ സേവാ കേന്ദ്രങ്ങളിൽ പോകുന്നത് പരമാവധി കുറക്കാനും ഈ സേവനത്തിലൂടെ സാധിക്കും.
ഉപയോക്താക്കൾക്ക് വളരെ ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായിരിക്കും. നിലവിൽ ഈ ആപ്പിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണുള്ളത്. ഈ വർഷം അവസാനത്തോടെ തന്നെ മൊബൈൽ ആപ്ലിക്കേഷൻ എത്തും. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി, എല്ലാ ആധാർ സേവനങ്ങളും ഒരു കുടക്കീഴിലാക്കുന്ന ഈ സംരംഭം ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബർ മുതൽ വിരലടയാളം, ഐറിസ് സ്കാനിംഗ് എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് സ്ഥിരീകരണങ്ങൾക്ക് മാത്രം ഉപഭോക്താക്കൾക്ക് ആധാർ സേവാ കേന്ദ്രത്തിൽ പോയാൽ മതിയാവും. വ്യക്തിഗത വിവരങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് കുറക്കാനും, മറ്റു തട്ടിപ്പുകൾ തടയാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും. മാത്രമല്ല ആധാറുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും ലളിതമാക്കാനും, കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനും ഉപഭോക്താക്കളെ സഹായിക്കുവാനാണ് യുഐഡിഎഐയുടെ ഈ പുതിയ നീക്കം ലക്ഷ്യമിടുന്നത്.
ആപ്പിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ?
വിവരങ്ങൾ പുതുക്കാൻ ഇനി രേഖകൾ വേണ്ട! എല്ലാം ഓട്ടോമാറ്റികാവുന്നു. അതായത് ഇനി മുതൽ സർക്കാർ രേഖകളിൽ നിന്ന് വിവരങ്ങൾ സ്വമേധയാ ലഭ്യമാക്കാനും യുഐഡിഎഐ പദ്ധതിയിടുന്നു. ഇതുവഴി, നിങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ ആപ്പുമായി ബന്ധിപ്പിച്ച് വിവരങ്ങൾ അതിവേഗം അപ്‌ഡേറ്റ് ചെയ്യാം. ജനന സർട്ടിഫിക്കറ്റ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ (MNREGA) രേഖകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
മാത്രമല്ല നിങ്ങളുടെ മേൽവിലാസം സ്ഥിരീകരിക്കുന്നതിന് വൈദ്യുതി ബില്ലുകൾ പോലുള്ള യൂട്ടിലിറ്റി ബില്ലുകളും ഇതിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇത് രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിലെ കാലതാമസവും ബുദ്ധിമുട്ടുകളും പൂർണ്ണമായും ഒഴിവാക്കുന്നു. ഉപഭോക്താക്കൾ ഈ ആപ്പിനായി കാത്തിരിക്കുകയാണ്.
ആധാർ ഗുഡ് ഗവേണൻസ് പോർട്ടൽ
ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) പുതിയ "ആധാർ ഗുഡ് ഗവേണൻസ് പോർട്ടൽ" ആരംഭിച്ചിട്ടുണ്ട്. ആധാർ വിവരങ്ങൾ ഉപയോഗിച്ച് നടത്തുന്ന നിരവധി വെരിഫിക്കേഷൻ റിക്വസ്റ്റുകൾക്ക് പെട്ടെന്ന് തന്നെ അനുമതി നൽകുക എന്നതാണ് ഈ പോർട്ടലിന്റെ പ്രധാന ലക്ഷ്യം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ സ്ഥിരീകരണം എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ ഈ വെബ്സൈറ്റിലൂടെ സാധിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications