രാജ്യത്തെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയായ ആധാർ കാർഡിന് പുതിയ അപ്ഡേറ്റ് വരുന്നു. ഇത് ഫിസിക്കൽ ആധാറിൻ്റെ ഉപയോഗം കുറക്കുകയും നിങ്ങൾക്ക് സുരക്ഷിതമായി ഇവ ഡിജിറ്റൽ രേഖയായി സൂക്ഷിക്കാനും സാധിക്കും. അതെ, 2025 അവസാനത്തോടെ രാജ്യവ്യാപകമായി ഒരു പുതിയ ക്യുആർ കോഡ് ഇ-ആധാർ ആപ്പ് യുഐഡിഎഐ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇത് വിപ്ലവകരമായ മാറ്റത്തിനുള്ള തുടക്കം തന്നെയായിരിക്കും.
ഈ സംവിധാനം എത്തുന്നതോടെ ഔദ്യോഗിക ആവശ്യങ്ങൾക്കൊന്നും നിങ്ങൾ ആധാറിൻ്റെ ഫോട്ടോകോപ്പികൾ എടുത്ത് സമയം കളയേണ്ടി വരില്ല. ആധാർ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡിജിറ്റൽ സൗകര്യം ഒരുക്കുന്നത്. നിരവധി തട്ടിപ്പുകളാണ് ആധാറുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ പുതിയ സംവിധാനത്തിലൂടെ രജിസ്ട്രേഷനുകളിലും റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും വ്യാജ രേഖകളുടെ ഉപയോഗം കുറയ്ക്കാനും യുഐഡിഎഐ ലക്ഷ്യമിടുന്നുണ്ട്.
ക്യുആർ കോഡ് ഇ-ആധാർ ആപ്പിൻ്റെ നേട്ടം
ഈ ആപ്പ് എത്തുന്നതോടെ ആധാർ വിവരങ്ങൾക്ക് അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ആധാർ സെൻ്ററുകളിലേക്ക് പോകേണ്ടി വരില്ല. ഉപഭോക്താക്കൾക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ അവരവരുടെ സ്വകാര്യ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും, തിരുത്താനും സാധിക്കും. പക്ഷേ നിങ്ങളുടെ ബയോമെട്രിക് അപ്ഡേറ്റുകൾ മാത്രം വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കില്ല. അതിനാൽ നവംബർ മുതൽ ആധാർ ഉടമകളുടെ വിരലടയാളം, ഐറിസ് സ്കാനുകൾ പോലുള്ള ബയോമെട്രിക് അപ്ഡേറ്റുകൾ ചെയ്യുവാൻ എൻറോൾമെന്റ് സെന്ററുകൾ സന്ദർശിച്ചാൽ മതിയാകും.
നിലവിലുള്ള 1 ലക്ഷം മെഷീനുകളിൽ ഏകദേശം 2,000 എണ്ണം പുതിയ സംവിധാനത്തിലേക്ക് മാറ്റിയെന്നാണ് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിട്ടുള്ളത്.

മറ്റു നേട്ടങ്ങൾ
ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പാസ്‌പോർട്ടുകൾ, പാൻ കാർഡുകൾ, റേഷൻ കാർഡുകൾ എന്നിവയുൾപ്പെടെയുള്ള സർക്കാർ ഡാറ്റാബേസുകളിൽ നിന്ന് ഉപയോക്തൃ വിവരങ്ങൾ യുഐഡിഎഐ ഇപ്പോൾ നേരിട്ട് എടുക്കും. മാത്രമല്ല മേൽവിലാസ പരിശോധന കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് വൈദ്യുതി ബിൽ രേഖകൾ ഇതുമായി ബന്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നു വരികയാണ്.
കുട്ടികൾക്കുള്ള ബയോമെട്രിക് അപ്‌ഡേറ്റുകൾ
ആധാർ എടുത്ത് കഴിഞ്ഞാൽ കുട്ടികളും അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. കുട്ടികൾക്കുള്ള ബയോമെട്രിക് അപ്ഡേറ്റുകൾ വിവിധ ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. അതായത് അഞ്ച് മുതൽ ഏഴ് വയസ്സ് വരെ നടത്താം. അതിനു ശേഷം 15 നും 17 നും വയസ്സിനിടയിൽ വിദ്യാർത്ഥികൾ ബയോമെട്രിക് പരിശോധനങ്ങൾ നടത്തേണ്ടതുണ്ട്. ഇതിന് സ്കൂളുകൾ തന്നെ മുൻകൈ എടുക്കുന്നതാണ്.
പുതിയ ക്യൂആർ കോഡ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു?
ഇതുവരെ ആധാർ കാർഡിലെ ക്യുആർ കോഡുകളിൽ ജനസംഖ്യാ വിവരങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുതുതായി അവതരിപ്പിച്ച ക്യുആർ കോഡിൽ ഇപ്പോൾ ജനസംഖ്യാ വിശദാംശങ്ങളും കാർഡ് ഉടമയുടെ ഫോട്ടോയും ഉൾപ്പെടുന്നു. യുഐഡിഎഐയിൽ നിന്നുള്ള ഡിജിറ്റൽ ഒപ്പ് കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കുന്നു. ആധാർ ക്യുആർ കോഡ് ആപ്പ് അതിൻ്റെ ഓഫ്‌ലൈൻ പരിശോധനകൾ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications